- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
കൊച്ചി: നടനും, നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ പീഡനക്കേസ് നൽകിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ വിജയ്ബാബുവിനെ പിന്തുണച്ചുവന്ന കമന്റിന് മറുപടിയായാണ് അതിജീവിതയുടെ ആരോപണം. സിനിമയിൽ വേഷം നൽകണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല. തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ തന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് തന്നെ സെലക്ട് ചെയ്തത്. റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല താൻ. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയർ നശിപ്പിക്കകയാണെന്നും അതിജീവിത ആരോപിച്ചു.
നടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഇങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ കാര്യങ്ങൾ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷൻ കൊല്ലും, ബലാൽസംഗം ചെയ്യും, ഏത് പെണ്ണിനോടും അവന് എന്ത് വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. എങ്ങനെയാണ് ഈ ഭൂമിയിൽ ഇത് സാധ്യമാകുന്നത്? ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഈ വൃത്തികെട്ടവനെ, മാനിപ്പുലേറ്റ് ചെയ്യുന്നവനെ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നത് ഞാൻ അവസാനിപ്പിക്കും. നിങ്ങൾക്ക് വിജയ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ? കഠിനാധ്വാനം കൊണ്ട് കരിയർ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാൾ ചെയ്തത് എന്താണെന്ന് അറിയാമോ? നിങ്ങൾക്ക് ഒന്നുമറിയില്ല. കാത്തിരുന്ന് കാണുക. ചിലത് നിങ്ങൾക്കരികിലേക്ക് ഉടൻ എത്തും. അയാളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയും. എന്തുതന്നെയായാലും ഈ കമന്റ് ഇട്ടവൻ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവൻ അറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തർക്കും വേണ്ടിയാണ് ഇത്. ഇനി മിണ്ടാതിരിക്കില്ല.
കഴിഞ്ഞ വർഷം നിങ്ങളെയെല്ലാവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിജയ് ബാബു ഒരു ലൈവുമായി വന്നു. എനിക്ക് ഡിപ്രഷൻ ഒന്നും ഇല്ലായിരുന്നു. അങ്ങനെയൊരു രോഗനിർണയം പോലും ഉണ്ടായിട്ടില്ല. പക്ഷെ അയാൾക്കുണ്ടായിരുന്നു. എന്നിട്ട് ആ തിരക്കഥ തിരിച്ചു. ഞാനൊരിക്കലും എനിക്ക് സിനിമയിൽ വേഷം നൽകണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല. എന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാൾ എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് എന്നെ സെലക്ട് ചെയ്തത്. റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ. ഞാൻ സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാൻ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് ഞാൻ.
ഞാൻ സമൂഹത്തോട് കള്ളം പറയുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അയാൾക്കെതിരെ മറ്റൊരു മി ടൂ ആരോപണം കൂടി ഉണ്ടായിരുന്നു. അത് എവിടെപ്പോയി? എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അവളുടെ വായടപ്പിക്കാൻ അയാൾ അവൾക്ക് പണം നൽകി. അതുകൊണ്ട് അവൾ വിട്ടു. പണവും പ്രശസ്തിയും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നാണ് വിജയ് ബാബു കരുതുന്നത്. ഏത് പെൺകുട്ടിയെയും ദുരുപയോഗം ചെയ്യാം എന്ന്. പക്ഷെ നിങ്ങൾക്ക് തെറ്റി. നിങ്ങൾക്ക് ജനം ഇട്ട പേര് ശരിയാണ്, ഊള ബാബു.
എനിക്ക് സിനിമയിൽ വേഷം ലഭിക്കാത്തതുകൊണ്ടാണ് ഞാൻ ആരോപണവുമായി വന്നത് എന്നാണ് അയാൾ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അത് അയാൾ സൃഷ്ടിച്ചെടുത്തതാണ്. തീർച്ചയായും അയാൾക്ക് കഥകൾ മെനയാൻ അറിയാം.
അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും അവൻ ദുരുപയോഗം ചെയ്തിട്ടുണ്ട്. അത് നിങ്ങൾക്കറിയാമോ? എന്റെ കൈയിൽ തെളിവുണ്ട്. അയാൾ അവരെ നിശബ്ദരാക്കും. കാരണം താൻ ശക്തനാണെന്നാണ് അയാൾ കരുതുന്നത്. പക്ഷെ എനിക്കയാൾ ഒരു വൃത്തികെട്ടവൻ മാത്രമാണ്. ഞാൻ............ (പേര്) ഞാനൊരു അഭിനേതാവാണ് അടിമയല്ല. നിങ്ങൾ നിർമ്മാതാവായിരിക്കാം പക്ഷെ അതിനർത്ഥം നിനക്ക് ആരെയും നിന്റെ വൃത്തികെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നല്ല.
ഇവൻ ലൈവിൽ പറഞ്ഞ കാര്യം ഉണ്ട്, എന്റെ വീട്ടുകാരുണ്ട്... എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ മകൻ. എന്ത് വൃത്തികേടാണിത്? ഞാൻ എന്താ ആകാശത്തുനിന്ന് പൊട്ടി മുളച്ചതോ? ഏഹ്... താൻ എന്നെ കൊന്നുകളയും എന്നൊക്കെ പറഞ്ഞപ്പോ താൻ ഇതൊന്നും ആലോചിച്ചില്ലേ? എന്നെ സിനിമാ ഫീൽഡിൽ ഇല്ലാണ്ടാക്കികളയും എന്ന് പറഞ്ഞപ്പോ നീ ആലോചിച്ചില്ലേ? ഇതിന് മറുപടി പറയടാ വൃത്തികെട്ടവനേ!
സിനിമയിലെ എന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? എനിക്കൊരു ചീത്തപ്പേര് ഉള്ളതുകൊണ്ട് അവർക്കൊരിക്കലും സിനിമ ലഭിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു. അയാൾ എന്റെ സുഹൃത്തുക്കളെപ്പോലും സ്വാധീനിച്ചു.
അവൻ മീശ പിരിച്ചിട്ട് പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ. ഇപ്പോൾ എനിക്കിതുമായി വീണ്ടും വരേണ്ട അവസ്ഥ എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അയാൾ ഇപ്പോഴും ഞാൻ സ്വപ്നം കണ്ട എന്റെ കരിയർ നശിപ്പിക്കുകയാണ്.
നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണ് നടി വെളിപ്പെടുത്തിയത്. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പെൺകുട്ടി തുറന്നെഴുതിയത്. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്നും തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും പെൺകുട്ടി പറഞ്ഞു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി. തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു.
തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തിയെന്നം നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.
വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിൽ നടി എഴുതിയത് ഇങ്ങനെ:
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.
രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. ഒമുു്യ ജശഹഹ പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ ഥല െീൃ ചീ ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.
ഒരു കാറിൽ വെച്ച് ഓറൽ സെക്‌സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.
അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.
മറുനാടന്‍ മലയാളി ബ്യൂറോ