- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് അടിപിടിയുണ്ടാക്കി; മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു കൊണ്ടു വന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു; പ്രതികാരത്തിന് സ്റ്റേഷന് കസ്റ്റഡിയിലെ വാഹനം പെട്രോള്‍ ഒഴിച്ചു കത്തിച്ചു; ഓട്ടോയില്‍ രക്ഷപ്പെട്ട പോള്‍രാജിനെ പിന്തുടര്ന്ന് പിടിച്ച് പോലീസ്; വാളയാറില്‍ സംഭവിച്ചതെല്ലാം തീര്‍ത്തും അസാധാരണം; ഇതൊരു അസാധാരണ പ്രതികാരം
പാലക്കാട് : മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടുവെങ്കിലും ഒഴിവായത് വന്‍ ദുരന്തം. സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതി ചുള്ളിമട സ്വദേശി പോള്‍രാജിനെ വാളയാര്‍ പോലീസ് ബുധനാഴ്ച രാത്രി 9.30-ന് അറസ്റ്റ് ചെയ്തു. തീ ആളി പടരാതിരിക്കാന്‍ പോലീസ് എടുത്ത മുന്‍കരുതലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ബുധനാഴ്ച രാത്രി 8.15-നാണ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവെച്ചത്. വനപ്രദേശത്ത് മാലിന്യം തള്ളാന്‍ കൊണ്ടുപോയിരുന്ന പിക്കപ്പ് വാനുകള്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു. ഈ വാഹനങ്ങളാണ് കത്തിനശിച്ചത്. പോലീസുകാരും കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് എട്ടരയോടെ തീയണച്ചു. വാഹനത്തില്‍ തെര്‍മോകോള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാല്‍ പെട്ടെന്നു തീ മുഴുവന്‍ ഭാഗങ്ങളിലേക്കും പടര്‍ന്നു. സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് ഓടിയെത്തിയത്. ഇതുകൊണ്ട് വലിയ തോതില്‍ തീ പടരുന്നത് ഒഴിവാക്കാനായി.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പോള്‍രാജിനെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നില്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഇത്. ചോദ്യം ചെയ്യലിനുശേഷം ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. പോള്‍രാജിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നെന്ന് വാളയാര്‍ എസ്.എച്ച്.ഒ. എന്‍.എസ്. രാജീവ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണോ തീയിട്ടതെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണ കേസില്‍ അടക്കം പ്രതിയാണ് ഇയാള്‍.
ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസില്‍ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ് വാന്‍. തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ടാണ് പോള്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ പോള്‍ രാജ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്.
പോലീസ് എത്തുന്നതു കൊണ്ട് പ്രതി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ്, എസ്‌ഐ ജെ.ജയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്നു ചുള്ളിമടയില്‍ നിന്നു പ്രതിയെ പിടികൂടി. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തൊണ്ടിമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്താണ് പോള്‍ രാജിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പാണു കൊട്ടാമുട്ടിയില്‍ തെര്‍മോകോളും പ്ലാസ്റ്റിക് മാലിന്യവും തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്.
കേസെടുത്ത ശേഷം പിക്കപ് വാന്‍ പൊലീസ് കസ്റ്റഡിയിലേക്കും മാറ്റി. ഈ വാഹനമാണ് കത്തിച്ചത്. പോള്‍രാജിനു അന്നത്തെ സംഭവുമായി ഒരു ബന്ധവുമില്ലെന്നും അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് സംഭവത്തിലേക്കു നയിച്ചതെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് വിശദീകരിച്ചു.