- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യായാമമില്ലാതെ 'എയ്റ്റ് പാക്കി'നായി കുത്തിവെക്കേണ്ടത് ഹൈലൂറോണിക് ആസിഡിന്റെ 10,000 ഡോസുകൾ; 40% പൂർത്തിയായെന്ന് കണ്ടന്റ് ക്രിയേറ്റർ; ചെലവാക്കിയത് 5 കോടിലധികം രൂപ; ലക്ഷ്യം ഗിന്നസ് റെക്കോർഡും
ഷാങ്ഹായ്: കൃത്രിമമായി 'എയ്റ്റ് പാക്ക്' നേടനായി ഹൈലൂറോണിക് ആസിഡ് കുത്തിവെച്ച ചൈനീസ് യുവാവിന്റെ വാർത്തകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഏകദേശം 5 കോടി ഇന്ത്യൻ രൂപ (560,000 യുഎസ് ഡോളർ) ഇതിനായി ചെലവഴിച്ചതായാണ് യുവാവ് അവകാശപ്പെടുന്നത്. ആൻഡി ഹാവോ ടിയാനൻ എന്ന സോഷ്യൽ മീഡിയ പേരിൽ അറിയപ്പെടുന്ന ഇയാൾ, ചൈനയിൽ ഇത് ആദ്യമായി ചെയ്യുന്ന വ്യക്തിയാണെന്ന് പറയുന്നു.
ബ്യൂട്ടി, ഫാഷൻ വീഡിയോകളിലൂടെ ഏകദേശം ഒരു ലക്ഷം ഫോളോവേഴ്സുള്ള ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണ് ഹാവോ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, നിലവിൽ തന്റെ ശരീരത്തിന്റെ 20 ശതമാനത്തോളം ഹൈലൂറോണിക് ആസിഡ് ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എട്ട് പേശീ പാക്കുകൾ നിർമ്മിക്കാൻ ഏകദേശം 10,000 ഡോസുകൾ വേണ്ടി വരുമെന്നും, ഇതിനകം 40 ശതമാനം പൂർത്തിയായെന്നും, ആസിഡ് വയറിലെ പേശികളുടെ ആകൃതിയിൽ മാറ്റം വരുത്തിത്തുടങ്ങിയതായും ഹാവോ വെളിപ്പെടുത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ്, തോളിലും, കോളർബോണിലും, നെഞ്ചിലും, ഉദരത്തിലും 40 ഡോസുകൾ കുത്തിവെച്ചതിലൂടെയാണ് ഹാവോ വാർത്തകളിൽ നിറഞ്ഞത്. വ്യായാമം കൂടാതെ എട്ട് പേശീ പാക്കുകൾ നേടാൻ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. കഠിനമായ വ്യായാമം നടത്തിയിട്ടും പ്രയോജനം ലഭിക്കാത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടിക്ക് മുതിർന്നതെന്നും, ഇത് ധൈര്യശാലികൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണെന്നും ഹാവോ പറഞ്ഞു. പൂർണ്ണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനും ഇദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഡോസുകളുടെ ബലമായി ഉയർന്നു വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ആശങ്കകളാണ് ഉയരുന്നത്.




