ലണ്ടൻ: സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പള്ളി പണ്ട് പറഞ്ഞത് പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നാണ്.എന്നാൽ ഇനി പോളണ്ടിൽ മലയാളിയെക്കുറിച്ച് ധൈര്യമായി മിണ്ടാം.. കാരണം പോളണ്ടിൽ മലയാളിയെന്നു പറഞ്ഞാൽ ഇനി മുന്നിലെത്തുക തണുത്ത ബിയർ.രണ്ട് മാസം കൊണ്ട് പോളണ്ടിൽ വൻ ഹിറ്റായ മലയാളി ബിയറിനു പിന്നിലും ഒരു മലയാളിയുടെ ബുദ്ധിയാണ്.പാലക്കാട്ടുകാരൻ ചന്ദ്രമോഹൻ നല്ലൂരാണ് പോളണ്ടിൽ ഈ ബിയർ വിപ്ലവം നയിക്കുന്നത്.അവൽ വാറ്റിയാണ് ഇദ്ദേഹം ബിയർ ഉണ്ടാക്കുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത.

പോളണ്ടിലെ മലയാളിയുടെ ബിയർ വിപ്ലവത്തിന് പിന്നിലെ കഥ ഇങ്ങനെ..യുക്രെയ്ൻ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ രണ്ടു ബിസിനസ് സംരംഭകരെ സഹായിക്കാനായി തുടങ്ങിയ സംരംഭമാണ് ഇത്തരമൊരു വിജയത്തിലേക്ക് ഇപ്പോൾ കുതിക്കുന്നത്.യുക്രെയ്ൻ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ രണ്ടു ബിസിനസ് സംരംഭകരെ സഹായിക്കാനായി തുടങ്ങിയ സംരംഭമാണ് ഇത്തരമൊരു വിജയത്തിലേക്ക് ഇപ്പോൾ കുതിക്കുന്നത്.

സുഹൃത്തായ ആഫ്രിക്കൻ ബിസിനസുകാരൻ, യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം വിദേശത്തു നിന്നും പോളണ്ടിലെത്തിച്ച അഞ്ചു കണ്ടെയ്‌നർ അവൽ വിറ്റഴിക്കാനും സൂക്ഷിക്കാനും ബുദ്ധിമുട്ടിയപ്പോൾ അവരെ സഹായിക്കാനായാണ് അതിൽനിന്നും ബിയറുണ്ടാക്കിയാലോ എന്ന ആലോചന ഉടലെടുത്തത്.ഈ ആലോചനയ്ക്ക് ഹോട്ടൽ മേഖലയിലെ സുഹൃത്തായ സർഗീവ് സുകുമാരന്റെ പിന്തുണകൂടി ലഭിച്ചതോടെ ലോക്കൽ ബ്രൂവറിയുടെ സഹായത്താൽ സംരംഭത്തിന് തുടക്കം കുറിച്ചു.

രണ്ടു മാസത്തിനുള്ളിൽ പോളണ്ടിൽ വിറ്റത് 50,000 ബോട്ടിൽ 'മലയാളി'യാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000 ലീറ്റർ 'മലയാളി' കൂടി വിപണനത്തിന് തയാറാകും. ഈ പുതിയ ബിവറേജിന്റെ നിർമ്മാണഘട്ടത്തിലൊന്നും 'മലയാളി' എന്ന പേര് നിശ്ചയിച്ചിരുന്നില്ല. നിർമ്മാണം വിജയകരമായശേഷം വേറിട്ട ഒരു ഇന്ത്യൻ പേരിനെക്കുറിച്ചുള്ള ആലോചനയാണ് ഇവരെ 'മലയാളി'യിലെത്തിച്ചത്.അത് വളരെ വേഗത്തിൽ ഹിറ്റാവുകയും ചെയ്തു.

പോളണ്ടിൽ ഒരു മലയാളി സംരംഭകൻ തുടങ്ങുന്ന രണ്ടാമത്തെ ബിയർ ബ്രാൻഡാണ് 'മലയാളി'. ഏതാനും വർഷം മുമ്പ് എറണാകുളം സ്വദേശിയായ ലിജോ ഫിലിപ്പ് 'കാലിക്കട്ട് 1498' എന്ന പേരിൽ പോളണ്ടിൽ ബിയർ നിർമ്മിച്ച് വിപണിയിലിറക്കിയിരുന്നു.കൊച്ചി സ്വദേശിയായ വിവേക് പിള്ള എന്ന വ്യവസായി 'കൊമ്പൻ' എന്ന പേരിൽ ബിയറുണ്ടാക്കി ബ്രിട്ടിഷ് വിപണിയിലും വിജയം നേടിയ ചരിത്രമുണ്ട്. ഇതെല്ലാം ചന്ദ്രമോഹന് ബിയർ സംരംഭത്തിൽ പ്രചോദനമായി.'മലയാളി'യെ കഴിയുമെങ്കിൽ ഇനി കേരളത്തിൽ വിൽക്കണമെന്നതാണ് ചന്ദ്രമോഹന്റെ ആഗ്രഹം.