- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്; ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും പറഞ്ഞിട്ടുണ്ട്; അവന്തിക പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു; രാഹുലിന് എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന
രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്
കൊച്ചി: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന. അവന്തിക പലരില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിപ്പെട്ടതായും അന്ന ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന് അവന്തിക ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ അന്ന നിഷേധിച്ചു. അവന്തിക പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതായും അവര്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും അന്ന പറഞ്ഞു.
'കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാഹുലും അവന്തികയും അടുത്ത സുഹൃത്തുക്കളാണ്. ഞാനും അവന്തികയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നവരാണ്. മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കട്ടെ. രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്', അന്ന പറഞ്ഞു.
ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന പറഞ്ഞു. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെ. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ഉണ്ടാകും. രാഹുല്‍ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു.
'ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണ്. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. രാഹുല്‍ അത് സ്വാഗതം ചെയ്തിരുന്നു', അന്ന വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞെന്നുമായിരുന്നു അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു.
എന്നാല്‍ അവന്തികയുടേത് വ്യാജ ആരോപണമാണെന്ന് രാഹുല്‍ വാദിച്ചു. ആരോപണം ഉന്നയിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും രാഹുലിനെ കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയെന്നും അവന്തിക പറഞ്ഞിരുന്നെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഓഡിയോയും രാഹുല്‍ പുറത്തുവിട്ടിരുന്നു. രാഹുല്‍ പുറത്തു വിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും മാധ്യമപ്രവര്‍ത്തകനോട് അന്ന് വെളിപ്പെടുത്താനായില്ലെന്നും അവന്തിക പ്രതികരിച്ചു. പിന്നീട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത് അതേ മാധ്യമപ്രവര്‍ത്തകനോടാണെന്നും അവന്തിക പറഞ്ഞു. രാഹുലിനെ ഭയന്നാണ് നേരത്തെ തുറന്നു പറയാതിരുന്നതെന്നും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവന്തിക വ്യക്തമാക്കി.
അതേസമയം, വി.ഡി. സതീശന്റെ വാര്‍ത്തകളില്‍ സിപിഐഎമ്മിന് ഭയമില്ലെന്ന് എം.വി. ഗോവിന്ദന്‍ എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ഹനുമാന്റെ കാലഘട്ടത്തില്‍ ജീവിക്കുന്ന ബിജെപി നേതാക്കന്മാര്‍ കൃത്രിമബുദ്ധിയുടെ കാലത്തും പഴയകാല രീതികള്‍ പിന്തുടരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ക്കാണ് രാഹുലിനെ പേടിയെന്നും ഹാബിച്വല്‍ സെക്ഷ്വല്‍ ഒഫന്‍ഡറെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആരെയാണ് താല്പര്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.