- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് പറഞ്ഞ ആക്ഷൻ ഹീറോ വിശദീകരിച്ചത് വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ലെന്നും അവരുടെ സർവ്വ നാശത്തിന് ശ്രീകോവിലിന് മുമ്പിൽ പ്രാർത്ഥിക്കുമെന്നും; വ്യാഖ്യാനിച്ചത് മറ്റു പലവഴിക്കും; സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് തെറ്റായ വ്യാഖ്യാനം; ഈ സൈബർ ആക്രമണത്തിന് പിന്നിലും രാഷ്ട്രീയം മാത്രം
കൊച്ചി: സുരേഷ് ഗോപി എന്താണ് പറഞ്ഞത്? അത് മനസ്സിലാക്കതെയാണ് ചർച്ചകൾ. ഒടുവിൽ എൻ എസ് മാധവനും എന്താണ് സുരേഷ് ഗോപി പറഞ്ഞത് എന്ന് ശ്രദ്ധിക്കാതെ അവസരം മുതലെടുത്തു. അവിശ്വാസികളുടെ സർവ്വ നാശത്തെ കുറിച്ചല്ല സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ അടർത്തിയെടുത്ത് ഉപയോഗിക്കുകയായിരുന്നു വിമർശകർ. വിശ്വാസികളുടെ അവകാശങ്ങൾക്ക് നേർക്കു വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിന് മുമ്പിൽ പ്രാർത്ഥിക്കും. ഇതാണ് സുരേഷ് ഗോപി യഥാർത്ഥത്തിൽ പറഞ്ഞത്. എന്നാൽ വിമർശനത്തിന് എത്തിയവർ സുരേഷ് ഗോപി അവിശ്വാസികളെ ആകെ അവഹേളിച്ചുവെന്ന തരത്തിലാക്കി.
ബിജെപിയുടെ മുഖമാണ് സുരേഷ് ഗോപി. ആർ എസ് എസുമായി സഹകരിക്കുന്ന നടൻ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി തൃശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കാൻ സാധ്യതയുള്ള വ്യക്തി. ജനകീയ ഇടപെടലിലൂടെ പേരെടുത്ത മുൻ രാജ്യസഭാ അംഗം. സാധാരണക്കാർക്കൊപ്പം ചേർന്ന് നിന്ന് ബിജെപി അനുഭാവികളുടെ നേതാവായ വ്യക്തി. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ വാക്കുകൾ അടർത്തിയെടുത്തു. പൊതു ശത്രുവായി സുരേഷ് ഗോപിയെ മറുവിഭാഗം പ്രഖ്യാപിക്കും തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അക്രമം നടത്തി. ഇതിന് പിന്നിൽ വെറും രാഷ്ട്രീയം മാത്രമാണ്. എന്നാൽ പരിവാറുകാരു പോലും സുരേഷ് ഗോപിയെ പ്രതിരോധിക്കാൻ പ്രസംഗത്തിലെ സത്യം ചർച്ചയാക്കിയില്ല.
അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയുമെന്ന് സുരേഷ് ഗോപി വിശദീകരിക്കുന്നുണ്ട്. എന്നാൽ അവരുടെ സർവ്വ നാശം സുരേഷ് ഗോപി ആഗ്രഹിക്കുന്നില്ല. മറിച്ച് വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് സുരേഷ് ഗോപി പറയുന്നു. എന്നാൽ സോഷ്യൽ മീഡയയിൽ എത്തിയത് അവിശ്വാസികളുടെ ആകെ സർവ്വനാശത്തിന് പ്രാർത്ഥിക്കുമെന്ന തരത്തിലും. പരിവാർ വിരുദ്ധർ ഇതിനെ ആഘോഷമാക്കി. അവസരം മുതലെടുത്ത് എൻ എസ് മാധവൻ പോലും സുരേഷ് ഗോപിയെ തള്ളി പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസംഗമാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു അവിശ്വാസികൾക്കെതിരെ സുരേഷ് ഗോപി പ്രസ്താവന നടത്തിയത്. അതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ വിമർശകർ പറയുന്നത്ര പ്രശ്‌നമായിരുന്നില്ല സുരേഷ് ഗോപിയുടെ വാക്കുകൾ. അവിശ്വാസികളെ അല്ല ഭക്തരെ ഇല്ലാതാക്കാൻ വരുന്നവരാണ് തന്റെ ശത്രുവെന്ന് സുരേഷ് ഗോപി വിശദീകരിക്കുന്നുണ്ട്. ഈ പ്രസ്താവനയിലെ രാഷ്ട്രീയവും പറയാതെ പറയുന്നുണ്ട് സുരേഷ് ഗോപി. രാഷ്ട്രീയ എതിരാളികൾ പക്ഷേ ഇതിനെ വളച്ചൊടിച്ച്. അവിശ്വാസികളുടെ പൊതു ശത്രുവാക്കി സുരേഷ് ഗോപിയെ മാറ്റി.
''ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്‌നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല'' ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
വിശ്വാസം കുട്ടികളിൽ സ്‌നേഹവും അച്ചടക്കവും വളർത്തിയെടുക്കാൻ നല്ലൊരു ആയുധമാണന്ന് സുരേഷ് ഗോപി പറഞ്ഞു. ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നും വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ശക്തികളോട് പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. തന്റെ മതത്തെപോലെ മറ്റു വിശ്വാസങ്ങളേയും ഞാൻ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുറാനേയും ബൈബിളിനേയും മാനിക്കണം. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അലുവ ശിവരാത്രിയുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രസംഗം.
വിശ്വാസി സമൂഹത്തിന്റെ അതിർത്തിയിൽ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോകനന്മയ്ക്കുള്ള പ്രാർത്ഥനകൾ ഞങ്ങൾ നടത്തിക്കോളാം. അവിശ്വാസിക്കൾക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് '- വീഡിയോയിൽ ഒരു ശിവരാത്രി പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി പറയുന്നു. ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് അടിയിലും. അതിനെ സംബന്ധിച്ചും അനേകം ട്രോളുകളും, വിമർശനങ്ങളുമാണ് ഉയരുന്നത്. ഇതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. വിശ്വാസ സമൂഹത്തെ ദ്രോഹിക്കുന്നവർക്ക് എതിരെ മാത്രമായിരുന്നു ആ പ്രസംഗം.
എൻ എസ് മാധവൻ സിനിമാ സ്റ്റൈലിൽ മാപ്പും പറഞ്ഞു. ''എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!'' എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു മാധവന്റെ പ്രതികരണം. ''സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾത്തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല.
അതും, സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല'' ഇങ്ങനെയായിരുന്നു പഴയ ട്വീറ്റിൽ എൻ.എസ്. മാധവൻ കുറിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ