ലണ്ടൻ: നായ് ശല്യം വർദ്ധിച്ചു വന്നതോടെ, മൃഗാവകാശത്തിൽ മുറുകെ പിടിക്കാതെ അപകടകാരികളായ നായ് ഇനങ്ങളെ നിരോധിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. സ്റ്റഫോർഡ്ഷയറിലെ സ്റ്റോണാലിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ടതെന്ന് കരുതുന്ന നായയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണിത്. നിയന്ത്രണാതീതമായ ഈ ഇനത്തിൽ പെട്ട നായ്ക്കൾ ഉൾപ്പെട്ട ആക്രമണം ഒരാഴ്‌ച്ചക്കുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് പടിഞ്ഞാറൻ മിഡ്ലാൻഡിസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഇതോടെയാണ് ഈ വർഷം അവസാനത്തോടെ അമേരിക്കൻ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളെ ഔദ്യോഗികമായി നിരോധിക്കും എന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ഋഷി സുനക് തന്നെ രംഗത്തെത്തിയത്. നേരത്തേ ട്വിറ്റർ ആയിരുന്ന എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ്, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന കൃത്യമായ സന്ദേശം ഋഷി സുനക് നൽകിയത്.

എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കൾ കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാഫോർഡ്ഷയർ, സ്റ്റോണാളിൽ വെച്ച് രണ്ടുപേരെ ആക്രമിച്ചത്. അതിൽ ഒരാൾ മരണമടയുകയും ചെയ്തു. ഇത്തരത്തിൽ മരണത്തിൽ കലാശിക്കുന്ന ആകൃമണങ്ങൾ അടുത്തിടെ വർദ്ധിച്ചു വരികയാണ്. ഈ വർഷം ഇതുവരെഏഴ് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2022-ൽപത്ത് ആക്രമണങ്ങളാണ് നടന്നതെങ്കിൽ 2021 ൽ അഞ്ച് ആക്രമണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഏതാനും ആയിരം നായ്ക്കൾ മാത്രമാൻ്യൂ് ഈ ഇനത്തിൽ പെട്ടതായി ബ്രിട്ടനിലുള്ളത്. എന്നാൽ, ഇവ ഉൾപ്പെടുന്ന നായ് ആക്രമണ നിരക്ക് വർദ്ധിച്ച് വരികയാണ്. 2021-ൽ നാലിൽ രണ്ട് ആക്രമണങ്ങളിൽ ഈയിനത്തിൽ പെട്ട നായ്ക്കൾഉൾപ്പെട്ടിരിക്കുന്നതെങ്കിൽ, 2022-ൽ പത്തിൽ ആറ് ആക്രമണങ്ങളിൽ ഉൾപ്പെട്ടത് ഈയിനം നായ്ക്കളാണ്. എന്നാൽ, ഈവർഷം ഇതുവരെ നടന്ന ആക്രമണങ്ങളിൽ ആറിൽ നാലെണ്ണത്തിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കൾ ഉൾപ്പെട്ടിരുന്നു.

ഈ വർഷം ആദ്യം തന്റെ സുഹൃത്തിന്റെ ബുള്ളി നായയുടെ ആക്രമണത്തിൽ ജോനാഥൻ ഹോഗ്ഗ് എന്ന 37 കാരൻ മരണമടഞ്ഞിരുന്നു. 2021-ൽ പത്തു വയസ്സുകാരനായ ജാക്ക് ലിസ് മരിച്ചിരുന്നു. അതിനു പുറമെ നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റ് ആശുപത്രിയിൽ അഭയം തേടേണ്ടതായി വന്നിട്ടുണ്ട്. അമേരിക്കൻ ബുള്ളി ഇനത്തിന്റെ കൂടുതൽ വലിപ്പമുള്ള ഇനമാണ് എക്സ് എൽ ബുള്ളി.

ഇതിനോടകം തന്നെ, അപകടകാരികൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പിറ്റ് ബുൾ ടെറിയർ, ജാപനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസെലീറോ എന്നിവയ്ക്കൊപ്പം എക്സ് എൽ ബുള്ളിയുടെ പേരും ഉൾപ്പെടുത്തി അതിനെയും ബ്രിട്ടനിൽ നിരോധിക്കാനാണ് ഉദേശിച്ചിരിക്കുന്നത്.