- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോപ്പിട്ട് കടയിലുള്ളതെല്ലാം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയ കുശലം ചോദിക്കല്‍; 'ഇസ്രയേല്‍' എന്ന് കേട്ടതും കശ്മീരി കച്ചവടക്കാരന് 'കുരു' പൊട്ടി; കടയില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ തര്‍ക്കിച്ച സഞ്ചാരികള്‍; കേരളത്തെ അപമാനത്തില്‍ നിന്നും രക്ഷിച്ചത് ചുറ്റമുണ്ടായിരുന്ന മനുഷ്യ സ്നേഹികള്‍; തേക്കടിയിലെ കടക്കാരെ റഡാറിലേക്കി കേന്ദ്ര ഏജന്‍സികള്‍
തേക്കടി: ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ അപമാനിച്ച് കടയുടമകള്‍ ചര്‍ച്ചയില്‍ നിറയുമ്പോഴും അഭിമാനമായി മറ്റ് കടയുടമകള്‍ മാറുകയാണ്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്. എന്നാല്‍ അപമാന ഭാരവുമായി അവിടെ നിന്ന് അവര്‍ക്ക് മടങ്ങേണ്ടി വന്നില്ല. ഇതിന് കാരണം മലയാളികള്‍ അടക്കമുള്ള നാട്ടുകാരുടെ സമയോചിത ഇടപെടലായിരുന്നു. കേരളത്തെ ആകെ നാണം കെടുത്തുന്ന സാഹചര്യം ഇതൊഴിവാക്കി.
സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു. അതിനിടെ കടയുടമകളുടെ പശ്ചാത്തലത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ പരിശോധന തുടങ്ങി. പോലീസും ഇവരെ നിരീക്ഷിക്കും. ഇസ്രയേല്‍ എന്ന് കേട്ടപ്പോള്‍ എന്തുകൊണ്ടാണ് പ്രകോപനമുണ്ടായതെന്നും കണ്ടെത്തും. എന്നാല്‍ പരാതികള്‍ കിട്ടാത്തതു കൊണ്ടു തന്നെ പോലീസ് കേസെടുക്കില്ല.
കടയില്‍ നിന്ന് ഇറക്കി വിട്ടതോടെ ചെറിയ തര്‍ക്കമുണ്ടായി. ഇതോടെയാണ് മറ്റ് കടയുടമകള്‍ സ്ഥലത്ത് എത്തിയത്. ഇംഗ്ലീഷിലുള്ള തര്‍ക്കത്തിലെ അസ്വാഭാവികത അവര്‍ മനസ്സിലാക്കി. ഇസ്രയേലുകാരോട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ഇത് കേരളത്തിന് നാണക്കേടാകുമെന്നും വിശദീകരിച്ചു. ഇതോടെ ഒറ്റപ്പെടുന്ന അവസ്ഥയിലായി കാശ്മീരികള്‍. കേരളത്തിലെ എല്ലാ വിനോദ സഞ്ചാര മേഖലകളിലും കാശ്മീരി കടകളുണ്ട്. കാശ്മീരിലെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നവരാണ് ഇവര്‍. കടയിലെത്തുന്നവരുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായാണ് എത്തുന്നവരുടെ വിവരങ്ങള്‍ ചോദിക്കുക. അങ്ങനെ ചോദിച്ചപ്പോഴാണ് എത്തിയവര്‍ തങ്ങള്‍ ഇസ്രയേലികളാണെന്ന് പറഞ്ഞത്. ഇതോടെ കടക്കാരന്റെ മട്ടും ഭാവവും മാറുകയായിരുന്നു.
ഇസ്രയേലികളെ അപമാനിച്ച വീഡിയോ വൈറലാണ്. നാട്ടുകാരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ നയതന്ത്ര തലത്തില്‍ പോലും അത് രാജ്യത്തിന് തിരിച്ചടിയാകുമായിരുന്നു. കേരളത്തിലേക്ക് വീണ്ടും ടൂറിസ്റ്റുകള്‍ എത്തുകയാണ്. കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കും മറ്റും കടല്‍ വിമാനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ എത്തിക്കുന്നതും ഇതിലൂടെയുള്ള വരുമാന നേട്ടത്തിന് വേണ്ടിയാണ്. അങ്ങനെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ടൂറിസം വികസനത്തിന് സര്‍ക്കാര്‍ മുമ്പോട്ട് പോകുമ്പോഴാണ് ഇസ്രയേല്‍ വിവാദം തേക്കടിയില്‍ ഉണ്ടാകുന്നത്. ഇടുക്കിയിലേക്ക് വലിയ തോതിലാണ് വിദേശ സഞ്ചാരികള്‍ എത്തുന്നത്. ഈ ഒഴുക്കിനെ പോലും ഈ വിവാദം ബാധിക്കുമായിരുന്നു. എന്നാല്‍ ചിലരുടെ സമചിത്തത കാര്യങ്ങളെ ദോഷത്തിലേക്ക് കൊണ്ടു പോയില്ല. അവരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്.
ഇസ്രയേല്‍-പാലസ്തീന്‍ വിഷയം മുമ്പും കൊച്ചു കേരളത്തെ രാജ്യന്തര തലത്തില്‍ ചര്‍ച്ചകളില്‍ എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത സംഭവമായിരുന്നു ഇത്. ഐപിസി 153ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് അന്ന് കേസ് എടുത്തത്. നിയമ പോരാട്ടത്തില്‍ ജാമ്യം നേടിയ ഇവര്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.
അന്ന് വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പ്രവര്‍ത്തകരാണ് ഇവിടെ പോസ്റ്റര്‍ ഉയര്‍ത്തിയത്. വീഡിയോ വൈറലായതോടെ എസ്‌ഐഒ പ്രവര്‍ത്തകര്‍ യുവതിക്കെതിരെ പരാതി നല്‍കി.സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കും സംഭവം വഴിവച്ചു.
ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ ഒരിക്കലും ഇത്തരം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിയമമുണ്ടെന്ന വാദവും ചര്‍ച്ചയായി. അതിന് ശേഷം ഇതിന് നേരെ വിപരീത ഫലമുണ്ടാക്കുന്ന വിവാദമാണ് തേക്കടിയിലുണ്ടായത്.