- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ല; കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂവെന്ന് മന്ത്രി ആര്‍ ബിന്ദു; ഇടതുപക്ഷം അന്ന് എതിര്‍ത്തത് ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് കിട്ടുമോ എന്ന പേടിയാലെന്ന് ടി.പി ശ്രീനിവാസന്
ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ല
തൃശൂര്‍: സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ ഇടതു മുന്നണിയുടെ തീരുമാനം സിപിഎമ്മിന് വൈകി ഉദിച്ച വിവേകമാണ്. അനാവശ്യ എതിര്‍പ്പുയര്‍ത്തി സമയം കളയുകയാണ് എല്‍ഡിഎഫ് ചെയ്തത്. ഇപ്പോള്‍ അനുകൂല തീരുമാനം എടുത്തതിന് ശേഷം മുന്‍നിലപാടിനെ തള്ളിപ്പറയുന്ന പതിവു ശൈലിയാണ് സിപിഎം ഈ വിഷയത്തില്‍ കൈക്കൊള്ളുന്നത്.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സര്‍വകലാശാല യാഥാര്‍ത്ഥ്യമായിട്ടുണ്ട്. കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂ. മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വകലാശാല എന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉളളതിനാല്‍ കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. സിപിഐ സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തിട്ടില്ല ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. സ്വകാര്യ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദ്ദേശത്തില്‍ സിപിഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സിപിഐയുടെ ക്യാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാത്ഥി യുവജന സംഘടനകള്‍ എതിര്‍ക്കില്ല. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. വിദേശ സര്‍വകലാശാലകളുടെ കടന്ന് വരവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം.
ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2016 ലാണ് ടി പി ശ്രീനിവാസന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ടി പി ശ്രീനിവാസന്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അക്കാദമിക സംഗമം സംഘടിപ്പിച്ചതിന് എതിരെയായിരുന്നു എസ്എഫ്‌ഐയുടെ ആക്രമണം.
നിലവില്‍ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുളള കരട് ബില്ലിനെ ക്യാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 ന് ആണ് അംഗീകാരമായത്.
അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം ഇടതു ശക്തികള്‍ എതിര്‍ത്തത് അതിന്റെ ക്രഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അംഗം ടി. പി ശ്രീനിവാസന്‍ പ്രതികരിച്ു. 20 വര്‍ഷം മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വര്‍ഷം ഇത്ര കഴിഞ്ഞതോടെ അവസരങ്ങള്‍ പലതും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താന്‍ മറ്റ് മാര്‍ഗം ഇല്ലെന്ന് ഇടത് ശക്തികള്‍ക്ക് ഇന്ന് മനസിലായെന്നു അദ്ദേഹം പറഞ്ഞു.