- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർത്തിയത് 1200 കിലോയുള്ള കല്ല് ; ബ്രൂസ്ലിയെപ്പോലും ആരാധകനാക്കിയ പരിശീനമുറകൾ;ഇന്ത്യൻ ഗുസ്തി ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരൻ വിരമിച്ചത് മലർത്തിയടിക്കാൻ എതിരാളികളില്ലാതെ; മലയ്ക്കോട്ടൈ വാലിബന് ആധാരം ദ ഗ്രേറ്റ് ഗാമയുടെ ജീവിതമോ? സമൂഹമാധ്യമത്തിലെ ചർച്ചയ്ക്ക് പിന്നിലെന്ത്
തിരുവനന്തപുരം: പ്രഖ്യാപിച്ച ആദ്യദിനം തൊട്ട് അത്രയേറെ പ്രതീക്ഷയോടെ മലയാള സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ലിജോ മോഹൻലാൽ കൂട്ട്‌കെട്ടിലൊരുങ്ങുന്ന മലക്കോട്ടൈ വാലിബൻ.ചിത്രത്തിന്റെ ഒരോ അപ്‌ഡേഷനുകളും ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ച് ചിത്രത്തിന്റെ ഒരോ കാര്യങ്ങളും അത്രയേറെ രഹസ്യമായാണ് അണിയറ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്.ലൊക്കേഷനിലെ ഒരു ചിത്രം പോലും ലീക്കാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥ സംവിധായകൻ ലിജോ ജോസ് പല്ലശ്ശേരിയുടെത് തന്നെയെന്ന് പറഞ്ഞെങ്കിലും കഥയെപ്പറ്റി ഒരു സൂചനപോലും പുറത്ത് വന്നിരുന്നില്ല.എന്നാൽ ഇപ്പോഴിത ചിത്രത്തിന്റെ കഥയെക്കുറിച്ച് സമൂഹമാധ്യമത്തിൽ ചില ഊഹാപോഹങ്ങൾ പരക്കുകയാണ്. മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്നാണ് അഭ്യൂഹം.ഏകദേശം അമ്പതു വർഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ.സ്ഥിരീകരണമൊന്നും ആയില്ലെങ്കിലും ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ആരാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ.അതിനുള്ള ഉത്തരം ഇങ്ങനെയാണ്.. കശ്മീരിലെ ഒരു ഗുസ്തിക്കാരുടെ കുടുംബത്തിൽ ആണ് ഗുലം മുഹമ്മദ് ബക്ഷ് ബട്ട് ജനിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ഗുസ്തിക്കാരനായിരുന്ന അദ്ദേഹം ഗാമ എന്ന വിളിപ്പേരുള്ള ഗുസ്തി ചാമ്പ്യനായി മാറുകയായിരുന്നു. റുസ്തം-ഇ-ഹിന്ദ് എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
1878-ൽ അമൃത്സറിൽ ഗുസ്തിക്കാരുടെ കുടുംബത്തിലാണ് ഗുലാം മുഹമ്മദ് ബക്ഷ് ബട്ട് എന്ന ഗാമ ജനിച്ചത്. 1910ൽ അദ്ദേഹത്തിന് വേൾഡ് ഹെവിവെയ്റ്റ് കിരീടം ലഭിച്ചു. 1888ൽ ഉപഭൂഖണ്ഡത്തിലുടനീളമുള്ള 400ലധികം ഗുസ്തിക്കാർ പങ്കെടുത്ത ഒരു ലുഞ്ച് മത്സരത്തിൽ ഗാമ വിജയിക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തി നേടുകയും ചെയ്തു. പ്രശസ്തരായ ചാമ്പ്യന്മാർ മത്സരിച്ചെങ്കിലും അന്ന് പത്ത് വയസ് മാത്രമുണ്ടായിരുന്ന ഗാമയായിരുന്നു ഷോയുടെ ഹൈലൈറ്റ്.ആദ്യ 15-ലാണ് ഗാമ ഇടംപിടിക്കുന്നത്. എന്നാൽ പ്രായം കണക്കിലെടുത്ത് ജോധ്പൂർ മഹാരാജാവ് ഗാമയെ ജേതാവായി തിരഞ്ഞെടുത്തു.ആ പ്രായത്തിൽ തന്നെ 500 ലുങ്കുകളും 500 പുഷ്-അപ്പുകളും അദ്ദേഹം തന്റെ വ്യായാമത്തിൽ ഉൾപ്പെടുത്തിയിരുന്നു.
1902ൽ 1200 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് ഉയർത്തിയതാണ് ഗാമ നേടിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. ഈ കല്ല് ബറോഡ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രൂസ് ലീ ഗാമയുടെ പരിശീലന രീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പറയപ്പെടുന്നുണ്ട്.5 അടി 8 ഇഞ്ച് ആയിരുന്നു ഗാമയുടെ ഉയരം. 7 അടി ഉയരമുണ്ടായിരുന്ന അന്നത്തെ ലോക ചാമ്പ്യൻ റഹീം ബക്ഷ് സുൽത്താനിവാല ആയിരുന്നു ഗാമയുടെ ഏറ്റവും ശക്തരായ എതിരാളികളിൽ ഒരാൾ. ഇരുവരും നാലു തവണ ഏറ്റുമുട്ടുകയും ആദ്യ മൂന്നിൽ സമനിലയിലും അവസാനത്തേതിൽ ഗാമ വിജയിക്കുകയും ചെയ്തു.
വെയിൽസ് രാജകുമാരൻ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഗാമയുടെ ശക്തിയെ പ്രശംസിച്ച് ഒരു വെള്ളി ഗദ സമ്മാനിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. തന്റെ അവസാന നാളുകൾ ലാഹോറിൽ ചെലവഴിച്ച ഗാമ 1960ൽ അന്തരിച്ചു.മാത്രമല്ല സാക്ഷാൽ ബ്രൂസ്ലി പോലും പരിശീലിച്ചിരുന്നത് ഗാമയുടെ പരിശീലന രീതികളാണെന്നും ഗാമയുടെ കടുത്ത ആരാധകനായിരുന്നു ഗാമയെന്നതുമാണ് മറ്റൊരു സത്യം.
1900 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബൻ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് ലൊക്കേഷൻ ചിത്രങ്ങൾ. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടം തന്നെയാണ് ഗുലം മുഹമ്മദിന്റേതും. ഇതെല്ലാം കൂട്ടി വായിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. നിലവിൽ രാജസ്ഥാനിലെ പൊഖ്റാൻ കോട്ടയിൽ ആണ് ചിത്രത്തിന്റെ ഷെഡ്യൂൾ പുരോഗമിക്കുന്നത്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിങ് സംഘം തിരിച്ചു വരും.
മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ഈ വർഷം ജനുവരി പതിനെട്ടിനാണ് രാജസ്ഥാനിലെ ജയ് സാൽമീറിൽ ആരംഭിച്ചത്.രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയിൽ മറാഠി നടി സൊണാലി കുൽക്കർണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമീപകാലത്ത് മലയാള സിനിമാസ്വാദകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം. പുതിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാകണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിടെയാണ് വമ്പൻ പ്രഖ്യാപനമെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ