തിരുവനന്തപുരം: ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. നാട്ടികയിൽ ലോറി പാഞ്ഞ് കയറി 5 പേർക്കാണ് ജീവൻ നഷ്ടമായത്. നാട്ടിക ജെകെ തിയേറ്ററിന് സമീപം അപകടമുണ്ടായത്. നിയന്ത്രണംവിട്ട് ലോറി ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞ്കയറുകയായിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംഭവം ദൗർഭാഗ്യകരമാണെന്നും ഗതാഗത മന്ത്രി വ്യക്തതമാക്കി. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ വരുടെ നുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. മദ്യലഹരിയിലായിരുന്ന ക്‌ളീനറാണ് ലോറി ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കിടന്നുറങ്ങിയ നാടോടി സംഘത്തിലെ അഞ്ച് പേരാണ് അതിദാരുണമായി മരണപ്പെട്ടത്. മൃതദേഹങ്ങള്‍ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

അതേസമയം, ലോറി അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തിര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞത്.

മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ വാഹനത്തിന്റെ ക്ലീനര്‍ ആയ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്‌സിനെയും ഡ്രൈവര്‍ ജോസിനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.