- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ബോളിവുഡ് നിർമ്മാതാക്കളും സംവിധായകരും ലൈംഗിക താത്പര്യത്തോടെ സമീപിച്ചു; നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ല; കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; തുറന്നു പറച്ചിലുമായി ബോളിവുഡ് നടി
മുംബൈ: ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിൽ പുതിയ വെളിപ്പെടുത്തലമായി നടി ഷമ സിക്കന്ദർ. ആമിർ ഖാനും മനീഷ കൊയ്‌രാളയും മുഖ്യവേഷങ്ങളിലെത്തിയ മൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ നടിയാണ് ഷമാ സിക്കന്ദർ. പല പ്രമുഖ ബോളിവുഡ് നിർമ്മാതാക്കളും സംവിധായകരും ലൈംഗിക താൽപ്പര്യത്തോടെ തന്നെ സമീപിച്ചുവെന്നാണ് ഷമയുടെ വെളിപ്പെടുത്തൽ.
കുറിച്ചു കാലം മാത്രമാണ് ഷമ ബോളിവുഡ് അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. ഹിന്ദി സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ച അവർ അഭിനയരംഗത്ത് തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷമ. ലൈംഗിക താത്പര്യത്തോടെ തന്നെ സമീപിച്ചവരിൽ പ്രമുഖരായ നിർമ്മാതാക്കളും സംവിധായകരുമുണ്ടെന്നാണ് ഷമ പറഞ്ഞത്. ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
സുഹൃത്താകണമെന്ന ആഗ്രഹം പറഞ്ഞാണ് മുൻപ് നിരവധി നിർമ്മാതാക്കൾ തന്നെ സമീപിച്ചിരുന്നത്. പക്ഷേ ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകുമെന്ന ആലോചനയിലായിരുന്നു ഞാൻ. ജോലിക്കു പകരം ലൈംഗിക താൽപര്യങ്ങൾ തേടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണ്. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്. നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ഷമ പറഞ്ഞു.
അതേസമയം കാസ്റ്റിങ് കൗച്ച് എന്നത് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഷമ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ തലമുറയിലെ ചലച്ചിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. പുതുതലമുറ നിർമ്മാതാക്കൾ പ്രൊഫഷണലുകളും മറ്റുള്ളവരെ ബഹുമാനിക്കുന്നവരുമാണ്. ജോലിക്ക് വേണ്ടിയുള്ള സെക്സ് എന്ന ധാരണ അവർക്കില്ലെന്നും ഷമ കൂട്ടിച്ചേർക്കുന്നു.
മൻ എന്ന ചിത്രത്തിനുശേഷം ബസ്തി, കോൺട്രാക്റ്റ് തുടങ്ങിയ ചിത്രങ്ങളും ഷമയുടേതായുണ്ട്. യേ മേരി ലൈഫ് ഹേ, സിഐ.ഡി, മൻ മേം ഹേ വിശ്വാസ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അവർ വേഷമിട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കാമുകനായ ജയിംസ് മിലിറോണുമായുള്ള നടിയുടെ വിവാഹം. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഷമ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
മറുനാടന് ഡെസ്ക്