- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ എസ്ഐ ആയിരിക്കെ പീഡനക്കേസിൽ അറസ്റ്റിലായതും എട്ടുവകുപ്പ് തല നടപടികൾ നേരിട്ടതും പഴങ്കഥ; ആദ്യം രഹസ്യകേന്ദ്രത്തിലും പിന്നീട് തൃക്കാക്കര സ്റ്റേഷനിലും ചോദ്യം ചെയ്തിട്ടും സിഐ പി ആർ സനുവിന് എതിരെ തെളിവില്ലെന്ന് പൊലീസ്; തൃക്കാക്കര കൂട്ടബലാൽസംഗ കേസിൽ മൂന്നാം പ്രതിയായ സനുവിനെ വിട്ടയച്ചു; 22 കാരിയുടെ പരാതിയിൽ സിഐയെ രക്ഷിക്കാൻ നീക്കമോ?
കൊച്ചി: തൃക്കാക്കര കൂട്ടബലാസംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സിഐ പി.ആർ.സനുവിനെ രക്ഷിക്കാൻ നീക്കമോ? ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയില്ല. നാളെ പത്ത് മണിക്ക് തൃക്കാക്കര സ്റ്റേഷനിൽ, ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ തെളിവില്ലെന്നും, അതിനാലാണ് വിട്ടയയ്ക്കുന്നതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
കൃത്യമായ തെളിവ് കിട്ടിയ ശേഷമേ അറസ്റ്റ് ചെയ്യു എന്നാണ് പൊലീസ് നിലപാട്. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 22 കാരിയായ യുവതിയുടെ പരാതി.
സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിവരങ്ങളിൽ വ്യക്തത വരാനുള്ളതിനാലാണ് അറസ്റ്റു വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെയാണ് ചോദ്യംചെയ്യലിനുശേഷം സുനുവിനെ വിട്ടയച്ചത്. നാളെ
ഹാജരാകാൻ പറഞ്ഞിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലാണോ തെളിവ് ശേഖരണമാണോ നടക്കുന്നതെന്ന് വ്യക്തമല്ല. എട്ട് വകുപ്പുതല അച്ചടക്ക നടപടികൾ നേരിട്ടയാളാണ് സുനു
കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. തൃക്കാക്കരയിൽ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിയായ യുവതിയെ സുനു ഉൾപ്പെടെ 7 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിനു യുവതി നൽകിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു. എന്നാൽ, സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണു പൊലീസ്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
സുനുവിൽനിന്നു ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനു ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ മുകൾനിലയിലാണു സുനു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 8ന് കമ്മിഷണറുടെ പതിവു വയർലെസ് മീറ്റിങ്ങിൽ (സാറ്റാ മീറ്റിങ്) പങ്കെടുക്കാൻ താഴെയുള്ള ഓഫിസിലേക്ക് എത്തിയപ്പോഴാണു തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസറ്റഡിയിലെടുത്തത്. നടപടിയുണ്ടാകും എന്ന വിവരം കോഴിക്കോട് കമ്മിഷണർ, ഡിസിപി, ഫറോക്ക് എസിപി എന്നിവരെ മാത്രമാണു ധരിപ്പിച്ചിരുന്നത്. ഇക്കാരണത്താൽ അപ്രതീക്ഷിതനീക്കം മറ്റു പൊലീസുകാരെ അമ്പരപ്പിച്ചു.
2022 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണു പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലാണ്. പട്ടാളത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നൽകി പരാതിക്കാരിയെ സമീപിച്ച പ്രതികൾ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.
സുനുവിനു പുറമെ വീട്ടുവേലക്കാരി വിജയലക്ഷ്മി, രാജീവ്, ദേവസ്വം ജീവനക്കാരൻ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവർ കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ട്. രണ്ടു പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുൻപു തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലും അറസ്റ്റിലായിട്ടുള്ള സുനു, സാമ്പത്തിക തട്ടിപ്പുകേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ആറു മാസം മുൻപാണ് എറണാകുളം ജില്ലയിൽനിന്നു കോസ്റ്റൽ സ്റ്റേഷനിലേക്കു സ്ഥലംമാറിയെത്തിയത്.
പി.ആർ.സുനുവിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളും വകുപ്പുതലത്തിൽ 8 അന്വേഷണവും ശിക്ഷാനടപടിയും ഉണ്ടായിരുന്നതാണ്. സ്ത്രീപീഡനക്കേസിൽ ജയിൽവാസവും അനുഭവിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. 2019ൽ കൊച്ചിയിൽ ജോലിചെയ്യുമ്പോൾ പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുനുവിനെതിരെ കേസ് എടുത്തിരുന്നു.
2021ൽ കണ്ണൂർ കരിക്കോട്ടക്കരി സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലിചെയ്യുമ്പോൾ ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി വാണിയാപ്പാറതട്ട് മലമുകളിൽ കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതിലും കേസെടുത്തു. ഈ വർഷം സ്ത്രീയുമായി തൃശൂർ നഗരത്തിലെ ഹോട്ടലിൽനിന്നു പിടിയിലായെന്ന കേസുമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ