തിരുവനന്തപുരം: ഇന്നത്തെ കൗമാരക്കാർക്ക് മുന്നിൽ വഴിതെറ്റാൻ മാർഗ്ഗങ്ങൾ ഏറെയാണ്. ലഹരിയുടെയും ചതിയുടെയും ലോകം പുറത്തുണ്ട്. മാതാപിതാക്കളുടെ വാക്കുകൾ വകവെക്കുന്ന കൗമാരക്കാരുടെ എണ്ണവും കുറഞ്ഞു വരുന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പത്രം മറിച്ചാൽ പുറത്തുവരുന്നത് അത്തരം വാർത്തകളാണ്. ഉപദേശങ്ങൾ ഇഷ്ടമില്ലാത്തവരായി കൗമാരക്കാർ മാറുകയാണ്. എന്നാൽ, ചില പ്രസംഗങ്ങൾ കേട്ടാൽ ആരുടെയും മനസ്സൊന്ന് കാളും. അയ്യോ... ഞാൻ എന്റെ മാതാപിതാക്കളെ അനുസരിച്ചില്ലല്ലോ എന്ന് നെഞ്ചിൽ നീറ്റൽ ഉണ്ടാകാം. അത്തരത്തിൽ കൗമാര മനസ്സുകളെ
സ്വാധീനം ചെലുത്താൻ കഴിയുന്നു ഒരു പ്രസംഗമാണ് സൈബറിടത്തിൽ വൈറലാകുന്നത്.

ഇടുക്കി ഇടുക്കിയിലെ മുരിക്കാശ്ശേരി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സിന് ക്ലാസെടുത്ത അജി എന്ന ഉദ്യോഗസ്ഥന്റെ വാക്കുകളാണ് വൈറലാകുന്നത്. സ്‌കൂളിലെ എസ്‌പി.സി കേഡറ്റുകൾക്കായി എടുത്ത ക്ലാസിലെ ഒരു ഭാഗമാണ് വാട്‌സ് ആപ്പുകളിലൂടെ വൈറലാകുന്നത്. മാതാപിതാക്കൾക്ക് ഒന്നുമറിയില്ല, ഞങ്ങൾക്ക് എല്ലാമറിയാം എന്ന് മേനി നടിക്കുന്ന കൗമാരക്കാർക്കായാണ് ഈ ക്ലാസ്. മക്കൾ അറിയാൻ.. മക്കളെ അറിയാൻ എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസെടുത്തത്. കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നതിന് അമ്മ കഷ്ടപ്പെട്ട കഥയെ കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ആ വാക്കുകൾ ഇങ്ങനെയാണ്:

''ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് ഓടുന്ന നിങ്ങൾ ഒന്നു ശ്രദ്ധിച്ചോ.. ! നിങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന സമയത്ത് ഒരു അബോർഷൻ വന്നാൽ നമ്മൾ ഇല്ല. അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൈനാപ്പിൾ അന്ന അവർ കളഴിച്ചിട്ടില്ല.. ഒരു കപ്ലംഗപഴം തിന്നിട്ടില്ല.. ഭർത്താവിന്റെ ബൈക്കിൽ ചുറ്റി കറങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും അതിന് സാധിച്ചിട്ടില്ല.. ഇങ്ങനെ നിങ്ങലെ കാലന്റെ കൈയിൽ കൊടുക്കാ വർത്തിയാണ്. ആ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് നിങ്ങൾ അമ്മയുടെ രക്തം ഊറ്റിക്കുടിക്കുകയാമ് ചെയ്തത്. ആ അമ്മയുടെ രക്തമാണ് നമ്മുടെ ശരീരത്തിൽ ഓടുന്നത്.. ആ അമ്മക്ക് എന്തറിയാം എന്നു പറഞ്ഞാണ് നമ്മൾ തിരികെ ഓടുന്നത് എന്ന് ശ്രദ്ധിക്കണം.

ആ അമ്മയുടെ ഹൃദയത്തിൽ നിന്നും രക്തം ഊറ്റിക്കുടിച്ച നമ്മൾ പുറത്തേക്ക് വന്നപ്പോൾ നമ്മൾ എണീറ്റോടിയിട്ടില്ല.. മറ്റേത് മൃഗമായാലും എണീറ്റോടും..ഒരു പശുവോ പാമ്പിൻ കുഞ്ഞോ ആകട്ടെ പുറത്തു വന്നാൽ അപ്പോൾ എണീറ്റോടും.. മനുഷ്യൻ എണീറ്റോടില്ല. വർഷങ്ങൾക്ക് ശേഷമാണ് കാലിൽ നടക്കാൻ നമ്മൾ പഠിക്കുന്നത്. ഇങ്ങനെ കാലന്റെ കൈയിൽ കൊടുക്കാതെ ചേർത്തു പിടിച്ചാണ് അമ്മ നമ്മളെ വളർത്തിയത്. ഇന്ന് നമ്മൾ തിരിഞ്ഞു നിന്നും ചോദിക്കുകയാണ് നിങ്ങൾക്ക് എന്തറിയാം? അവർക്ക് ഒറുപാട് കാര്യങ്ങൾ അറിയാം മക്കളെ....

നിങ്ങൾ ഒഴിച്ച മൂത്രത്തിന്റെ അപ്പിയുടെയും ശർദ്ദിലിന്റെയും മണമാകും അവരുടെ വസ്ത്രത്തിലും ദേഹത്തും. ഒരു കല്യാണത്തിന് പോകാൻ നേരം ഒരുങ്ങി കുഞ്ഞിനെ എടുക്കുമ്പോഴാകും നിങ്ങൾ മൂത്രമൊവിക്കുക. അപ്പോൾ.. സാരി കുടഞ്ഞ് പുണ്യാഹമാണ് എന്നു പറഞ്ഞു നിങ്ങളെ എടുത്തുകൊണ്ടു പോയി ആ മാത്. എന്റെ കുഞ്ഞ എന്നു പറഞ്ഞ് ചേർത്തു പിടിക്കുകയായിരുന്നു അവർ... നിങ്ങൾക്ക് ജീവിതത്തിൽ ഒരു വിഷമം ഉണ്ടായാൽ.. നിങ്ങൾ അച്ഛനെയും അമ്മയെയും ചേർത്തു പിടിക്കണം... തെറ്റു പറ്റിയെങ്ങിൽ ചേർത്തു പടിച്ചു പറയണ... പറ്റിപ്പോയി. അബദ്ധം പറ്റിപ്പോയെന്ന്....''

കോതമംഗലം സ്വദേശിയാണ് ഇപ്പോൾ ഇടുക്കിയിലെ എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ കൂടിയായ അജി എന്ന ഉദ്യോഗസ്ഥർ. 94ൽ പൊലീസുകാരനായി ജോലിയിൽ കയറിയ അദ്ദേഹം ഇപ്പോൾ ഗ്രേഡ് എസ്‌ഐയാണ്. ലഹരി വിരുദ്ധ ക്ലാസുകൾ അടക്കം പതിവായി എടുക്കാറുണ്ട് അദ്ദേഹം. കുടുംബ യോഗങ്ങളിലും അമ്പലങ്ങളിലും മോസ്‌കുകളിലുമെല്ലാം ക്ലാസെടുക്കാൻ അദ്ദേഹം പോയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ട്രാഫിക് അവയർനസ്സ് വീഡിയോ അടക്കം വൈറലാണ്. ആർട്ട് ഓഫ് ലിവിങിന് ക്ലാസുകളിൽ അടക്കം മുമ്പ് പങ്കെടുത്തതാണ് മികച്ച രീതിയിൽ ക്ലാസുകൾ എടുക്കാൻ സാധിക്കുന്നതെന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.