- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആര്‍ഒയുടെ സഹായത്തോടെ കൃത്യമായ രീതിയിലൊരു സമയ സംവിധാനം തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങി; കൃത്യമായ സമയം പാലിക്കാത്ത നിയമലംഘനങ്ങള്‍ക്ക് ഇനി കര്‍ശന പിഴ; ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കും; മോദിയുടെ ചിന്തകളിലേക്ക് ഒരു രാജ്യം.... ഒരു സമയവും
കൊച്ചി: ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കും. ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐഎസ്ടി) നിര്‍ബന്ധിതമാക്കാനാണ് കേന്ദ്ര നീക്കം. നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ടി നിര്‍ബന്ധ സമയ റഫറന്‍സായി മാറ്റും. ഇതിനായി കരടു വ്യവസ്ഥകള്‍ തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകള്‍ക്കും നാനോ സെക്കന്‍ഡ് കൃത്യതയോടെയുള്ള സമയം അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതിനുള്ള കരട് ചട്ടം തയ്യാറാക്കിയത്.
നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ടി നിര്‍ബന്ധ സമയ റഫറന്‍സായി മാറ്റും. ചില പ്രത്യേക മേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം ഫെബ്രുവരി 14 -നകം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടും. കരട് ചട്ടം അനുസരിച്ച് കൊമേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, നിയമപരമായ കരാറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഐഎസ്ടി നിര്‍ബന്ധിത സമയ റഫറന്‍സ് ആയിരിക്കും. നിയമം വരുന്നതോടെ നിലവിലുള്ള ഇതര സമയ റഫറന്‍സുകള്‍ക്ക് തുടര്‍ന്ന് സാധുത ഉണ്ടായിരിക്കില്ല.
ചട്ടം നിലവില്‍ വന്നു കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഐഎസ്ടി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. വിശ്വാസ്യതയും സൈബര്‍ സുരക്ഷയും അടക്കമുള്ള കാര്യങ്ങളില്‍ സമയ ഏകോപന സംവിധാനങ്ങളുടെ ആവശ്യകത ഉറപ്പിക്കും. ടെലി കമ്യൂണിക്കേഷന്‍, ബാങ്കിംഗ്, പ്രതിരോധം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ദേശീയ അടിസ്ഥാന സൗകര്യങ്ങളില്‍ കൃത്യമായ സമയപാലനം ഉറപ്പാക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിക്ക് വിധേയമായി നാവിഗേഷന്‍, ശാസ്ത്ര ഗവേഷണം തുടങ്ങിയ ചില പ്രത്യേക മേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കാനും തീരുമാനമുണ്ട്.
ഉപഭോക്തൃകാര്യ വകുപ്പ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുമായും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായും സഹകരിച്ചായിരിയും സമയ കൃത്യതാ വ്യാപന സംവിധാനം വികസിപ്പിക്കുക. ഇതു നടപ്പിലാക്കി കഴിഞ്ഞാല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. എല്ലാ മേഖലകളിലും സമയ കൃത്യത പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമയബന്ധിത ഓഡിറ്റുകളും നടത്തിയേക്കും. ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനാണ് നീക്കം.
ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം , സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുക, വിശ്വാസ്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ കൃത്യമായ രീതിയിലൊരു സമയ സംവിധാനം തയ്യാറാക്കാനുള്ള നടപടികള്‍ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് കര്‍ശന പിഴ ചുമത്തും.
എല്ലാവിധ വ്യവഹാരങ്ങള്‍ക്കും സമയത്തിന്റെ കാര്യത്തില്‍ ഐ.എസ്.ടി മാനദണ്ഡമാക്കാനാണ് ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024ലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഒരേയൊരു സമയരേഖ മാത്രമാണുള്ളത് -ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം. എന്നാല്‍, കൃത്യമായ ഏകീകൃത ഐ.എസ്.ടി സമയമല്ല നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും നിലവിലുള്ളത്. ചെറിയ സമയവ്യത്യാസങ്ങള്‍ പലയിടങ്ങളിലുമുണ്ടാകും. കോടതി വ്യവഹാരങ്ങളില്‍ പോലും നിലവില്‍ ഏകീകൃത സമയമില്ല. ഇനി മുതല്‍ എല്ലാ ഔദ്യോഗിക, വാണിജ്യ, നിയമ കാര്യങ്ങളിലും കൃത്യമായ ഒരേയൊരു സമയം ഉപയോഗിക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമാക്കുന്നത്.