- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ കണ്ടെത്തിയത് നവജാത ശിശുവിനെ; കവിയൂർ തയ്യിൽ ജോർജുകുട്ടിയുടെ ആൾതാമസമില്ലാത്ത വസ്തുവിൽ ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞ്; പഴംപള്ളിയിലെ ഉപേക്ഷിക്കലിൽ പൊലീസ് അന്വേഷണം; കുട്ടി തിരുവല്ല താലൂക്ക് ആശുപത്രിയിൽ
തിരുവല്ല : തിരുവല്ലയിലെ കവിയൂർ പഴംപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ തിരുവല്ല പൊലീസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കവിയൂർ തയ്യിൽ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം.
പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീനിയർ സിപിഒ മാരായ ജോജോ ജോസഫ് , എൻ. സുനിൽ , സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story