- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഹാരാഷ്ട്ര തീരത്ത് ഭീതി പടര്‍ത്തി അജ്ഞാത ബോട്ട്: കണ്ടെത്തിയത് രേവ്ദണ്ഡയിലെ കോര്‍ളൈ തീരത്തു നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ; മറ്റൊരു രാജ്യത്തിന്റേതെന്ന് സംശയം; തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു
മഹാരാഷ്ട്രയുടെ തീരത്ത് ഭീതി പടര്‍ത്തി വിദേശ ബോട്ട്
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയില്‍ അജ്ഞാത ബോട്ട് കണ്ടെത്തി. തീരദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു. രേവ്ദണ്ഡയിലെ കോര്‍ളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. പാക് ബോട്ടാണെന്നും സംശയിക്കുന്നു.
റായ്ഗഡ് പൊലീസ്, ബോംബ് സ്‌ക്വാഡ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ടീമുകള്‍ സംഭവസ്ഥലത്തേക്ക് എത്തി. റായ്ഗഡ് പൊലീസ് സൂപ്രണ്ടും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല. മുന്‍കരുതല്‍ നടപടിയായി വലിയ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. ജില്ലയിലെ സുരക്ഷ വര്‍ധിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ബോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ബോട്ടിന് അടുത്തേക്ക് എത്താനുള്ള പരിശ്രമം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടതായി റായ്ഗഡ് പോലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ പറഞ്ഞു. ബാര്‍ജ് ഉപയോഗിച്ച് ദലാള്‍ തന്നെ ബോട്ടിന് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. ജില്ലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചതായി അറയിച്ചിട്ടുണ്ട്.
പ്രദേശത്ത് വലിയൊരു പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്താരുങ്ങുകയാണ് കോസ്റ്റ് ഗാര്‍ഡ്.