- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകത്തൊഴിലാളിയായ കലാധരന് കുട്ടികളെ ഭാര്യയ്ക്ക് വിട്ടുനല്‍കാന്‍ താല്‍പ്പര്യമില്ലായിരുന്നു; കോടതി വിധി വന്നതോടെ തീരുമാനിച്ചത് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍; അമ്മയും മകനൊപ്പം നിന്നു; രാമന്തളിയെ നടുക്കി നാലു മരണം; അതിരുവിട്ട മക്കള്‍ സ്നേഹം കലാധരനെ തകര്‍ത്തു
കണ്ണൂര്‍; രാമന്തളിയെ നടുക്കി കൂട്ട മരണം. രാമന്തളിയില്‍ നാടിനെ നടുക്കിയ ദാരുണമായ സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ്. ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ.ടി. കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. മുതിര്‍ന്നവര്‍ രണ്ടുപേരും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിര്‍ന്നവര്‍ ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് നിഗമനം. മക്കളെ അമ്മയ്‌ക്കൊപ്പം വിടണമെന്ന കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണമായ കൂട്ടമരണം സംഭവിച്ചതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഭാര്യയുമായി കലാധരന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏറെ പ്രതിസന്ധി നിറഞ്ഞ മറ്റു പ്രശ്‌നങ്ങളുമുണ്ട്. കേസും വഴക്കുമെല്ലാം ഇതില്‍ പെടുന്നു. സംഭവമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തിലെ നാലംഗങ്ങളെ പ്രാണന്‍ വെടിഞ്ഞ നിലയില്‍ കണ്ടെത്തിയത് അതിദാരുണമായ കുടുംബതര്‍ക്കത്തെത്തുടര്‍ന്നുള്ള നിയമപോരാട്ടത്തിന് പിന്നാലെയാണ്. കലാധരനെയും മാതാവിനെയും കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലും, മക്കളായ ഹിമയെയും കണ്ണനെയും തറയില്‍ വീണുകിടക്കുന്ന നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.
ഭാര്യയുമായുള്ള ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുടുംബക്കോടതിയില്‍ നടന്നുവന്നിരുന്ന കേസിലെ വിധിയാണ് ഇത്തരമൊരു കടുംകൈയിലേക്ക് കലാധരനെ നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മക്കളെ അമ്മയ്‌ക്കൊപ്പം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് കലാധരനെ മാനസികമായി തകര്‍ത്തിരുന്നതായി സംശയിക്കുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മുതിര്‍ന്നവര്‍ ജീവനൊടുക്കിയതാകാമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.
ഓട്ടോ ഡ്രൈവറായ ഉഷയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ജോലി കഴിഞ്ഞ് രാത്രി ഒന്‍പതു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് സിറ്റൗട്ടില്‍ പരിശോധിച്ചപ്പോള്‍ അവിടെനിന്നും ഒരു ആത്മഹത്യക്കുറിപ്പ് ലഭിച്ചു. അദ്ദേഹം ഉടന്‍തന്നെ ഈ കത്ത് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചത്. പാചകത്തൊഴിലാളിയായ കലാധരന് കുട്ടികളെ വിട്ടുനല്‍കാന്‍ താല്പര്യമില്ലായിരുന്നുവെങ്കിലും, കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഭാര്യവീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയിരുന്നു. കുട്ടികളെ ഇന്ന് ഹാജരാക്കണമെന്ന് പോലീസ് ഉണ്ണിക്കൃഷ്ണനെ ഫോണിലൂടെ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചത്. കുട്ടികള്‍ക്കും അച്ഛനൊപ്പം നില്‍ക്കാനായിരുന്നു താല്‍പ്പര്യം.




