- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈബ്രിഡ് ആന്വിറ്റി രീതിയിൽ നടപ്പാക്കുന്ന 39 കി മീ എക്സ്‌പ്രസ്വേ പദ്ധതിയുടെ നാലു നാഴികക്കല്ലുകളിൽ 35 ശതമാനം വരുന്ന രണ്ടാമത്തത് പൂർത്തിയാക്കിയത് അതിവേഗം; ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പൂർത്തിയാവും; മെയ് അവസാനത്തോടെ എല്ലാം റെഡിയാക്കും; തലപ്പാടി-ചെങ്കള പണിയിൽ ഊരാളുങ്കലിന് അഭിമാന നിമിഷം
കാസർകോട്: ദേശീയപാതാ വികസനത്തിൽ തലപ്പാടി-ചെങ്കള റീച്ചിൽ 11 കിലോമീറ്റർ ടാറിങ് പൂർത്തിയാകുമ്പോൾ പണികൾ മുമ്പോട്ട് പോകുന്നത് അതിവേഗം. 39 കിലോമീറ്റർ ആറുവരിപ്പാതയിൽ പണിയുടെ രണ്ടാം ഘട്ടമാണ് പൂർത്തിയായത്. നാലുകിലോമീറ്റർ റോഡ് ടാറിങ് മാർച്ച് അവസാനത്തോടെ പൂർത്തിയാകും. 66 കിലോമീറ്റർ സർവീസ് റോഡിൽ 33 കിലോമീറ്ററും പൂർത്തിയായി. എട്ട് പാലങ്ങളുടെ തൂണുകളും കാസർകോട് മേൽപ്പാലത്തിന്റെ 30-ൽ 27 തൂണുകളും നിർമ്മിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘം (യു.എൽ.സി.സി.എസ്.). നാലുഘട്ടങ്ങളിലായാണ് 39 കിലോമീറ്റർ പാതയുടെ പണി നടത്തുന്നത്. ദേശീയപാതാ കണ്ണൂർ പ്രോജക്ട് യൂണിറ്റിന്റെ നാല് റീച്ചുകളിൽ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ആദ്യ കരാറുകാരാണ് ഊരാളുങ്കൽ. പല വിധ വിവാദങ്ങൾക്കിടെയാണ് ഈ നേട്ടം. ടെൻഡർ തുക കണക്കാക്കിയാണ് ഓരോ ഘട്ടവും വിലയിരുത്തുന്നത്. 1700 കോടി രൂപയിൽ 600 കോടിയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്.
ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്ന ഭാരത് മാല പദ്ധതിയിൽ കേരളത്തിലെ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റോഡിലെ 39 കിലോ മീറ്റർ നിർമ്മാണം 1703 കോടി രൂപ ചെലവിലാണ് നടക്കുന്നത്. 4 ഘട്ടങ്ങളിലായുള്ള നിർമ്മാണത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. 2021 കാലയളവിൽ വിവിധ കമ്പനികൾ നിർമ്മാണം ഏറ്റെടുത്ത 7 റീച്ചുകളിലൊന്നാണ് തലപ്പാടി ചെങ്കള റീച്ച്. കണ്ണൂർ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനു കീഴിലുള്ള 4 പാക്കേജുകളിൽ 2 ാം ഘട്ടം ആദ്യം പൂർത്തിയാക്കുന്നത് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത പദ്ധതിയിലാണ്. ദേശീയപാത അഥോറിറ്റിക്കു കീഴിൽ സൊസൈറ്റി നടത്തുന്ന ആദ്യ നിർമ്മാണമാണ് ഇത്. 2021 കാലയളവിൽ വിവിധ കമ്പനികൾ നിർമ്മാണം ഏറ്റെടുത്ത 7 റീച്ചുകളിലൊന്നാണ് തലപ്പാടി ചെങ്കള റീച്ച്.
66 കിലോമീറ്റർ സംരക്ഷണഭിത്തിയിൽ പകുതിദൂരവും 66 കിലോമീറ്റർ ഓവുചാലിൽ 52 കിലോമീറ്ററും പൂർത്തിയായി. 21 അടിപ്പാതകളിൽ നാലെണ്ണമൊഴികെ ബാക്കിയുള്ളവയുടെ പണിയാരംഭിച്ചു. ആറെണ്ണം പൂർത്തിയായി. 77 കലുങ്കുകളിൽ 50 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതുവരെ 39.8 ശതമാനം പണി പൂർത്തിയായി. രാപകൽ നടക്കുന്ന പണിയിലൂടെയാണ് സമയബന്ധിതമായ പൂർത്തീകരണം. സമയബന്ധിതമായി പണി പൂർത്തീകരിച്ച മുഴുവൻ ജീവനക്കാരെയും ദേശീയപാതാ അഥോറിറ്റി അഭിനന്ദിച്ചു.
ആറുവരിയായി വികസിപ്പിക്കുന്ന ഭാരത്മാല പദ്ധതിയിൽ കേരളത്തിലെ ആദ്യറീച്ചായ തലപ്പാടി ചെങ്കള റോഡിന്റെ നിർമ്മാണം 35 ശതമാനം പൂർത്തിയാക്കിയെന്നതാണ് വസ്തുത. ഹൈബ്രിഡ് ആന്വിറ്റി രീതിയിൽ നടപ്പാക്കുന്ന 39 കി. മീ. എക്സ്‌പ്രസ്വേ പദ്ധതിയുടെ നാലു നാഴികക്കല്ലുകളിൽ 35 ശതമാനം വരുന്ന രണ്ടാമത്തെതാണ് പൂർത്തിയായത്. കണ്ണൂർ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന് കീഴിലുള്ള നാല് പാക്കേജുകളിൽ രണ്ടു നാഴികക്കല്ലുകൾ ആദ്യം പൂർത്തിയാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത റീച്ചാണ്.
ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പണി പൂർത്തിയാവും. മെയ് അവസാനത്തോടെ മൊത്തം 20 കിലോമീറ്റർ പണി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി മുന്നോട്ടുപോകുന്നത്. ഇരു വശങ്ങളിലായി ആകെ 66 കിലോമീറ്റർ വരുന്ന സർവീസ് റോഡിൽ 22 കിലോ മീറ്റർ ടാറിങ് പൂർത്തിയായി. 15 കിലോമീറ്റർ ടാറിങ് പുരോഗമിക്കുന്നു. ഈ മാസാവസാനത്തോടെ 37 കിലോമീറ്റർ ടാറിങ് പൂർത്തിയാകും.
മറുനാടന് മലയാളി ബ്യൂറോ