- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാണം ഇല്ലാത്തതാണ് അതിശയം' എന്ന് ശ്രീജിത്ത് പണിക്കർ; ഔദ്യോഗിക പേജിലാണോ ഏപ്രിൽ ഫൂളെന്നും കമന്റുകൾ; 'സ്‌പൈഡർമാൻ' താരങ്ങൾ മൂന്നാറിൽ എന്ന ടൂറിസം വകുപ്പിന്റെ ഏപ്രിൽ ഫൂൾ പോസ്റ്റിനെതിരെ വ്യാപക വിമർശനം; അവർ മൂന്നാറിലെത്തിയിട്ട് പോരായിരുന്നോ ഇതെന്നും സോഷ്യൽ മീഡിയ
തിരുവനന്തപുരം:കേരളം ടൂറിസം ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്ററ് പേജുകളിൽ ഷെയർ ചെയ്ത നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന ചിത്രം രാവിലെ മുതൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.എന്നാൽ ആ ചിത്രം ഫോട്ടോഷോപ്പാണെന്ന് തെളിവുകൾ സഹിതം പുറത്തായതോടെയാണ് ടൂറിസം വകുപ്പിന്റെത് ഏപ്രിൽ ഫൂൾ പോസ്റ്റാണെന്ന തരത്തിൽ ചർച്ചകൾ സജീവമായത്.ഇതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പേജിൽ ഇങ്ങനെ ഒരു ഫോട്ടോ പങ്കുവെച്ചതിനെതിരെ വിമർശമം വ്യാപകമാകുകയാണ്.
ചിത്രം പങ്കുവച്ചുകൊണ്ട് 'നാണം ഇല്ലാത്തതാണ് അതിശയം' എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു. ''കേരള ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്‌പൈഡർമാൻ താരങ്ങളെ ഞങ്ങൾ മൂന്നാറിൽ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷൻ. സത്യത്തിൽ ഇത് മാസങ്ങൾക്ക് മുൻപുള്ള അവരുടെ ചിത്രമാണ്.അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ.
ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നതിനാൽ ഈ ചിത്രം കൂടുതൽ തെറ്റിദ്ധാരണാജനകമാണ്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽനിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ?. അവർ മൂന്നാറിൽ വന്നശേഷം അനുമതിയോടെ പടം ഇട്ടാൽ പോരേ?'' അദ്ദേഹം ചോദിച്ചു.
നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനായി ഹോളിവുഡ് ദമ്പതികളായ ടോം ഹോലൻഡും സെൻഡായയും മുംബൈയിൽ എത്തിയതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ആലിയ ഭട്ട്, കരീന കപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് പ്രമുഖരും ജിജി ഹഡിദ്, നിക്ക് ജോനാസ് തുടങ്ങിയ ഹോളിവുഡ് സെലിബ്രിറ്റികളും പങ്കെടുത്ത താരനിബിഡമായ പരിപാടിയിൽ ഇവരെ കണ്ടില്ല. ഇവരുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെയാണ് കേരള ടൂറിസം ശനിയാഴ്ച ചിത്രം പോസ്റ്റ് ചെയ്തത്.
ചാരനിറത്തിലുള്ള പാന്റും വെള്ള സ്നീക്കറുകളുള്ള പച്ച ടർട്ടിൽനെക്ക് സ്വെറ്ററുമാണ് സെൻഡേയ ധരിച്ചിരുന്നത്.ചാരനിറത്തിലുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ടോം ധരിച്ചത്. വെള്ളിയാഴ്ചയാണ് ഇരുവരും മുംബൈയിൽ എത്തിയത്.സ്‌പൈഡർമാൻ: നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് ടൂറിസം വകുപ്പിന്റെ പേജിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഇതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ബോസ്റ്റണിൽ നിന്ന് എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തത്.
അവർ കേരളത്തിലെത്തണമെന്ന ആഗ്രഹത്തോടെയാകാം ടൂറിസം വകുപ്പ് പോസ്റ്റിട്ടത്. വിമർശനം ഉയർന്നെങ്കിലും പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ