- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി; താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു; പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണം'; വിമര്‍ശനവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
പൂരം കലക്കല്‍; വിമര്‍ശനവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
കൊച്ചി: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മര്‍ദമെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്.
പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചര്‍ച്ചയില്‍ കൊണ്ടുവന്നു. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യ വാര്‍ത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നു എന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണ്. വരും വര്‍ഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.