- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുദേവാ പ്രതിമാ വിവാദം ഉണ്ടാക്കിയത് നാണക്കേട്; ഒരു വര്‍ഷം കഴിയുമ്പോള്‍ ശ്രീനാരായണ ഗുരു സമുച്ചയം നോക്കി നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ്; ഇത് ഊരാളുങ്കല്‍ വളരും കേരളം! ഇനി അറിയേണ്ടത് ഈ കൈമാറ്റത്തിലെ ശ്രീനാരായണിയരുടെ നിലപാട്; കൊല്ലത്തെ സാംസ്‌കാരിക ഭവനം കൈമാറുമ്പോള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് കീഴവഴക്കം പാടേ തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ പോക്ക്. നിര്‍മാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി മാറിയാണ് ഊരാളുങ്കല്‍ തങ്ങളുടെ വരവ് അറയിച്ചത്. കേരളത്തിലെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും ഊരാളുങ്കലിന് നല്‍കാന്‍ ഇരിക്കുകയാണ്. കേരളത്തില്‍ ഇനി സര്‍ക്കാരിന് പകരം ഊരാളുങ്കല്‍ വാഴുന്ന കാലമാണ് വരാന്‍ പോകുന്നത്.
സാംസ്‌കാരിക വകുപ്പാണ് കൊല്ലം ശ്രീനാരായണ സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല സൊസൈറ്റിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയെ പോലുള്ള പരിചയസമ്പന്നമായ സ്ഥാപനത്തിനു നടത്തിപ്പ് ചുമതല കൈമാറാമെന്നുള്ള സാംസ്‌കാരിക ഡയറക്ടറുടെ ശുപാര്‍ശ കണക്കിലെടുത്താണു നടപടി. ശ്രീനാരയ സമുച്ചയം സര്‍ക്കാര്‍ ഏറെ കെട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തിലെ സാസ്‌കാരക നവോത്ഥാന നായകന്റെ പേരില്‍ ഉറ്റം കൊള്ളുന്ന സര്‍ക്കാരാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് കൊടുക്കുന്നത്.
സര്‍ക്കാരിനു കീഴിലെ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം മുതല്‍ സെക്രട്ടേറിയറ്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കലാണു കൈകാര്യം ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളില്‍ സാംസ്‌കാരിക നായകരുടെ പേരില്‍ ഓരോ സാംസ്‌കാരിക സമുച്ചയം ആരംഭിക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണു പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലത്ത് സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയമാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ളത്. ഈ സെന്റര്‍ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് ന്ല്‍കുമ്പോള്‍ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രതികരണം നിര്‍ണ്ണായകമാണ്. എസ് എന്‍ ഡി പി അടക്കമുള്ള സംഘടനകളുടെ പ്രതികരണം അനുകൂലമായാല്‍ സര്‍ക്കാരിന് ആശ്വാസമാകും.
ഉദ്ഘാടന ദിവസം സമുച്ചയത്തിന്റെ പൂമുഖത്ത് സ്ഥാപിച്ച ശ്രീനാരായണഗുരു പ്രതിമയ്ക്ക് ഗുരുവുമായി സാമ്യമില്ലാതിരുന്നത് വലിയ വിവാദമാവുകയും അതു മാറ്റുകയും ചെയ്തിരുന്നു. വെങ്കല ശില്‍പത്തിന്റെ നിര്‍മാണം തുടങ്ങിയെന്നും ഉദ്ഘാടന ദിവസം താല്‍കാലികമായാണ് ശില്‍പം സ്ഥാപിച്ചത് എന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. പിന്നീട് ശില്‍പ നിര്‍മാണത്തിനു കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതുവരെ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് ഊരാളുങ്കല്‍ എത്തുന്നത്. കലാ സാഹിത്യ സദസ്സുകള്‍ കൊണ്ടു ദിനരാത്രങ്ങള്‍ സമ്പന്നമാകേണ്ട ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം ആളൊഴിഞ്ഞ ഇടമായി മാറുന്നുവെന്ന ആശങ്കയുമായി കലാ സാംസ്‌കാരിക സംഘടനകള്‍. സംഘടനകള്‍ക്ക് താങ്ങാനാകാത്ത വിധം ഉയര്‍ന്ന വാടക നിശ്ചയിച്ചതാണ് പ്രതിസന്ധിയെന്നാണ് പരാതി. ഇതിനിടെയാണ് ഊരാളുങ്കല്‍ വിവാദം.
ഉപതിരഞ്ഞെടുപ്പ് കാലത്താണ് ഈ വാര്‍ത്തയെത്തുന്നത്. അതുകൊണ്ട് തന്നെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിക്കുമോ എന്നതും നിര്‍ണ്ണായകമാണ.് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റിയും ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ സൊസൈറ്റിയുമാണ് യുഎല്‍സിസിഎസ്. 36 പൈസ മൂലധനത്തില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ ആസ്തി 5,319 കോടി രൂപയാണ്. അന്ന് നാലണയായിരുന്നു ഷെയര്‍. ഈ വര്‍ഷം ഏറ്റെടുത്ത് നടത്തുന്നത് 7,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. റോഡ്, പാലം, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 300 നിര്‍മാണങ്ങള്‍ നടക്കുന്നു. ഇതില്‍ 3,000 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. അത്തരമൊരു പ്രസ്ഥാനമാണ് പുതിയ പദ്ധതി ഏറ്റെടുക്കുന്നത്.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമാണു സാധാരണ ഗതിയില്‍ ഇളവുകള്‍ അനുവദിക്കാറുള്ളതെങ്കില്‍, 4000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ കയ്യയച്ചു സഹായം നല്‍കുന്നത് വിവാദത്തില്‍ ആയിരുന്നു. 2008നു ശേഷം 4 ഉത്തരവുകളാണ് പൊതുമരാമത്ത്, സഹകരണ വകുപ്പുകളില്‍നിന്ന് ഊരാളുങ്കലിന് അനുകൂലമായി ഇറങ്ങിയത്. 2021 -22 ല്‍ മാത്രം 1430.02 കോടിയുടെ ടേണോവറുള്ള ഊരാളുങ്കലിന് 2022 മാര്‍ച്ച് 31 വരെയുള്ള ആസ്തി 4299 കോടി രൂപ. മാനേജ്മെന്റ് കണ്‍സല്‍റ്റന്‍സി ഉള്‍പ്പെടെയുള്ള മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചെങ്കിലും തൊഴിലാളികളുടെ സൊസൈറ്റി എന്ന പേരില്‍ സര്‍ക്കാര്‍ ഇളവുകള്‍ തുടരുന്നു.
400 ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ 23,167 സൊസൈറ്റികളുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത പരിഗണന ഊരാളുങ്കലിനു നല്‍കുന്നുവെന്നാണ് ആക്ഷേപം. അതേസമയം, എല്ലാ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്കും ബാധകമായ ഇളവുകള്‍ മാത്രമേ തങ്ങള്‍ക്കുമുള്ളൂവെന്നും ഏറ്റെടുക്കുന്ന പ്രവൃത്തികളുടെയും മെഷിനറികളുടെയും മൂല്യം കണക്കാക്കുമ്പോഴാണു 4000 കോടിയിലധികം ആസ്തിയുള്ളതെന്നും ഊരാളുങ്കല്‍ വിശദീകരിക്കുന്നു.