- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സ്റേ മെഷീൻ പ്രവർത്തിക്കാത്ത ജനറൽ ആശുപത്രി; എക്സ്റെയുടെ ഫോട്ടോ മൊബൈലിൽ വാങ്ങി സ്കെയിൽ ഇട്ടുകെട്ടാൻ നിർദ്ദേശിച്ച അസ്ഥി രോഗ വിദഗ്ധൻ; പത്ത് ദിവസത്തിന് ശേഷം പൊട്ടൽ പരിഹരിക്കാൻ ശസ്ത്രക്രിയയും; ആ പ്ലസ് ടുക്കാരന്റെ കൈ മുറിക്കാൻ കാരണം തലശേരി ജനറൽ ആശുപത്രിയിലെ അനാസ്ഥ തന്നെ; ഇത് കേരളാ ആരോഗ്യ മോഡലിന് അപമാനം
കണ്ണൂർ: പ്ളസ് വൺ വിദ്യാർത്ഥിയുടെ കൈമുറിച്ചു മാറ്റിയതിന് പിന്നിൽ ഗുരുതര ചികിൽസാ പിഴവെന്ന ആക്ഷേപം ശക്തം. തലശേരി ജനറൽ ആശുപത്രിയിൽ വീണ്ടും വൻചികിത്സാ പിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
മതിയായസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഫുട്ബോൾ കളിക്കിടെ വീണുപരുക്കേറ്റ എല്ലാപൊട്ടിയ വിദ്യാർത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശേരി ചേറ്റംകുന്ന് നാസാക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖിന്റെ മകൻ സുൽത്താനാണ് കൈനഷടപെട്ടത്. പാലയാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ് പതിനേഴുവയസുകാരനായ സുൽത്താൻ. അപകടം നടന്നു ആശുപത്രയിിൽ ചികിത്സ തേടിയ മകന് ദിവസങ്ങളോളം ചികിത്സ വൈകിപ്പിച്ചതിനാലാണ് കൈമുറിച്ചു മാറ്റേണ്ടിവന്നതെന്ന് ആരോപിച്ച് രക്ഷിതാക്കൾ ആരോഗ്യമന്ത്രി വീണാജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 30ന് വൈകുന്നേരമാണ് അപകടം നടന്നത്. വീടിനടുത്തുള്ള മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ്സുൽത്താന് വീണു എല്ലു പൊട്ടിയത്. ഉടൻ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എക്സറേ മെഷീൻ കേടായതിനാൽ തലശേരി കൊടുവള്ളി സഹകരണാശുപത്രിയിൽ പോയി എക്സറൈ എടുത്തു. കൈയുടെ രണ്ടു എല്ലുകൾ പൊട്ടിയിരുന്നു. അന്ന് ആശുപത്രിയിൽ വരാതിരുന്ന അസ്ഥിരോഗവിദഗ്ദ്ധന് എക്സറെയുടെ ഫോട്ടോ അയച്ചുകൊടുക്കുകയും നിർദ്ദേശപ്രകാരം കൈ സ്‌ക്വയിൽ ഇട്ടുകെട്ടുകയുമായിരുന്നു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ് വിധേയനാക്കാൻ നിർദ്ദേശിച്ചുവെങ്കിലും ചെയ്തില്ല. നവംബർ ഒന്നിന് രാവിലെ കൈയുടെ നിറം മാറിയപ്പോഴാണ് ഡോക്ടർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഒരു പൊട്ടൽ പരിഹരിച്ചുവെന്നാണ് ഡോക്ടർ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും മതിലായ ചികിത്സ കിട്ടിയില്ലെന്നും കൈ മുഴുവനായി മുറിച്ചു മാറ്റണമെന്നുമാണ് പറഞ്ഞത്. ഇതേ തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൈയുടെ മുട്ടിനുതാഴെയുള്ള ഭാഗം മുറിച്ചു മാറ്റിയത്.
എന്നാൽ തികഞ്ഞ അനാസ്ഥ കൊണ്ടു കുട്ടിയുടെ ഒരു കൈയുടെ മുട്ടിനു താഴെ മുറിച്ചു മാറ്റിയിട്ടും ന്യായീകരണവുമായ രംഗത്തു വന്നിരിക്കുകയാണ് തലശേരി ജനറൽ ആശുപത്രി അധികൃതർ. ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുട്ടിയുടെ കൈയുടെ എല്ലുപൊട്ടി മൂന്നാമത്തെ ദിവസം കൈയിലേക്ക് രക്ത ഓട്ടം നിലയ്ക്കുന്ന കംപാർട്ട്മെന്റ് സിൻഡ്രോമെന്ന അവസ്ഥ വന്നു. പിന്നീട് പലസർജറി ചെയ്തുവെങ്കിലും നീർക്കെട്ട് മാറാനുള്ളതു കൊണ്ടു കൈതുന്നികെട്ടിയിരുന്നില്ല. അന്നേ അണുബാധയ്ക്കു സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽപ്പെട്ടത്.
അന്നേ രക്തം വാർന്നു പോവുകയും ചെയ്തു.രക്തം വാർന്നു പോയില്ലെങ്കിൽ കൈരക്ഷിക്കാൻ കഴിയുമായിരുന്നു അന്നേ ദിവസം തന്നെ മെഡിക്കൽ കോളേജിലേക്ക് വിദഗ്ദധ ചികിത്സയ്ക്കായി അയക്കുകയും ചെയ്തുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മൂന്നാമത്തെ ദിവസമാണ് എല്ലുപൊട്ടിയതിനു ശേഷവും ചികിത്സ തുടങ്ങിയതെന്നാണ് സുൽത്താന്റെ ബന്ധുക്കളുടെ പരാതി. പ്രകടമായ ചികിത്സാ പിഴവുണ്ടെന്നു വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്