- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വണ്ടന്‍മേട് തോട്ടം മേഖലയില്‍ കുടുംബസംഗമത്തിനിടെ മട്ടന്‍ കറി തട്ടിക്കൊണ്ടു പോയ നേതാവിനെതിരേ വിവാദം കൊഴുക്കുന്നു; അച്ചടക്ക നടപടി വേണമെന്ന് യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ട് ഒരു വിഭാഗം
വണ്ടന്‍മേട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി തോട്ടം മേഖലയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ മട്ടന്‍ കറി മുതിര്‍ന്ന നേതാവ് കടത്തി കൊണ്ടുപോയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. നേതാവിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി യൂണിയനിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായാണ് വിവരം.പ്രമുഖ ട്രേഡ് യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് സംഭവം. മറുനാടനാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
സംഗമത്തിനെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. എന്നാല്‍, ഭക്ഷണം വിളമ്പുന്നതിന് തൊട്ടുമുന്‍പ് വേദിയിലുണ്ടായിരുന്ന നേതാവ്, പാചകപ്പുരയിലെത്തി പ്രവര്‍ത്തകര്‍ക്ക് തയ്യാറാക്കിയ മട്ടന്‍ കറി വലിയ അളവില്‍ പാത്രങ്ങളിലാക്കി തന്റെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയിരുന്നു.ഇതറിയാതെ ഭക്ഷണം കഴിക്കാനെത്തിയ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മട്ടന്‍ കറി തികയാതെ വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. ഇതേക്കുറിച്ച് തിരക്കിയ പ്രവര്‍ത്തകരോട് നേതാവ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കെ, പ്രവര്‍ത്തകരോട് നിരുത്തരവാദപരമായി പെരുമാറിയതിലും പാര്‍ട്ടിക്കും യൂണിയനും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തി നടത്തിയതിലും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പരാതി ഗൗരവമായാണ് കാണുന്നതെന്ന് യൂണിയന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.