- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടികൾ വായ്‌പ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത് വമ്പൻ സ്രാവുകൾ; രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി; കിട്ടാക്കടമായി എഴുതിത്തള്ളിയത് 10.1 ലക്ഷം കോടി; കുടിശ്ശികയിൽ മുൻപിൽ മെഹുൽ ചോക്സി; ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അവതരിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി : ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ.ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്.റിസർവ് ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണു പട്ടിക തയാറാക്കിയതെന്ന് എഴുതിത്ത്തയാറാക്കിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ് വ്യക്തമാക്കി.
വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്‌സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്‌സി അടയ്ക്കാനുള്ളത്.ഇറ ഇൻഫ്ര (5,879 കോടി), റെയ്‌ഗോ അഗ്രോ (4,803 കോടി) എന്നിവയാണു രണ്ടുംമൂന്നും സ്ഥാനങ്ങളിൽ.കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി), എബിജി ഷ്പ്യാർഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റർനാഷനൽ (3,311 കോടി), വിൻഡ്സം ഡയമണ്ട്‌സ് ആൻഡ് ജൂവലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി), കോസ്റ്റൽ പ്രൊജക്ട്‌സ് (2,311 കോടി) സൂം ഡവലപ്പേഴ്‌സ് (2,147 കോടി) എന്നീ കമ്പനികളും കുടിശികക്കാരുടെ മുൻനിരയിലുണ്ട്.
അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (എൻപിഎ) 3 ലക്ഷം കോടിയിലേറെ കുറഞ്ഞ് 5.41 ലക്ഷം കോടി രൂപയായി. നേരത്തേ 8.9 ലക്ഷം കോടി രൂപയായിരുന്നു എൻപിഎ. കുടിശിക കുമിഞ്ഞുകൂടുന്നതിനിടെ ബാങ്കുകൾ 10.1 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്തള്ളിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ 2 ലക്ഷം കോടിയുടെ വായ്പ എഴുതിത്ത്തള്ളി മുന്നിലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് 67,214 കോടി, ഐസിഐസിഐ 50,514 കോടി, എച്ച്ഡിഎഫ്‌സി 34,782 കോടിയും എഴുതിത്ത്തള്ളി.
സാങ്കേതികമായി കടബാധ്യത എഴുതിത്ത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകും. കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികമായി എഴുതിത്ത്തള്ളിയ 10.1 ലക്ഷം കോടി രൂപയിൽ 13 ശതമാനത്തോളം (ഏകദേശം 1.32 കോടി) മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളൂവെന്നു റിസർവ് ബാങ്ക് ഇക്കഴിഞ്ഞ നവംബറിൽ വിവരാവകാശ മറുപടി നൽകിയിരുന്നു.
വായ്പാതട്ടിപ്പ് നടത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നു കേന്ദ്രമന്ത്രി മറുപടി നൽകി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സി ഇന്ത്യയിൽനിന്നു മുങ്ങിയിരുന്നു. ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള കീഴ്ക്കോടതി വിധിക്കെതിരായ അപ്പീൽ മേൽക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
എഴുതി തള്ളൽ ഒരു തട്ടിപ്പല്ല
ഇനി എഴുതി ള്ളൽ, എഴുതി തള്ളൽ എന്നു നിങ്ങൾ വിളിക്കുന്ന റൈറ്റ് ഓഫിലെ എന്ന സാങ്കേതിക പ്രക്രിയ, രാജ്യത്തെ ഫിനാൻഷ്യ മയശഹശ്യേപാലിക്കാനായി അതാത് സർക്കാരുകളും ആർബിഐയും യും കാലാകാലങ്ങളിൽ നിഷ്‌കര്ഷിച്ച പ്രകാരം എല്ലാ ധനകാര്യസ്ഥാപനങ്ങളും സുതാര്യത പാലിക്കാനായി നടത്തുന്ന ഒരു ഫിനാൻഷ്യൽ വ്യവഹാരം ആകുന്നു. അല്ലാതെ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാനായി നടത്തുന്ന ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരല്ല.എൻപിഎ തുകകളെ കണക്കു കൂട്ടി ചുരുട്ടികെട്ടി ചവറ്റുകൊട്ടയിലിടലല്ല റൈറ്റ് ഓഫ്. ധനകാര്യസ്ഥാപനങ്ങൾ അവരുടെ ബാലൻസ് ഷീറ്റ് വൃത്തിയാക്കുന്ന ഒരു പ്രക്രിയയുടെ സാങ്കേതിക പേരാണിത് .
ബാലൻസ് ഷീറ്റിലെ പ്രധാന ആസ്തികളിൽ നിന്ന് കിഴിച്ചു് കണ്ടീജന്റ് അസറ്റ് ആൻഡ് ലയബിലിറ്റീസ് എന്ന ബാലൻസ് ഷീറ്റിലെ വേറൊരു വിഭാഗത്തിലേക്ക് (ഹെഡ് ലേക്ക്) മാറ്റുന്ന വ്യവഹാരത്തിന്റെ പ്രക്രിയയുടെ പേരാണ് റൈറ്റ് ഓഫള. ഈ ഹെഡ് ലേക്ക് മാറ്റിയതുകൊണ്ട് ആ ആസ്തിക്കു മുകളിലുള്ള ബാങ്കിന്റെ ഉടമസ്ഥാവകാശത്തിനു് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ആ ആസ്തിക്കുമേലുള്ള ഇന്നു വരെ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന നടത്തിക്കൊണ്ടിരുന്ന കടം തിരിച്ചുപിടിക്കൽ വ്യവഹാരങ്ങൾക്ക്, പ്രക്രിയക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അത് തുടർന്നും നടന്നുകൊണ്ടേയിരിക്കും. ആ കടക്കാരൻ വെട്ടിപ്പ് വഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ആ കടക്കാരൻ കൊടുത്തിരിക്കുന്ന ഈട് നടത്തിയെടുക്കുന്നതുവരെ നിയമ പോരാട്ടങ്ങൾക്ക്, റൈറ്റ് ഓഫ് ഒരു മാറ്റവും വരുത്തുന്നില്ല. ആ പ്രക്രിയ തുടർന്നും നടന്നുകൊണ്ടിരിക്കും.
എന്നിട്ടു തുക തിരിച്ചു കിട്ടുമോ ?. അത് ആ കടം കൊടുക്കുന്ന കാലത്ത് വാങ്ങിവെച്ചിരിക്കുന്ന ഈടുകൾക്ക് അനുസരിച്ചിരിക്കും. പല ഈടുകളും കാലം കഴിയുന്തോറും മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും (ഉദാഹരണം ഭൂമി, വീട് മുതലായവ ). എങ്കിൽ ആ ഈടുകൾ ഇപ്പോൾ തന്നെ എന്തുകൊണ്ട് നടത്തിയെടുത്തുകൂടാ. കാരണം നിയമപരമായ നൂലാമാലകൾ ആകുന്നു. ആ നിയമപരമായ നൂലാമാലകൾ പരിഹരിച്ചു കിട്ടുന്നതുവരെ ഈ ആസ്തിയെ താൽക്കാലികമായി മാറ്റി വേറൊരു ഹെഡിൽ വെക്കുന്ന പ്രക്രിയയുടെ പേരാണ് ഇത്. അല്ലാതെ എടുത്ത് കുപ്പത്തൊട്ടിയിലിട്ട്, മറന്ന് വ്യവസായിയെ ഗൂഢമായി സഹായിക്കുന്ന പ്രക്രിയയുടെ പേരല്ല എഴുതിത്ത്ത്ത്ത്തള്ളൽ.
കിട്ടാകടങ്ങൾ ഇല്ലാത്ത ഒരു ബിസിനസ്സുമില്ല എന്നതാണ് യാഥാർഥ്യം. നിങ്ങളുടെ അടുത്ത റോഡിലെ പലചരക്ക് വ്യാപാരി ആണെങ്കിലും പത്തു ശതമാനം കിട്ടാകടമുണ്ടാകും . കാരണങ്ങൾ പലതുണ്ടാകാം പക്ഷെ കിട്ടാകടമുണ്ടാകും. അതങ്ങനെയാണ്. ഇനി ചോക്സിയുടെ കാര്യം. ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5,492 കോടിരൂപയാണ് ആണ് റൈറ്റ്്‌സ് ഓഫിൽ വരുന്നത്. ഇപ്പോൾ അതൊരു വലിയ എൻപിഎ ആണ്. എഴുതി തള്ളുന്നില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്.
ആ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ തന്നെ ആ തുക നിലനിർത്തണമായിരുന്നുവോ ? എത്ര കാലം. എന്നായിരിക്കും വിദേശത്തുനടക്കുന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുക. അവസാനിച്ചു വിജയിച്ചാൽ പിന്നെ എത്ര കാലം ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ആ പോരാട്ടം തുടരും. എന്നിട്ട് അതിന്റെ ഉടമയെ പിടിച്ച് ജയിലിലിട്ടാൽ കാശ് കിട്ടില്ലല്ലോ. അതിനിടക്ക് ആ ബാങ്കിൽ വേറെ ഏതെങ്കിലും ക്രമക്കേട് നടന്നാൽ ആ ബാങ്കിന്റെ അവസ്ഥ എന്താകും. ബാലൻസ ഷീറ്റിൽ ൽ ഇത്രയും കടം കൂട്ടിവെച്ച ബാങ്കുമായി വിദേശബാങ്കുകൾ, റേറ്റിങ് ഏജൻസികൾ, ബിസിനിസ് തയ്യാറാകുമോ ? ഇതൊക്കെ കൊണ്ടാണ് റൈറ്റ് എന്ന പ്രോസസ്സ് നടത്തുന്നത്.
നോൺ പെർഫോമിങ്ങ് അസറ്റ് കിട്ടാക്കടമല്ല
നോൺ പെർഫോമിങ്ങ് അസറ്റ് അഥവാ എൻപിഎ എന്ന സാങ്കേതിക പദത്തിന് പകരമായി മലയാളത്തിൽ തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് 'കിട്ടാക്കടം '. ഒരു ആസ്തി, എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അത് നിർവഹിക്കുന്നില്ലെങ്കിൽ ആ ആസ്തി എൻപിഎ ആയി മാറുന്നു. എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതു ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രം അർത്ഥം. എന്താണ് ആ ആസ്തി ചെയ്യേണ്ടത്. മാസ ഗഡുക്കൾ യഥാവിധി വരണം. ആ തുക വീണ്ടും വേറൊരു ആവശ്യക്കാരന് കടമായി കൊടുക്കണം. അങ്ങനെയുള്ള മണി സർക്കുലേഷനുകളിലൂടെ രാജ്യം പുരോഗമിക്കണം. ബാങ്കിന് ലാഭം ഉണ്ടാകണം. ഈ ആസ്തി ഇതൊന്നും ചെയ്യുന്നില്ല നടക്കുന്നില്ല.
ഉദാഹരണമായി ഒരു ബാങ്ക് ഒരു വിദ്യാഭ്യാസ കടം കൊടുത്തു എന്ന് കരുതുക . വിദ്യാർത്ഥി പഠിപ്പുകഴിഞ്ഞു. ജോലിയൊന്നും കിട്ടിയില്ല. മാസ ഗഡു വരുന്നില്ല മൂന്നു മാസം തുടർച്ചയായി മാസ ഗഡു മുടങ്ങിയാൽ ആ ആസ്തിയെ എൻപിഎ ആയി കണക്കാക്കണമെന്ന് ആർബിഐ നിഷ്‌കർഷിച്ചിരിക്കുന്നു. അതുകൊണ്ട് ആ ബാങ്ക് ആ ആസ്തിയെ എൻപിഎ ആയി പ്രഖ്യാപിക്കുന്നു. ആ കടം കുറച്ചുകാലം കഴിഞ്ഞു തിരിച്ചടവ് തുടങ്ങാം. തിരിച്ചടവ് തുടങ്ങിയാൽ പിന്നീടത് എൻപിഎ അല്ല. അത് നല്ല ഒന്നാംതരം ആസ്തി ആയി മാറും. അതിനെ പിന്നെന്തിനാണ് ഇപ്പോൾ തന്നെ കിട്ടാക്കടം എന്ന് വിളിക്കുന്നത്. ആ വിദ്യാർത്ഥി പിന്നീട് ജോലി കിട്ടി വരുമാനം ഉണ്ടാകുമ്പോൾ തിരിച്ചടവ് തുടങ്ങും.
ആ വിദ്യാർത്ഥി പുതിയ പദവിയിൽ ഇരിക്കുമ്പോൾ പുതിയ സ്ഥാനമാനങ്ങളിൽ എത്തുമ്പോൾ പുതിയ ഒരു കടം ആവശ്യം വരുമ്പോൾ തന്റെ കടം തിരിച്ചടച്ചിട്ടുപോകും .അല്ലെങ്കിൽ ആ വിദ്യാർത്ഥി ഒരു വാർഡ് മെമ്പറായോ എംഎൽഎ ആയോ തിരഞ്ഞെടുപ്പിന് നിൽക്കേണ്ടിവരുമ്പോൾ പലിശയടക്കം കടം തിരിച്ചടച്ചിട്ടുപോകും. അതുകൊണ്ട് ആ കടം കിട്ടാത്ത കടമല്ല. ആ കടം നോൺ പെർഫോമിങ്ങ് അസറ്റ് മാത്രമാണ്. താൽക്കാലികമായി അധികാരപ്പെട്ടവരുടെ നിരീക്ഷണ സൗകര്യത്തിനായി തരം തിരിച്ചു മാറ്റിവെച്ചിരിക്കുന്ന ഒരു ആസ്തി.
ഇനി എന്തുകൊണ്ടാണ് ആർബിഐ അങ്ങനെ നിഷ്‌കര്ഷിച്ചിരിക്കുന്നത്. അത് ജനാധിപത്യ വ്യവസ്ഥകളിലെ നിയമങ്ങൾ, രീതികൾ ആവശ്യപെടുന്നതുകൊണ്ടാണ് ആർബിഐ അങ്ങനെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം കൊടുത്തിരിക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന സുതാര്യതക്കും ഇന്റർ നാഷണൽ അക്കൗണ്ടിങ് സമ്പ്രദായം ഇന്ത്യയിലും നിലനിൽക്കുന്നതാണ് നല്ലതു എന്ന് ആർബിഐ തീരുമാനിച്ചിരിക്കുന്നതും കൊണ്ടാണ് ഇങ്ങനെയൊരു നിദ്ദേശം കൊടുത്തിരിക്കുന്നത്. ഇതൊരു സുതാര്യമായ ഫിനാൻഷ്യൽ അക്കൗണ്ടിങ് രീതിയുടെ ആവശ്യകതക്കുവേണ്ടിയാണ് പാലിക്കപ്പെടുന്നത്
മറുനാടന്‍ മലയാളി ബ്യൂറോ