കൊച്ചി: പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ഉപഭോക്താവ് അറിയാതെ നറുക്കിടുകയും തുക കൈവശം വയ്ക്കുകയും ചെയ്ത സഹകരണ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.ഗോതുരുത്ത് സ്വദേശി റോഷ്‌ന, ചേന്ദമംഗലം സഹകരണ ബാങ്കിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

62,500 രൂപ ഒൻപത് ശതമാനം പലിശ സഹിതം നൽകണം. 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും പരാതിക്കാരിക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതിയുടേതാണ് നിർദ്ദേശം.

രണ്ടര ലക്ഷം സലയുള്ള പദ്ധതിയിൽ 2019-ലാണ് പരാതിക്കാരി ചേർന്നത്. 5,000 രൂപ വീതം 25 തവണ വരെ അടച്ചപ്പോൾ, നറുക്കിനായി സമ്മതപത്രം നൽകാത്ത പരാതിക്കാരിക്ക് നറുക്ക് വീണുവെന്ന് ബാങ്ക് അറിയിച്ചു.13 മാസങ്ങൾക്കു ശേഷമാണ് നറുക്കുവീണ കാര്യം പരാതിക്കാരിയെ ബാങ്ക് അറിയിക്കുന്നത്. ഇത് സേവനത്തിലെ ന്യൂനതയാണെന്നാണ് പരാതി. മ

ുപ്പതു ദിവസത്തിനകം പരാതിക്കാരിക്ക് പലിശ സഹിതം തുക നൽകണമെന്നാണ് നിർേദശം.സഹകരണ പ്രസ്ഥാനങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള കടമകൾ നിർവഹിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ച വന്നുവെന്ന് കോടതി വിലയിരുത്തി. തിരുത്തരവാദപരവും നിയമ വിരുദ്ധവുമായ പ്രവർത്തനംമൂലം പരാതിക്കാരിക്ക് സാമ്പത്തികനഷ്ടവും മന:ക്ലേശവും ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു. മുപ്പതു ദിവസത്തിനകം പരാതിക്കാരിക്ക് പലിശസഹിതം തുകനൽകണമെന്ന് കോടതി നിർദ്ദേശിച്ചു.