- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നമ്മൾ എന്തുചെയ്യും മല്ലയ്യ എന്ന് കമിതാക്കൾ..!; ഇനി മുതല്‍ അവിവാഹിതകർക്ക് 'ഓയോ'യില്‍ 'നോ' എൻട്രി; നയം പൊളിച്ചെഴുതി അധികൃതർ; മതിയായ ഐഡി രേഖകൾ സമർപ്പിക്കണം; ചിരിയടക്കാൻ പറ്റാതെ സിംഗിൾസ്..; ചെക്ക്-ഇന്‍ റൂളിൽ മാറ്റം നടപ്പാക്കുമ്പോൾ!
മീററ്റ്: കമിതാക്കളുടെ ഇടയിൽ ആശ്വാസമായി ഏറെക്കാലം നിന്നിരുന്ന വാക്കാണ് 'ഓയോ'. ഇപ്പോഴിതാ 'ഓയോ' യിലും നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന്റെ ആദ്യഘട്ടം ഉത്തർപ്രദേശിൽ നടപ്പിലാക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം അവിവാഹിതർക്ക് 'നോ എൻട്രി' അടിച്ചിരിക്കുകയാണ്.
അതായത് ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാൻ ആവില്ല. പ്രമുഖ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ റൂള്‍ മാറ്റം നടപ്പിലാക്കിയത്. ഓയോ മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വിവാഹം കഴിക്കാത്ത പങ്കാളികള്‍ക്ക് ഇനി മുറി ബുക്ക് ചെയ്യാനാവില്ലെന്ന പുതിയ ചെക്ക്-ഇന്‍ റൂള്‍ പാര്‍ട്‌ണര്‍ ഹോട്ടലുകള്‍ക്കായി ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററില്‍ പുറത്തിറക്കി. ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്ന് ഓയോയുടെ പുതുക്കിയ നിയമാവലിയില്‍ വ്യക്തമാക്കുന്നു. അടിയന്തരമായി ഈ ചട്ടം നടപ്പാക്കാന്‍ ഓയോ മീററ്റിലെ ഹോട്ടല്‍ പാര്‍ട്‌ണര്‍മാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്. മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്ത സ്ത്രീപുരുഷന്‍മാരെ ഒന്നിച്ച് റൂമെടുക്കാന്‍ 'ഓയോ' അനുവദിക്കില്ല.
മീറ്ററിലെ ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച ശേഷം മറ്റിടങ്ങളിലേക്കും സമാന ചെക്ക്-ഇന്‍ റൂള്‍ കൊണ്ടുവരുന്ന കാര്യം 'ഓയോ' തീരുമാനിക്കും. ചെക്ക്-ഇന്‍ റൂളുകളില്‍ മാറ്റം വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെയാണ് ഓയോ നിയമാവലി പൊളിച്ചെഴുതിയത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
വിവാഹം കഴിക്കാത്ത കപ്പിള്‍സ് ഓയോയില്‍ റൂം എടുക്കുന്നത് ചോദ്യം ചെയ്‌ത് പല നഗരങ്ങളിലും സാമൂഹ്യസംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നാണ് ഓയോ സംവിധാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇപ്പോൾ പറയുന്നത്. അവിവാഹിതരായ ദമ്പതിമാരെ മുറി ബുക്ക് ചെയ്യാന്‍ ഓയോ ഇതുവരെ അനുവദിച്ചിരുന്നു. എന്തായാലും സംഭവം അറിഞ്ഞതുമുതൽ കമിതാക്കൾ പലരും ആശങ്കയിലാണ്.
അതേസമയം, പുതിയ നിയമങ്ങള്‍ അനുസരിച്ച് ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു. ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് മറ്റ് നഗരങ്ങളിലെ നിവാസികള്‍ അഭ്യര്‍ത്ഥിച്ചതായും കമ്പനി വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെന്നും 'ഓയോ' പറഞ്ഞു.