- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ആരാണ് കേരളത്തിലുള്ളത്? രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളെന്ന് സുരേഷ് ഗോപി
രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍
കോഴിക്കോട്: എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതില്‍ ഉയര്‍ന്ന രാഷ്ട്രീയ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നതു സംബന്ധിച്ച ചര്‍ച്ചകളോടു പുച്ഛമാണ്. രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില്‍ എരി തീ ഒഴിക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണ്. സന്ദര്‍ശനത്തില്‍ കുറ്റം പറയാന്‍ യോഗ്യത ആര്‍ക്കാണ് ഉള്ളത്. നമ്മളെ ചോദ്യം ചെയ്യാന്‍ അര്‍ഹരായ ഒരാളും മറുപക്ഷത്ത് ഇല്ല. ഒരുത്തനും ചോദ്യം ചെയ്യാന്‍ വരില്ലെന്ന് ധൈര്യം ഉണ്ട്. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. നായനാര്‍ എന്ന മുഖ്യമന്ത്രിയും പി.പി. മുകുന്ദന്‍ എന്ന ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയുമാണ് പാനൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒത്തുചേര്‍ന്നതെന്നും അദ്ദേ?ഹം പറഞ്ഞു. കോഴിക്കോട്ട് പി.പി. മുകുന്ദന്‍ പ്രഥമ സേവാ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായനാര്‍ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദന്‍ എന്ന ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയുമാണ് പാനൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഒത്തു ചേര്‍ന്നത്.രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ കുറ്റക്കാരാണ്.ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ.എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ട്.ജീവിക്കാന്‍ അനുവദിക്കാത്തവരെ തിരസ്‌കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു