- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ വഴിയേ അയൽക്കാരും; തമിഴ്നാട്ടിൽ ഇനി മദ്യപ്പുഴയൊഴുകും; വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും മദ്യസൽക്കാരം ആകാമെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനം; നിശ്ചിത ഫീസ് അടച്ചാൽ അനുമതി നൽകണമെന്നും നിർദ്ദേശം
തേനി: മദ്യം വഴിയുള്ള വരുമാനം വർധിപ്പിക്കുന്ന കാര്യത്തിൽ തമിഴനാടും കേരളത്തിന്റെ വഴിയിൽ. തമിഴ്നാട്ടിൽ ഇനി മുതൽ ബാറുകൾക്കും സ്റ്റാർ ഹോട്ടലുകൾക്കും പുറമെ മദ്യ സൽക്കാരം വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും. ഇതു സംബന്ധിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി പനീന്ദർ റെഡ്ഡി ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 18 നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം വന്നിരിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിലെ റൂൾ 17 (എ), 17(ബി) എന്നിവയിൽ ഭേദഗതി വരുത്തിയാണ് പുതിയ ചട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
കല്യാണമണ്ഡപങ്ങളിലും സ്പോർട്സ് ഗ്രൗണ്ടുകളിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന് ജില്ലാ കലക്ടറിൽ നിന്നും മദ്യ നിയന്ത്രണ ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. അപേക്ഷ സമർപ്പിച്ചാൽ ജില്ലാ കലക്ടറും മദ്യ നിയന്ത്രണ ഡെപ്യൂട്ടി കമ്മിഷണർമാരും ഇതിന് അനുമതി നൽകുമെന്ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. ഒരു ദിവസമോ നിശ്ചിത സമയത്തേക്ക് മാത്രമോ ആകും ലൈസൻസിന്റെ കാലാവധി എന്ന് ഭേദഗതി ചെയ്ത ഉത്തരവിൽ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം സർക്കാർ മദ്യശാലകൾക്ക് പുറമെ, ബാറുകളിലും സ്റ്റാർ ഹോട്ടലുകളിലും വിളമ്പുന്ന മദ്യം ഇനി വിവാഹങ്ങൾക്കും സ്പോർട്സ് മൈതാനങ്ങളിലും ലഭ്യമാകും. പരിപാടികൾ നടക്കുന്ന പ്രദേശത്ത് ആവശ്യമെങ്കിൽ പൊലീസിന് നിരീക്ഷിക്കാമെന്നും പറയുന്നുണ്ട്. ഈ പ്രത്യേക പെർമിറ്റിന് നിശ്ചിത ഫീസുംനിശ്ചയിച്ചിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്