- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും രണ്ടും വളവുകൾക്കിടെ ഇന്നോവ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിന് മുകളിൽ പന മറിഞ്ഞു വീണത് പ്രതിസന്ധിയായി; 200 അടി താഴ്ചയിലേക്ക് വീണത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; മരിച്ചത് പരിയാരം മരക്കാർ വീട്ടിൽ റഷീദ; താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തി അനിവാര്യതയാകുമ്പോൾ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. വയനാട് പാറക്കൽ മുട്ടിൽ പരിയാരം മരക്കാർ വീട്ടിൽ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ചുരത്തിന്റെ സംരക്ഷണ ഭിത്തിയുടെ അഭാവമാണ് ദുരന്തമായത്. അപകടകാരണം കണ്ടെത്താനായിട്ടില്ല.
അപകടത്തിൽ പരിക്കേറ്റ 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒൻപതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.
റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് ഷാൻ, അസ്ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജൽ എന്നിവരാണ് കാറിലുണ്ടായിരുന്നവർ. റോഡിൽ നിന്നും 200 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഫയർഫോഴ്സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് മരത്തിൽ തങ്ങി നിന്നു. ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിലേക്ക് ഒരു പനയും വീണു. ഇതം മരണകാരണമായി.
ക്രെയിൻ എത്തിച്ച് അഗ്‌നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. ചുരത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം. ഇത് എത്രയും വേഗം തീർക്കണമെന്ന ആവശ്യം ശക്തമാണ്. ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ചുരം ഇറങ്ങിവരുന്നതിനിടെ ഇന്നോവ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്നും 200 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.
അപകടത്തിൽപ്പെട്ട കാറിന് മുകളിൽ പന മറിഞ്ഞു വീണിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. കാർ തുറക്കാൻ സാധിക്കാത്തതിനാൽ മുക്കത്ത് നിന്നും കൽപ്പറ്റയിൽ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. വണ്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ