- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടയിൽ ആദ്യമായി സകല നിയന്ത്രണങ്ങളും നീക്കി അമേരിക്ക; അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ മെയ് 11 മുതൽ ഇനി കോവിഡ് വാക്സി ൻ നിർബന്ധമല്ല; എല്ലാ നിയന്ത്രണങ്ങൾക്കും പൂർണ്ണ ഇളവ്
ന്യൂയോർക്ക്: മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കുമോ എന്ന ആശങ്ക നിലനിൽക്കെ തന്നെ അമേരിക്ക കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാടെ പിൻവലിക്കുകയാണ്. അമേരിക്കയിൽ എത്തുന്ന വിദേശികൾക്കും അതുപോലെ ഫെഡറൽ ജീവനക്കാർക്കും മെയ് 11 മുതൽ കോവിഡ് വാക്സി നിർബന്ധമായിരിക്കില്ല. ഇന്നലെയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. അതുപോലെ തന്നെ, നേരത്തെ വാക്സിൻ നിർബന്ധമായിരുന്ന ആരോഗ്യ പ്രവർത്തകർ പോലെയുള്ളവർക്കും മെയ് 11 മുതൽ വാക്സിൻ നിർബന്ധമായിരിക്കില്ല.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഒരുവിധം എല്ലാ നിയന്ത്രണങ്ങളും തന്നെ ഇല്ലാതെയായിരിക്കുന്നതായി പ്രസിഡണ്ട് ജൊ ബൈഡൻ പറഞ്ഞു. ഇതോടെ മറ്റു പല രാജ്യങ്ങളേയും പോലെ അമേരിക്കയും കോവിഡ് പൂർവ്വകാല ജീവിതത്തിലേക്ക് പൂർണ്ണമായും തിരിച്ചെത്തിയിരിക്കുകയാണ്. അങ്കോള, ഇന്തോനേഷ്യ തുടങ്ങിയ ചില രാജ്യങ്ങൾ മത്രമാണ് ഇപ്പോൾ രാജ്യത്തിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിൻ നിർബന്ധമാക്കിയിട്ടുള്ളത്.
2021 ജനുവരിക്ക് ശേഷം അമേരിക്കയിൽ കോവിഡ് മരണങ്ങളുടെ കാര്യത്തിൽ 95 ശതമാനം കുറവ് വന്നിട്ടുണ്ട് എന്ന് ഔദ്യോഗിക ങ്കണക്കുകൾ വ്യക്തമാക്കുന്നു. രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ 91 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. ഇത് തന്നെ കോവിഡ് പ്രതിരോധത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു ഘട്ടത്തിൽ എത്തിയതായി തെളിയിക്കുന്നു എന്ന് വാക്സിൻ നിർബന്ധമല്ലാതാക്കി കൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നു.
നിയന്ത്രണങ്ങൾ ഒഴിവാക്കി പഴയ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള സമയം ആയിരിക്കുന്നു എന്നും അതിൽ പറയുന്നുണ്ട്.അതിനിടെ വാക്സിനുകളുടെ കാര്യക്ഷമതയെ സംശയത്തിലാക്കുന്ന ചില റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഫലത്തിൽ പറയുന്നത് കോവിഡ് മരണങ്ങളും ആശുപത്രി പ്രവേശനവും തടയാൻ വാക്സിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, വൈറസ് ബാധയെ തടയാൻ കഴിഞ്ഞിട്ടില്ല എന്നാണ്.
അതുപോലെ ന്യു ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഫൈസർ ഇൻജക്ഷൻ എടുത്ത് 25 ആഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ അതിന്റെ കാര്യക്ഷമത 9 ശതമാനമായി കുറഞ്ഞു എന്നാണ്. അതുപോലെ ബൂസ്റ്റർ ഡോസ് ആദ്യമാദ്യം സംരക്ഷണ നില 67 ശതമാനം വരെ വർദ്ധിപ്പിച്ചെങ്കിലും രണ്ടാഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ അത് 45 ശതമാനമായി കുറഞ്ഞു എന്നും ആ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് ഡെസ്ക്