- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗൂഗിള്‍ ക്രോമാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഫോണില്‍ നിന്ന് പഴയത് ഉടന്‍ ഡിലീറ്റ് ചെയ്യത് പുതിയത് ഡൗണ്‍ലോഡ് ചെയ്യുക; ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍
ഗൂഗിള്‍ ക്രോമാണോ ഉപയോഗിക്കുന്നത്? എങ്കില്‍ പഴയത് മാറ്റി പുതിയ ഡൗണ്‍ലോഡ് ചെയ്യുക. പഴയ ക്രോമിന്റെ നിയന്ത്രണം ഇപ്പോള്‍ ഹാക്കര്‍മാരാണ് ഏറ്റെടുത്തിരിക്കുന്നത്. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍. മുപ്പത് ലക്ഷത്തിലേറെ വരുന്ന ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏകദേശം 16 ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്ന് ഇവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സൈബര്‍ സുരക്ഷാ വിദ്ഗ്ധറ മുന്നറിയിപ്പ് നല്‍കുന്നു. സോഫ്‌റ്റ്വെയറിലേക്ക് അപകടകാരികളായ കോഡുകള്‍ ഹാക്കര്‍മാര്‍ കടത്തിവിട്ടതായി കണ്ടെത്തിയതോടെ, ഉപയോക്താക്കളോട് ഗൂഗിള്‍ ക്രോം ഡിലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍.
ഹാക്കര്‍മാര്‍ ബ്ലിപ്ഷോട്ട്, ഇമോജികള്‍, കളര്‍ ചേഞ്ചര്‍ ഫോര്‍ യൂട്യൂബ്, വീഡിയോ ഇഫക്റ്റ്‌സ് ഫോര്‍ യൂട്യൂബ്, ഓഡിയോ എന്‍ഹാന്‍സര്‍, സൂപ്പര്‍ ഡാര്‍ക്ക് മോഡ്, എംജോയി കീബോര്‍ഡ്, അഡ്‌ബ്ലോക്കര്‍ ഫോര്‍ ക്രോം, കെപ്രോക്‌സി, പേജ് റിഫ്രഷ് തുടങ്ങി 16 എക്സ്റ്റന്‍ഷനുകള്‍ ഹൈജാക്ക് ചെയ്തതായി ജിറ്റ് ലാബ ത്രറ്റ് ഇന്റലിജെന്‍സ് കണ്ടെത്തി. ഇത് കണ്ടുപിടിച്ച ഇന്റലിജന്‍സ് പറയുന്നത് ക്രോം ഈ എക്സ്റ്റന്‍ഷനുകള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു എന്നാണ്. എന്നാല്‍, ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ ഇവ മാനുവലി നീക്കം ചെയ്യണം എന്നാണ്.
ഹാക്കര്‍മാര്‍ ഫിഷിങ് ആക്രമണങ്ങള്‍വഴിയാണ് ഈ എക്സ്റ്റന്‍ഷനുകള്‍ കൈവശമാക്കിയത്. ചില ഡവലപ്പര്‍മാരെ ചതിച്ചു അവരുടെ എക്സ്റ്റന്‍ഷനുകളുടെ നിയന്ത്രണം ഹാക്കര്‍മാര്‍ക്കായി മാറ്റിയിരുന്നു. ഇതോടെ, ഹാക്കര്‍മാര്‍ ദുര്‍ഹിത കോഡുകള്‍ (ങമഹശരശീൗ െഇീറല) അപ്‌ഡേറ്റ് ചെയ്യുകയും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈയേറുകയും ചെയ്തു.
ഹാക്കര്‍മാര്‍ക്ക്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ബ്രൗസറിനെ നിയന്ത്രിക്കുന്നത്. മാത്രമല്ല, സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുവാനും ഇവര്‍ക്കാകും. നിങ്ങളുടെ സെര്‍ച്ചുകള്‍, കൂടുതല്‍ പരസ്യ വരുമാനത്തിനായി ഹാക്കര്‍മാരുടെ വെബ്സൈറ്റുകളിലേക്ക് തിരിച്ചു വിട്ടാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്.
2023ല്‍, എആക റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റിലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫിഷിങ് ആക്രമണങ്ങളായിരുന്നു. മൂന്നിലൊന്നില്‍ അധികം സൈബര്‍ ആക്രമണങ്ങളും ഫിഷിങുമായി ബന്ധപ്പെട്ടവയാണ്. ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ജാഗ്രത പാലിച്ച് ഈ അപകടകരമായ എക്സ്റ്റന്‍ഷനുകള്‍ ഉടന്‍ നീക്കം ചെയ്യേണ്ടതാണ്.