- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയോടുള്ള ആഭിമുഖ്യം നിർമ്മാതാവാക്കി; നിർമ്മാണ രംഗത്തെ പരിചയക്കുറവ് വരുത്തിവച്ചത് വൻ ബാധ്യത; മറികടക്കാൻ കടൽ കടന്നപ്പോൾ പ്രതിസന്ധി ഭാര്യയുടെ അസുഖത്തിന്റെ രൂപത്തിൽ;പിന്നാലെ തന്നെയും രോഗം വേട്ടയാടി; പൊരുതി വിജയം നേടിയത് കൃഷിയിൽ; 71 കാരൻ വർഗ്ഗീസ് അലക്സാണ്ടറിന്റെ അത്ഭുത വിജയകഥ
തിരുവനന്തപുരം: ചെറിയ ചില പ്രശ്‌നങ്ങളിൽ പോലും മനസ്സ് പതറി വിഷാദരോഗത്തിലേക്കും മറ്റും വീഴുന്ന ജീവിതങ്ങൾ ഇന്നത്തെ പതിവ് കാഴ്‌ച്ചയാണ്.ഒരു ഇടവേളക്ക് ശേഷം അത്മഹത്യകളുടെ എണ്ണം ഉയരുന്നതും ഈ സ്ഥിതി വിശേഷത്തെ അടിവരയിട്ട് ഉറപ്പിക്കുന്ന കാര്യമാണ്.എന്നാൽ ചെറിയ കാര്യങ്ങളിൽ തളർന്നപോകുന്നവർ നമ്മുടെ ചുറ്റുമുള്ള ജിവിതത്തിലേക്ക് തന്നെ കണ്ണോടിച്ചാൽ ഈ പ്രശ്‌നങ്ങളെയൊക്കെ അതിജീവിക്കാനുള്ള കരുത്ത് നമുക്ക് മുന്നിൽ തെളിഞ്ഞുവരും..അത്രയെറെ വ്യത്യസ്തങ്ങളായ ജീവിതമാണ് നമുക്ക് ചുറ്റുമുള്ളത്..
ഇങ്ങനെ പ്രതിസന്ധികളിൽ തളർന്ന് ജീവിതം തന്നെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നിൽ വിസ്മയമാവുകയാണ് അടൂർ സ്വദേശിയായ 71 കാരൻ വർഗ്ഗീസ് അലക്‌സാണ്ടർ.നമ്മുടെ ജീവിതത്തിൽ ആവർത്തിച്ച് വരുന്ന ദുരിതങ്ങളെപ്പറ്റിപ്പറയുന്നതിനായി നാം ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് ദുരിതങ്ങൾ വാഹനം പിടിച്ച് പിന്നാലെ വരികയാണെന്ന്.പക്ഷെ ഈ 71 കാരന്റെ ജീവിതത്തിൽ അത് വെറുതെ ഒരു പ്രയോഗമല്ല..അക്ഷരാർത്ഥത്തിൽ അത് സംഭവിച്ചതാണ്.ദുരിതങ്ങൾ തുടർക്കഥയായിരുന്നു ഈ മനുഷ്യന്..രോഗത്തിന്റെ രുപത്തിലും സാമ്പത്തീക പ്രശ്‌നമായും ഒക്കെ അദ്ദേഹത്തെ വേട്ടയാടി.പക്ഷെ അവിടെയൊന്നും തളരാതെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം വിസ്മയമാവുകയാണ് അദ്ദേഹം.
സുദീർഘമായ ഒരു കഥയുണ്ട് 71 വർഷത്തെ ജീവിതത്തിന് പറയാൻ..വല്യതരക്കേടില്ലാത്ത ജീവിച്ച് പോകാവുന്ന അവസ്ഥയായിരുന്നു അലക്‌സാണ്ടറിന്റെത്.സിനിമയോടുള്ള താൽപ്പര്യം അക്കാലത്തെ അദ്ദേഹത്തിനുണ്ട്.അങ്ങിനെയാണ് ഉള്ളതൊക്കെ ഉപയോഗിച്ച് ഒരു സിനിമ പിടിച്ചാലോ എന്ന മോഹം ഉടലെടുക്കുന്നത്.സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും നിർമ്മാണരംഗത്തെ പരിചയക്കുറവ് അദ്ദേഹത്തിന് വൻസാമ്പത്തിക ബാധ്യതയുണ്ടാക്കി.സുരേഷ് ഗോപി, വിജയരാഘവൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പൊന്നുരുക്കും പക്ഷിയായിരുന്നു ആ ചിത്രം.സിനിമ പരാജയപ്പെട്ടതോടെ ബിസിനസ്സ് സ്ഥാപനങ്ങൾ എല്ലാം നഷ്ടപ്പെട്ടു.
പിന്നാലെയാണ് ജീവിതം തിരിച്ചുപിടിക്കാനായി അലക്‌സാണ്ടർ കടൽ കടക്കുന്നത്. കുവൈറ്റിൽ ജോലിയിൽ ചേർന്നതോടെ ബാധ്യതകൾ എല്ലാം തീർന്നു.പക്ഷെ ജീവിതം അലക്‌സാണ്ടറിനെ മുന്നിൽ പരീക്ഷണങ്ങൾ അവസാനിപ്പിച്ചിട്ടില്ലായിരുന്നു.ഇത്തവണ ഭാര്യയുടെ രോഗത്തിന്റെ രൂപത്തിലായിരുന്നു പരീക്ഷണം.പെമഫിഗസ് വൾഗാരിസ് എന്ന ത്വക്ക് രോഗമാണ് ബാധിച്ചു.ചികിത്സയ്ക്കായി വെല്ലൂർ വരെ പോയപ്പോഴും ഒരിക്കലും സുഖം ആകില്ല എന്നായിരുന്നു ലഭിച്ച മറുപടി.ഇവിടെയും വിട്ടുകൊടുക്കാൻ വർഗ്ഗീസ് തയ്യാറായില്ല. കയ്യിലുണ്ടായിരുന്ന പണത്തിന്റെ നല്ലൊരു ശതമാനം ചെലഴിച്ച് ഭാര്യക്ക് ഭേദപ്പെട്ട ചികിത്സ നൽകി.
അവസാനം 3 വർഷത്തെ ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെർമിറ്റൊളജി തലവൻ ഡോക്ടർ യോഗി രാജ് സൗഖ്യമാക്കി തന്നു.പക്ഷെ രോഗത്തിന്റെ പ്രതിഫലനത്തിൽ ഹെഡ്‌മിസ്‌ട്രെസ് ആയി ലഭിച്ച പ്രൊമോഷൻ ഒഴിവാക്കി എച്ച്എസ്എ ആയി തുടർന്നു.പതിയെ പതിയെ സ്വസ്ഥമായ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയപ്പോഴാണ് അടുത്ത പ്രഹരം ഇവർക്കേൽക്കേണ്ടി വന്നത്.ഇത്തവണ പക്ഷെ അത് കുടുംബനാഥനെത്തന്നെ തേടിയായിരുന്നു. അതും അധികം കേട്ടുകേൾവി പോലുമില്ലാത്ത ഒരു രോഗത്തിന്റെ രൂപത്തിൽ.
മെസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ചു 6 മാസക്കാലത്തോളം വെല്ലൂരിൽ വെന്റിലേറ്ററിൽ ആയിരുന്നു വർഗ്ഗീസ്.നമ്മുടെ ശരീരം തന്നെ ഉല്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ ഫലമായി അത് നമ്മുടെ രോഗപ്രതിരോധശേഷിഇല്ലാതാക്കുന്നു.ശരീരത്തിലെ പേശികളുടെ ശക്തിക്കുറവാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. പേശികളുടെ ശക്തി കുറയുന്നതിന്റെ ഭാഗമായി കണ്ണും കഴുത്തും ശരീരവുമൊക്കെ ശരിയായി ചലിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാകാം. ശക്തിക്കുറവുമൂലം ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ടാകാം. ഇത്തരം ഘട്ടമാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്.
ആശുപത്രി വാസം അനന്തമായി നീളുന്നത് താങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ പകരം സംവിധാനത്തെക്കുറിച്ച് ആലോചിച്ചു.അങ്ങിനെയാണ് വീട്ടിൽ തന്നെ മിനി വെന്റിലേറ്റർ സംവിധാനം തയ്യാറാക്കുന്നത്.അവിടെയും രണ്ടുമാസത്തോളും കിടന്നു.3.5 വർഷം ലിക്കിഡ് ഫുഡ് ട്യൂബ് വഴി കഴിച്ചു 80 കിലോ ഭാരം ഉണ്ടായിരുന്നത് 39 കിലോ ആയി. 2016 മുതൽ 2021 വരെ ഈ ബുദ്ധിമുട്ടുകൾ സഹിച്ചു.പതിയെ പതിയെ ആരോഗ്യം തിരിച്ചുപിടിച്ചു.പക്ഷെ ഈ രോഗം പൂർണ്ണമായും ഭേദമാകില്ലെന്നതാണ് യാഥാർത്ഥ്യം.
ആരോഗ്യം തിരികെ കിട്ടിയതോടെ പതിയെ പതിയെ പുതിയ വഴിയിലേക്ക് അലക്‌സാണ്ടർ നടന്നു.കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം അവിടെയും വിജയം കൊയ്യുകയാണ്.വാഴ കൃഷിയാണ് ഇതിൽ പ്രധാനം.കൃഷിയോടുള്ള താല്പര്യം കൊണ്ട് കഴിഞ്ഞ ഓണക്കാലത്തു 170 ഏത്ത വാഴ കൃഷി ചെയ്തു ഫലം കിട്ടി.ഇപ്പോൾ 200 ഏത്തവാഴ അടുത്ത ഓണത്തിനേക്ക് കൃഷി ചെയ്തു പരിപാലിക്കുകയാണ് ഇദ്ദേഹവും ഭാര്യയും.2 പെൺമക്കളും ഒരു മകനും ഉൾപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
മറുനാടന് മലയാളി ബ്യൂറോ