- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഭാഗ്യശാലി ആരെന്ന? ചോദ്യത്തിന് വിട; ഏറെ ദിവസത്തെ കാത്തിരുപ്പുകൾക്കൊടുവിൽ കഥയിലെ ഹീറോയ്ക്ക് എൻട്രി; പത്ത് കോടിയടിച്ച സമ്മർ ബമ്പർ ലോട്ടറിയുമായി ഭാഗ്യശാലി പാലക്കാട് മണ്ണിൽ; ആളെ കണ്ട് കടക്കാർക്ക് രോമാഞ്ചം; ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രം!
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി സമ്മർ ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചത്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ BR-102 ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു. SG 513715 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. പാലക്കാട് ജില്ലയിൽ സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.
ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുരേഷ് പ്രതികരിച്ചു. ധനലക്ഷ്മി ലോട്ടറി ഏജൻസീസ് എടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാന ജേതാക്കൾക്ക് (12 പേർക്ക്) ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 250 രൂപ ടിക്കറ്റ് വിലയുള്ള ബമ്പർ ലോട്ടറി വിൽപനയിലും പാലക്കാടാണ് മുന്നിൽ.
അന്ന് മുതൽ ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി ആരെന്ന? ചോദ്യങ്ങളിൽ കുഴങ്ങിയിരിക്കുകയായിരിന്നു മലയാളികൾ. ഇപ്പോഴിതാ, ഏറെ ദിവസത്തെ കാത്തിരുപ്പുകൾക്കൊടുവിൽ കഥയിലെ ഹീറോയ്ക്ക് എൻട്രി
പത്ത് കോടിയടിച്ച സമ്മർ ബമ്പർ ലോട്ടറിയുമായി ഭാഗ്യശാലി പാലക്കാട് മണ്ണിലെത്തി. ആളെ കണ്ട് കടക്കാർ വരെ എഴുന്നേറ്റു നിന്നു. അങ്ങനെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്ത് കോടി സമ്മാനമടിച്ചയാളെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്. ഈ വ്യക്തി ലോട്ടറിയുമായി പാലക്കാടുള്ള ഏജൻസിയിൽ എത്തി. നാളെ ലോട്ടറി ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ,ഭാഗ്യശാലി ഒറ്റക്കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും രഹസ്യമാക്കി വയ്ക്കണമെന്നുമാണ് ഭാഗ്യശാലിയുടെ ആവശ്യം. ഈ മാസം രണ്ടിനാണ് സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. പാലക്കാട് വിറ്റുപോയ എസ്.ജി 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എസ്.സുരേഷ് എന്നയാളുടെ കിംഗ് സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണിത്. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നാണ് സമ്മാനാർഹമായത്.
1.30 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് കിംഗ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപയും ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് ലഭിച്ചു. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റ് വില. ആകെ 36ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. എല്ലാം വിറ്റുപോകുകയും ചെയ്തി. ഇതിൽ കൂടുതൽ ടിക്കറ്റുകളും വിറ്റഴിഞ്ഞത് പാലക്കാട് ആണ്. ടിക്കറ്റ് വിൽപനയിൽ രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും തൃശൂർ ജില്ലയുമാണ്.