ന്യൂഡൽഹി: വ്യാജ വാർത്തകൾക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരിയാനയിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ലെന്നും അതിലൂടെ പ്രചരിക്കപ്പെടുന്ന ഒരു ചെറിയ വ്യാജവാർത്തയ്ക്ക് പോലും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കെൽപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി മുതൽ സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്പനികൾക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയിൽ പറയുന്നു.

ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സർക്കാർ 2021ൽ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്പനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ചട്ടം ഭേദഗതി ചെയ്തത്.
കേന്ദ്ര സർക്കാർ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികൾ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളിൽ സമിതി നിലവിൽ വരും.

ചെയർപേഴ്സനടക്കം ഈ സമിതിയിൽ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും.നിലവിൽ സാമൂഹിക മാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. കമ്പനികൾ പരാതികൾ 24 മണിക്കൂറിനുള്ള അംഗീകരിക്കണം.72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തിൽ കമ്പനികൾ പരിഹാരം കാണണമെന്നും ഭേദഗതിയിൽ പറയുന്നു.

ഇത്തരം സംവിധാനങ്ങളിൽ വരുന്ന തീർപ്പുകളിൽ പരാതിക്കാരന് തൃപ്തിയില്ലെങ്കിൽ സർക്കാർ നിയമിച്ച സമിതിയെ സമീപിക്കാം.സോഷ്യൽ മീഡിയയിൽ കാണുന്ന വിവരങ്ങൾ അത്യധികം ജാഗ്രതയോടെ വേണം പങ്കുവെയ്ക്കേണ്ടതെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അതിന്റെ വസ്തുതകൾ പരിശോധിക്കാൻ തയ്യാറകണം. സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കുക.

വാർത്തകളുടെ ആധികാരികത ടെസ്റ്റ് ചെയ്യുന്നതിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വിവിധ സംവിധാനങ്ങൾ ഇന്ന് സജ്ജമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്തരം സാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരശേഖരണത്തിനുള്ള ഒരു ഉപാധിയായി സോഷ്യൽ മീഡിയയെ കണക്കാക്കാമെങ്കിലും വിവരശേഖരണത്തിനുള്ള ഉറവിടമായി സമൂഹമാധ്യമങ്ങൾ മാത്രം പരിമിതപ്പെട്ടുപോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയതലത്തിൽ പോലും ആശങ്കകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തരത്തിൽ ഒരു വ്യാജ വാർത്തയ്ക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവെക്കുന്നതിന് മുമ്പ് 10 തവണയെങ്കിലും ചിന്തിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നമ്മുടെ ക്രമസമാധാന സംവിധാനവും ഇനി സ്മാർട്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുടെ ഈ ലോകത്ത് കുറ്റാന്വേഷണ ഏജൻസികൾ കുറഞ്ഞത് ഒരു പത്ത് ചുവടുകളെങ്കിലും മുന്നിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവം ഏറെ മാറിയിരിക്കുകയാണ്. 5ജി യുഗത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.