- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബാരി വില്‍മോറും തിരികെ ഭൂമിയിലേക്ക്; മാര്‍ച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തുമെന്ന് നാസ; എത്തുക സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി; ഭൂമിയിലേക്ക് തിരികെ എത്തുന്നത് 9 മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയതിന് ശേഷം
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വില്‍മോറും ഭൂമിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തില്‍. 9 മാസത്തിന് ശേഷമാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇരുവരുടെയും തിരിച്ചുവരവ് ഔദ്യോഗികമായി നാസ പ്രഖ്യാപിച്ചത്. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി മാര്‍ച്ച് പതിനാറിന് ഇരുവരും ഭൂമിയിലേക്ക്.
2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും വില്‍മോറും ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐ എസ് എസിലെത്തി ജൂണ്‍ 13 ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം വൈകി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്റ്റാര്‍ലൈന്‍ ബഹിപരാകാശ പേടകം ഇവരില്ലാതെയാണ് മടങ്ങിയത്.
ക്രൂ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിംഗ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായാണ് സ്റ്റാര്‍ലൈന്‍ പദ്ധതിയിട്ടത്. ഔദ്യോഗികമായി സി എസ് ടി 100 എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാര്‍ ലൈന്‍ രൂപകല്പന ചെയ്തത്.
ഭൂമിയിലേക്ക് തരികെ എത്തുമ്പോള്‍ സുനിത വില്യംസിനും വില്‍മോറിനും ശാരീരികമായ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ട വരാന്‍ ആണ് സാധ്യത. ദീര്‍ഘകാലം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം മടങ്ങിയെത്തുമ്പോള്‍ ഇരുവരുടെയും ആരോഗ്യസ്ഥിതിക്ക് പ്രധാന്യം കൊടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ടുപോവുക എന്നത് പ്രധാനമാണ്. ഈ സമയത്ത് ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും കഠിനമായി തോന്നുമെന്നാണ് പറയുന്നത്.
ഭൂമിയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ ആണ് സുനിതയും വില്‍മോറും നടത്തുന്നത്. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സു?ഗമമാക്കുന്നതിനും ഫിസിയോ തെറാപ്പി, വ്യായാമങ്ങള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍, ഡയറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.