- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്തും; നാരാണയ ഗുരുവിന്റെ പേരിൽ ഒരു പുതിയ സർവ്വകലാശാല തന്നെ തുടങ്ങി; വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകാൻ ധൈര്യം കാണിച്ചു; ശിവഗിരിയിലെ ഉൾക്കൊള്ളാനും സഹായിക്കാനും തയ്യാറായി; ഇടതു സർക്കാറിനെ പ്രശംസിച്ചു ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്
തിരുവനന്തപുരം: ചതയദിനത്തിൽ പിണറായി സർക്കാറിനെ പ്രശംസിച്ചു ശിവഗിരി ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നായിരുന്നു സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. അതേസമയം ക്ഷണിച്ചിട്ടും ശിവഗിരിയിൽ എത്താതിരുന്ന മന്ത്രി മുഹമ്മദ് റിയാസിനെ ട്രസ്റ്റ് പ്രസിഡന്റ് വിമർശിച്ചു. അതേസമയം ഇങ്ങനെ പോയാൽ മൂന്നാം പിണറായി സർക്കാർ ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പുകഴ്ത്തലും.
സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
ഏതാണ്ട് ഇരുപത് കോടി രൂപ ശിവഗിരിക്ക് സർക്കാർ നൽകി. ഇവിടെ വേദിയിൽ രണ്ടാം പിണറായി സർക്കാർ എന്ന് പലരും ആവർത്തിച്ചു പറഞ്ഞു. ഇവിടെ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ മാറി മാറി ഭരിച്ചിരുന്നു. അതിൽ നിന്നും മാറി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തി. അതെന്തുകൊണ്ട് സംഭവിച്ചു എന്ന് ചിന്തിക്കണം. എല്ലാ ജനവിഭാഗങ്ങൾക്കും ജാതിമത ഭേദമില്ലാത ആവശ്യം കണ്ടറിഞ്ഞ് നൽകാൻ പിണറായി സർക്കാരിന് സാധിച്ചു.
നാരായണ ഗുരുവിന്റെ പേര് ഒരു സർവ്വകലാശാലയ്ക്ക് നൽകണമെന്ന് മാറി മാറി വന്ന സർക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റുകയല്ല. നാരാണയ ഗുരുവിന്റെ പേരിൽ ഒരു പുതിയ സർവ്വകലാശാല തന്നെ തുടങ്ങുകയാണ് ഈ സർക്കാർ ചെയ്തത്. ്രാജകൊട്ടാരത്തിന്റെ വരെ സമ്മേളനങ്ങൾ നടന്നിരുന്ന വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകാൻ ധൈര്യം കാണിച്ച ഈ സർക്കാർ അഭിനന്ദനങ്ങൾക്ക് അർഹരാണ്.
അങ്ങനെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ട് വന്നപ്പോൾ ആ നല്ല കാര്യങ്ങളെ ഉൾക്കൊണ്ട് ഇവിടുത്തെ ജനം സർക്കാരിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സർക്കാർ വരികയും ചെയ്തു. ഇപ്പോഴത്തെ നില നോക്കിയാൽ ഇവിടെ മൂന്നാം പിണറായി സർക്കാർ വരും എന്ന നിലയാണ്. ശിവഗിരിയുടെ കാര്യങ്ങൾ ഒരോന്നും ഉൾക്കൊള്ളാനും അതിനനുസരിച്ച് ശിവിഗിരിയെ സഹായിക്കാനും സർക്കാർ തയ്യാറായി. - സ്വാമി പറഞ്ഞു.
അതേസമയം സംസ്ഥാനത്തൊട്ടാകെ അതിവിപുലമായ രീതിയിലാണ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചത്. വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലി ഗുരുചിന്തയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെയാണ്168 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷപരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായത്.
പ്രാർത്ഥാനാചടങ്ങുകൾക്കെത്തിയത് ആയിരങ്ങൾ. കേന്ദ്ര മന്ത്രി വി മുരളീധരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. അനശ്വരമായ ഗുരു ചിന്തകൾ മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പഠിപ്പിച്ചെന്ന് ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയും പ്രത്യേകം പൂജകളുമുണ്ടായി. ശിവലിംഗ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചേന്തിയിൽ ശ്രീനാരായണ സാസ്കാരിക നിലയത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ക്ഷേത്രങ്ങളിലെ പ്രാർത്ഥന ചടങ്ങുകൾക്ക് പുറമേ എസ്എൻഡിപിയുടെ 7,000 ഓളം ശാഖകളിലും ഘോഷയാത്ര അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ