- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം തന്റെ കാലില്‍ പിടിച്ച് തടവിക്കൊണ്ടിരുന്നു; പിന്നീട് ബലമായി പിടിച്ച് തന്റെ വസ്ത്രങ്ങള്‍ അഴിച്ച് ഉമ്മവെച്ചു; ലോഡ്ജിലേക്ക് വിളിച്ച് വരുത്തി എന്‍ സി പി നേതാവ് പീഡിപ്പിച്ചെന്ന് ട്രാന്‍സ് വുമണിന്റെ പരാതി; രാഷ്ട്രീയ പ്രേരിതമെന്നും കോടതിയില്‍ തന്റെ നിപരാധിത്വം തെളിയുമെന്നു പ്രതി
എന്‍ സി പി നേതാവ് പീഡിപ്പിച്ചെന്ന് ട്രാന്‍സ് വുമണിന്റെ പരാതി
മലപ്പുറം: വീട് വാഗ്ദാനം ചെയ്തു എന്‍.സി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ട്രാന്‍സ് വുമണ്‍. 2021 ലാണു സംഭവം നടന്നത്. തന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. മണ്ണാര്‍ക്കാട് വെച്ചാണു സംഭവം നടന്നതെന്നും ഇവര്‍ മലപ്പുറത്തു പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ ലോഡ്ജില്വെച്ചാണു സംഭവം. ആദ്യം തന്റെ കാലില്‍ പിടിച്ച് തടവിക്കൊണ്ടിരുന്നു. കൈമാറ്റാന്‍ പറഞ്ഞപ്പോള്‍ കൈമാറ്റിയില്ല. ശേഷം ബലമായി പിടിച്ച് തന്റെ വസ്ത്രങ്ങള്‍ അഴിച്ചു. ശരീരമെല്ലാം ഉമ്മ വെച്ചു. താന്‍ തട്ടിമാറ്റിയെങ്കിലും അയാള്‍ മാറിയില്ലെന്നും ട്രാന്‍സ് യുവതി പരാതിയില്‍ പറഞ്ഞു.
തനിക്കുണ്ടായ പ്രയാസം മനസിലാക്കി സഹായിക്കാനെന്ന രീതിയില്‍ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചതെന്നാണു നിലമ്പൂര്‍ സ്വദേശിയായ ട്രാന്‍സ് വുമണിന്റെ പരാതി. മൂന്ന് വര്‍ഷം മുമ്പാണ് പരാതിക്കാസ്പദമായ സംഭവമെന്നും തന്റെ പരാതിയില്‍ കേസെടുത്ത് പ്രതിയാക്കിയ കാളിക്കാവ് സ്വദേശിയും എന്‍ സി പി അജിത്ത് പവാര്‍ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ റഹ്മത്തുല്ലയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ട്രാന്‍സ്വുമണായി മാറിയ സമയത്ത് വീട്ടില്‍ നിന്നുള്ള അവഗണനയില്‍ തനിക്കുണ്ടായ പ്രയാസം മനസിലാക്കി സഹായിക്കാനെന്ന രീതിയില്‍ റഹ്മത്തുല്ല മണ്ണാര്‍ക്കാട്ടെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജില്‍ വെച്ച് തന്റെ സമ്മതമില്ലാതെ ലൈംഗികമായി ഉപദ്രവിച്ചു. അതിനിടെ അദ്ദേഹത്തിന് ഒരു ഫോണ്‍ കാള്‍ വന്ന സമയത്ത് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തന്നെ ഉപദ്രവിച്ച വ്യക്തിയെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലാതിരുന്നതിനാല് താന്‍ അന്ന് പരാതിപ്പെട്ടില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്ത പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ആളെ മനസിലാക്കിയത്. ഇതോടെയാണ് അദ്ദേഹത്തിനെതിരെ മലപ്പുറം എസ്.പിക്കും തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസിനും പരാതി നല്‍കിയത്. തന്റെ പരാതിയില്‍ അഗളി മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ട്രാന്സ്വുമണ് പറഞ്ഞു.
അതേസമയം, പരാതി കെട്ടിചമച്ചതാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും റഹ്മത്തുല്ല പറഞ്ഞു. 'മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്റെ നിപരാധിത്വം തെളിയും. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. എന്‍ സി പി അജിത്ത് പവാര്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മുതല്‍ രാഷ്ട്രീയപരമായി എന്നെ തകര്‍ക്കാന്‍ മറുവിഭാഗം (എന്‍ സി പി ശരത്പവാര്‍ വിഭാഗം) ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വിഭാഗം എന്നെ വേട്ടയാടുകയാണ്. രാഷ്ടീയപരമായും വ്യക്തിപരമായും എന്നെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. ' തനിക്കെതിരെ ഗുണ്ടാ അക്രമണം വരെയുണ്ടായെന്നും ഇതില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റഹ്മത്തുല്ല പറഞ്ഞു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ