- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കി
ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വിഷയം സിബിഐ അന്വേഷിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ ദിവസമാണ് പരീക്ഷ നടത്തിയത്.
നീറ്റിനു പിന്നാലെ പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണു നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലും സംഭവിച്ചത്. പ്രഥമദൃഷ്ട്യാ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. പരീക്ഷയുടെ സുതാര്യതയും പവിത്രയും സംരക്ഷിക്കണമെന്നതിനാലാണു റദ്ദാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പുനഃപരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നെറ്റ് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.