- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികൾക്ക് അർഹതപ്പെട്ട ഗ്രാറ്റുവിറ്റി നൽകാതെ കോർപ്പറേറ്റ് കമ്പനികളുടെ ചൂഷണം; അർഹതപ്പെട്ട പണം നിഷേധിക്കപ്പെട്ടപ്പോൾ മലയാളിയുടെ നിയമ പോരാട്ടം; ഒടുവിൽ എച്ച്.ഡി.എഫ്.സിയെ മുട്ടുക്കുത്തിച്ചു ഉണ്ണികൃഷ്ണ പിള്ള; സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവർക്ക് ഇനി വാരിക്കോരി ഗ്രാറ്റുവിറ്റി
തിരുവനന്തപുരം: രാജ്യത്തെമ്പാടും സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന നിയമ പോരാട്ടം നടത്തിയിരിക്കുകയാണ് മലയാളിയായ ഉണ്ണികൃഷ്ണപിള്ള. ദേശീയ മാധ്യമങ്ങൾ ഇതെക്കുറിച്ചുള്ള വാർത്തകൾ നൽകിയെങ്കിലും മലയാള മാധ്യമങ്ങൾ ഇതറിഞ്ഞിട്ടില്ല. എച്ച് ഡി എഫ് സി ബാങ്കിനെതിരെ നടത്തിയ ഒരു നിയമ പോരാട്ടമാണിത്. ഈ നിയമ പോരാട്ടതിന്റെ ഗുണം ലഭിക്കുന്നത് എച്ച് എഫ് സി ബാങ്കിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല. ഇന്ത്യയിലെ ഏത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കും ഗുണം ലഭിക്കുന്നതാണ്.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരുപാട് ആനുകൂല്ല്യങ്ങൾ ലഭിക്കുന്നുണ്ട്. അതിൽ ചിലതൊക്കെ സ്വകാര്യ മേഖലക്കും ലഭിക്കാറുണ്ട്. അതിലൊന്നാണ് ഗ്രാറ്റുവിറ്റി. ഒരാൾ ഒരു സ്ഥാപനത്തിൽ നിന്നും രാജിവച്ചാൽ/വിരമിച്ചാൽ ജോലി ചെയ്ത ഓരോ വർഷത്തെയും ഒരുമാസത്തെ ശമ്പളത്തിന്റെ പകുതി ഗ്രാറ്റുവിറ്റിയായി കൊടുക്കണം. അതായത് 20 വർഷം ജോലി ചെയ്താൽ ഇരുപത് വർഷവും നമുക്ക് കിട്ടിയ ശമ്പളത്തിന്റെ പകുതി വീതം 20 വർഷം കൊണ്ട് ഗുണിച്ച് നൽകണം. ഇതാണ് ഗ്രാറ്റുവിറ്റി. ഇങ്ങനെ ദീർഘകാലം ജോലി ചെയ്ത് പുറത്തിറങ്ങുന്നവർക്ക് വലിയ തുക ലഭിക്കും.
എന്നാൽ സ്വകാര്യ കമ്പനികൾ ചെയ്യുന്നത് എത്ര ലക്ഷങ്ങൾ ശമ്പളം കൊടുത്താലും, ബേസിക് പേ ചെറിയ തുകയായിരിക്കും നൽകുക. ബാക്കിയുള്ളവ അലവൻസുകളാണ്. സത്യത്തിൽ ബേസിക് പേയും ഡി എയും മാത്രമാണ് ശമ്പളമായി നൽകുന്നത്. 1-2 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരുടെ ബേസിക് പേ എന്നു പറയുന്നത് 10, 000 മോ, 15, 000 മോ ആയിരിക്കും.
അതുകൊണ്ട് ഇവർ വിരമിക്കുമ്പോൾ ബോസിക് പേ അനുസരിച്ചായിരിക്കും തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകുക. തൃപ്പൂണിത്തറയിൽ താമസിക്കുന്ന ചെങ്ങന്നൂരുകാരനായ ഉണ്ണികൃഷ്ണപിള്ളയാണ് ഇതിനെതിരെ അത്ഭുതകരമായ നിയമ പോരാട്ടം നടത്തിയിരിക്കുന്നത്. ഇദ്ദേഹം ഫ്ക്ടിന്റെ എച്ച് ആർ മാനേജർ ആയിരുന്നു തുടർന്ന് അവിടെ നിന്നും രാജിവച്ച് 16 എച്ച ഡി എപ് സിയിൽ ജോലി ചെയ്തു. പിന്നീട് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായാണ് രാജിവച്ചത്. രാജിക്ക് ശേഷം കമ്പനി നൽകേണ്ട ഗ്രാറ്റുവിറ്റി 19 ലക്ഷം രൂപയാണ്.
16 വർഷം പരിഗണിക്കുമ്പോൾ ഒരുമാസ ശമ്പളത്തിന്റെ പകുതി ലഭിക്കണം. എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് 6 ലക്ഷത്തിനടുത്താണ്. കാരണം ബേസിക് പേ വളരെ കുറവായിരുന്നു. ഇതുപ്രകാരം അദ്ദേഹം കൺട്രോളിങ് ഓഫീസർക്ക് ഒരു പരാതി നൽകി (അസിസ്റ്റന്റ് ലേബർ ഓഫീസർ). ഈ പരാതിയിലെ ആവശ്യം ഇങ്ങനെയായിരുന്നു: പേഴ്‌സണൽ പേ ഏഴ് ലക്ഷമെങ്കിലും ലഭിക്കണം. ഈ ആപത്ത് എച്ച് ഡി എഫ് സി മനസ്സിലാക്കി, കോടിക്കണക്കിന് രൂപ നൽകേണ്ടി വരും. അതുകൊണ്ട് കമ്പനി കോർപ്പറേറ്റ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രകത്ഭനായ വക്കീലിനെ നിയമിച്ചു. എന്നാൽ ഉണ്ണികൃഷ്ണപിള്ള കേസ് സ്വയം അവതരിപ്പിക്കുകയും ചെയ്തു. ഒടുവിൽ വിധി ഉണ്ണികൃഷ്ണപിള്ളക്ക് അനുകൂലമായി.
വിധിയിൽ പറയുന്നത് ഇങ്ങനെ:
5 ലക്ഷത്തിന് പുറമെ 7 ലക്ഷം ഗ്രാറ്റുവിറ്റി നൽകണം. എന്തായാലും ഇത് ചരിത്രപരമായ ഒരു വിധിയാണ്. ഈ വിധി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഗ്രാറ്റുവിറ്റി കൂടുതൽ നേടിത്തരുന്ന ഒന്നാണ്. അതേസമയം കേന്ദ്ര സർക്കാർ പുതിയൊരു ലേബർ നിയമം കൊണ്ടുവരുന്ന എന്ന സൂചനയുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിക്ക് നൽകുന്ന മൊത്തം ശമ്പളത്തിന്റെ പകുതിയെങ്കിലും ബേസിക് പേ ആയിരിക്കണം എന്ന നിയമമാണ്. ഇത് ഇത്തരം ചൂഷണങ്ങൾക്ക് അറുതി വരുത്തിയേക്കാം.
മറുനാടന് മലയാളി ബ്യൂറോ