- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളിക്കലും കടുവാപ്പേടിയിൽ! പായം പഞ്ചായത്തിലെ വിളമന മേഖലയിൽ വഴിയാത്രികർ കടുവയെ കണ്ടു; കടുവ ഓടി മറയുന്നത് കണ്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ; ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കുമെന്ന് വനം വകുപ്പ്
ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഉളിക്കലിലെ പായം പഞ്ചായത്തിൽ നാട്ടുകാർ കണ്ടത് അക്രമകാരിയായ കടുവായാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉളിക്കൽ മേഖലയിൽ ഇന്ന് രാവിലെ കണ്ടെത്തിയ കാൽപാടുകൾ കടുവയുടെതാണെ്് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലായി. പായം പഞ്ചായത്തിലെ വിളമന മേഖലയിൽ വഴിയാത്രക്കാരാണ് തിങ്കളാഴ്‌ച്ച പുലർച്ചെ കടുവയെ കണ്ടത്. തോടരികിലെ ചതുപ്പിൽ കണ്ടെത്തിയ കാൽപാടുകൾ കടുവയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഉളിക്കൽ കൂമൻതോട് മേഖലയിൽകണ്ടത്കടുവതന്നെയാണെന്ന് വനംവകുപ്പ് സ്്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ പട്രോളിങ് ശക്തമാക്കുമെന്ന് തളിപറമ്പ് റെയ്ഞ്ച് ഓഫീസർ രതീശൻ അറിയിച്ചു. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹംഅറിയിച്ചു. വിളമന മേഖലയിൽ റബർ ടാപ്പിങിനായി പോയ വഴിയാത്രക്കാരാണ് തിങ്കളാഴ്‌ച്ച പുലർച്ചെ കടുവയെ കണ്ടത്. ആളുകളെ കണ്ടയുടൻ കടുവ ഓടിമറയുകയായിരുന്നു. ഇതിനുശേഷം തോടരികിലെ ചതുപ്പിൽ കണ്ടെത്തിയ കാൽപാടുകൾ കണ്ടെത്തിയതോടെ വനപാലകരെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഈ മേഖലയിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്‌ച്ച രാത്രി മുഴുവൻകടുവയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വയത്തൂർ, കൊടക്കാട്, ഊരാങ്കോട് ഭാഗത്തു നിന്നും പട്ടിയെ കടുവയെന്നു കരുതുന്ന അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. കഴിഞ്ഞ ദിവസം പുലച്ചെയാണ് കടുവ പട്ടിയെ കടിച്ചു കൊണ്ടുപോയി കൊന്നത്. ഇവിടെ കണ്ട ചോരപ്പാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോടാണ് കകടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പുലർച്ചെ പട്ടിയുടെ പട്ടിയുടെ കരച്ചിൽകേട്ടപ്പോൾ പ്രദേശവാസിയായ ഭാഗ്യേഷ് സ്വന്തം വളർത്തുനായയെ കൂടു തുറന്ന് വിട്ടെങ്കിലും ശബ്ദംകേട്ട പ്രദേശത്തേക്ക് ഓടിപോയ നായ ഭയന്ന് തിരികെ ഓടിവന്നു കൂട്ടിൽ കയറിയതായി അധികൃതരെ അറിയിച്ചിട്ടുണ്ട്.
മാട്ടറ പീടിക കുന്ന് പുഴയരികിലാണ് വെള്ളിയാഴ്‌ച്ച രാത്രി ഏഴുമണിയോടെ കടുവയെ ആദ്യം കണ്ടത്. മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ബിനു തകരപ്പള്ളിൽ ലാണ് കടുവയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് എ. എസ്. ഐ ബേബി ജോർജിന്റെ നേതൃത്വത്തിൽ പൊലിസും നാട്ടുകാരും പ്രദേശത്ത് എത്തി അവിടെ നിന്നു ഒരു കിലോ മീറ്റർ മാറിയാൽ അവിടെ നിന്നും മാറിയാണ്കർണാടക വനം. അവിടെ നിന്നുമിറങ്ങിയതാണ് കടുവയെന്നാണ് വനംവകുപ്പ്് നിഗമനം.രണ്ടാഴ്ചമുൻപ്മൈസൂരിലെ പാർക്കിൽ നിന്നും ഒരു പെൺകുട്ടിയെ കടുവ കടിച്ചു കൊന്നിരുന്നു.
ഇതിനെ തുടർന്ന് കർണാടക വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഉളിക്കലിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് ആവശ്യമെങ്കിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കടുവയുടെ ഭീഷണി കാരണം ഉളിക്കൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പുറത്തേക്കുള്ള യാത്ര ഒഴിവാക്കി പ്രദേശവാസികൾ വീടുകളിൽ കഴിയുകയാണ്. ആറളം ഫാം മേഖലയിൽ തുടരുന്ന കാട്ടാനയുടെ ഭീഷണിയോടൊപ്പം ഇപ്പോൾ കടുവയുടെ സാന്നിധ്യവുംകണ്ണൂരിലെ മലയോരജനതയെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്