- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറേ... നീ ആരോടാണ് ഇത്ര വാശി പിടിക്കുന്നത്; അവനൊരു തട്ടിപ്പുകാരനും കൊലക്കേസ് പ്രതിയുമാണ്; കരിയര്‍മാര്‍ കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം അന്‍വറിനാണോ കിട്ടുന്നത്? മലപ്പുറം ആരുടെയും മൂത്താപ്പാന്റെ സ്വത്തല്ല; അന്‍വറിനെ തേച്ചൊട്ടിച്ചു ടി കെ ഹംസ; പ്രസംഗം വൈറല്‍
നിലമ്പൂർ: കുറച്ച് ദിവസങ്ങളായി കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ കോളിളക്കമാണ് നിലമ്പൂർ എംഎൽഎ പി.വി അൻവർ സൃഷ്ടിക്കുന്നത്. കേരള പോലീസിനെയും, പി ശശിയേയും, എഡിജിപി അജിത് കുമാറിനെതിരെ എല്ലാം വലിയ ആരോപണങ്ങളാണ് അൻവർ ഇക്ക ഉന്നയിക്കുന്നത്. അതിനൊക്കെ മറുപടിയുമായി മുഖ്യമന്ത്രിയും നേരിട്ട് എത്തിയിരുന്നു. ഇപ്പോഴിതാ പിവി അൻവർ എംഎൽകെ തിരെ രൂക്ഷ വിമർശനവുമായി സി.പി.എം. നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയും എം.പിയും ടി കെ ഹംസ രംഗത്തെത്തിയിരിക്കുകയാണ്.
നിലമ്പൂരിൽ വച്ച് നടന്ന ഒരു വിശദീകരണ സമ്മേളനത്തിലാണ് അൻവർ എംഎൽകെ തിരെ ഹംസ രംഗത്ത് വന്നിരിക്കുന്നത്. ടി കെ ഹംസ വലിയ പരോക്ഷ വിമർശനമാണ് അൻവറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പി വി അൻവർ എംഎൽഎയ്ക്ക് ന്യായമായ ഒരു കാര്യവും ഇതുവരെ പറയാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം നേതാവ് ടി കെ ഹംസ തുറന്നടിച്ചു. ആർക്കും ഇല്ലാത്ത അഭിപ്രായമാണ് അൻവറിനെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സ്വർണ്ണക്കടത്തുകാരെ പിടിക്കരുതെന്നാണോ അൻവറിന്റെ നിലപാടെന്നും അദ്ദേഹം രൂക്ഷ ഭാഷയിൽ ചോദിക്കുന്നു.
കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ എന്ന സംശയവും അദ്ദേഹം മുന്നോട്ടുവച്ചു. നിലമ്പൂരിൽ നടന്നുവരുന്ന സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വച്ചായിരിന്നു ടി.കെ ഹംസ വിമർശനം ഉന്നയിച്ചത്. പിവി അൻവറിനെ ഒരു കൊലക്കേസ് പ്രതിയും തട്ടിപ്പുകാരനുമാണെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന് മുക്കത്ത് സ്വന്തമായി ഒരു ക്വാറി ഉണ്ടെന്നും അത് തെറ്റിദ്ധരിപ്പിച്ച് ഒരാളിൽനിന്ന് പതിനഞ്ച് ലക്ഷം രൂപ വാങ്ങി. ഒരു വക്കീൽ എന്ന നിലക്ക് എന്നെ പണം കൊടുത്തയാൾ സമീപിച്ചിരുന്നു. ഞാൻ വേറെ വക്കീലിനെ ഏൽപ്പിച്ചുകൊടുത്തു. ആ കേസ് ഇപ്പോഴും മഞ്ചേരി കോടതിയിൽ ഉണ്ടെന്നും. ഇങ്ങിനെയുള്ള ഒരു ആളാണ് നമുക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. അതുപ്പോലെ അൻവറിന് ഒറ്റ കാര്യത്തിൽ മാത്രമാണ് പ്രശ്നം ഉള്ളത്. സ്വർണ്ണക്കടത്ത് കാരനെ പിടിക്കുന്നു. അവരെ പിടിക്കരുതെന്നാണോ അൻവറിന് പ്രശ്‌നം. കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ? എന്ന കാര്യത്തിലും ഇപ്പോൾ സംശയം ഉണ്ട്.
അൻവറിനെ ഇപ്പോൾ ലീഗുകാരും കോൺഗ്രെസ്സുകാരയം അടുപ്പിക്കുന്നതെ ഇല്ല. അപ്പോൾ ആണ് ഒരു സുപ്രഭാതത്തിൽ അയാൾ ചെന്നൈ ട്രെയിൻ കേറുന്നത്.അങ്ങനെ ചെന്നൈയിലെത്തി അവിടെ ഡി.എം.കെയും ഓടിച്ചുവിട്ടു. അപ്പോഴാണ് സ്വന്തം പാർട്ടി രൂപീകരിച്ച് അതിന്റെ പേര് ഡി.എം.കെ എന്നാക്കി മാറ്റുകയും ചെയ്തു. എനിക്ക് ഒറ്റ കാര്യമേ അൻവറിനോട് ചോദിക്കാൻ ഉള്ളു. അൻവറേ നീ ആരോടാണ് കളിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ആരും വിവരമില്ലാത്തവർ എന്ന് വിചാരിക്കല്ലേ. ഇനി അൻവറിനെ എവിടെയെങ്കിലും ആരെങ്കിലും കയറ്റുമോ. രണ്ടും കെട്ട നമ്പൂതിരി നടുമുറ്റത്ത് കിടന്ന് ചത്തു എന്ന അവസ്ഥയാണ് ഇപ്പോൾ അൻവറിന് ഉള്ളത്.
അതുപ്പോലെ അവനൊരു കൊലക്കേസ് പ്രതിയെന്നും ഹംസ ആരോപിച്ചു. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്. ആര് എന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ പോകില്ല. പാർട്ടിയുടെ കോലായിൽ കിടന്ന് മരിക്കുമെന്നും ഹംസ വ്യക്തമാക്കി. എപ്പോഴും കള്ളത്തരം ചെയ്യുന്നവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് ഞങ്ങൾക്കും ബോധ്യമായി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആളുകൾ രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും ടികെ ഹംസ തുറന്നടിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം അറുപത്തിയേഴ് ലക്ഷം വരുന്ന സ്വർണ്ണമാണ് മുനീർ ഫൈസി എന്നയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. അതിൽ ഒരുകിലോയിലേറെ സ്വർണ്ണം ഉണ്ടായിരിന്നു. ഇപ്പോൾ ജില്ലാ സെക്രട്ടറി നിസ്കരിക്കാൻ സമ്മതിച്ചില്ല എന്നാണ് അൻവർ പറയുന്നത്. ഞാൻ കൊല്ലങ്ങളായി സി.പി.എമ്മിലുണ്ട് 1982-ലാണ് ഞാൻ സി.പി.എം അംഗമായത്. 1987-ൽ മന്ത്രിയായി. ശേഷം 1988-ലാണ് ഹജ് നിർവഹിച്ചത്. പിന്നിടും പലപ്രാവശ്യം ഉംറ നിർവഹിക്കാൻ പോയി. അന്ന് ഒന്നും എന്നെ ഒരിക്കലും പാർട്ടി വിലക്കിയിട്ടില്ല. പക്ഷെ അൻവർ ഇപ്പോൾ ആളുകളെ അപമാനിക്കുകയാണ്. പിന്നെ 25 കൊല്ലം കോൺഗ്രസിന്റെ പ്രവർത്തകനായ ശേഷമാണ് ഞാൻ സി.പി.എമ്മിലെത്തിയത് എന്നും ഹംസ തുറന്നടിച്ചു.