- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ സുഹൃത്തിന് ഓണക്കോടിയുമായി സുരേഷ് ഗോപിയെത്തി; ജഗതീ ശ്രീകുമാറിനെ സന്ദർശിച്ചത് 'ജഗതി എന്ന അഭിനയ വിസ്മയം' പുസ്തക പ്രകാശനത്തിന്റെ ഭാഗമായി; പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങൾ ജഗതിയെ വായിച്ച് കേൾപ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും ജഗതിയും.നാട് ഓണഘോഷത്തിന് ഒരുങ്ങുമ്പോൾ തന്റെ സുഹൃത്തിന് ഓണക്കോടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.ജഗതിയെക്കാണാൻ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിച്ചത്.
സന്ദർശനത്തിന്റെ ഭാഗമായി 'ജഗതി എന്ന അഭിനയ വിസ്മയം' എന്ന പുസ്തക പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. രമേഷ് പുതിയമഠമാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
തുടർന്ന് പുസ്തകത്തിലെ പ്രധാനഭാഗങ്ങൾ ജഗതിക്കായി വായിച്ചുനൽകുകയും ചെയ്തു.കുറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പൻ' വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു.
സുരേഷ്ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റ്ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വർക്കാണ സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഇതരസംസ്ഥാന വിതരണാവകാശം വിറ്റുപോയത്
മറുനാടന് മലയാളി ബ്യൂറോ