കണ്ണൂർ: വന്ദേഭാരതിലെ ചോർച്ച വിവാദമാക്കേണ്ടതില്ലെന്ന് റെയിൽവേ അധികൃതർ. കണ്ണൂർ റെയിൽവെ ട്രാക്കിൽ നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിൽ മഴയിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന് കണ്ണൂർ റെയിൽവെ മാനേജർ സജിത്ത് കുമാർ അറിയിച്ചു. എ.സി ഗ്രില്ലിൽ നിന്നും ചെറിയ ലീക്കുണ്ടായിരുന്നു. സാങ്കേതിക വിദഗ്ദ്ധരത്തെ പ്രശ്നം പരിഹരിച്ചു. മഴയിൽ ട്രെയിൻ ചോർന്നോലിച്ചുവെന്ന വാർത്ത ശരിയല്ലെന്നും മാനേജർ കണ്ണൂർ റെയിൽ വെ സ്റ്റേഷനിൽ അറിയിച്ചു.

ആദ്യസർവീസിനു ശേഷം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ചോർച്ചയുള്ളയതായി കണ്ടെത്തിയത്. ബുധനാഴ്‌ച്ച പെയ്ത പുലർച്ചെ പെയ്ത മഴയിലാണ് എ.സി ഗ്രില്ലിലൂടെ എക്സിക്യൂട്ടീവ് കോച്ചിൽ വെള്ളമിറങ്ങിയത്. ഇതേ തുടർന്ന് റെയിൽവെ സാങ്കേതിക വിഗദ്ധർ അറ്റക്കുറ്റപ്പണി നടത്തുകയായിരുന്നു. ഏപ്രിൽ 25ന്് പ്രധാനമന്ത്രി തിരുവനന്തപുരത്തു നിന്നും ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിണ രാത്രി ഒൻപതരയോടെയാണ് കാസർകോട്ടെക്ക് സർവീസ് പര്യവസാനിപ്പിക്കുകയും തുടർന്ന് അവിടുന്ന് രാത്രി പതിനൊന്നുമണിയോടെ കണ്ണൂരിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാമത്തെ പ്ളാറ്റ് ഫോമിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്.

വെള്ളം നിറയ്ക്കുന്നതിനാണ് കണ്ണൂരിലേക്ക് വന്ദേഭാരത് എത്തിയത്. ബുധനാഴ്‌ച്ച ഉച്ചയ്ക്കു രണ്ടരയ്ക്ക് തിരിച്ചു കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ ഇരിക്കേയാണ് ചോർച്ച കണ്ടത്. ബുധനാഴ്‌ച്ച പുലർച്ചെ കണ്ണൂരിൽ കനത്തമഴയുണ്ടായിരുന്നു. രാവിലെ ജീവനക്കാർ എത്തി നോക്കിയപ്പോഴാണ് എക്സിക്യൂട്ടീവ് കോച്ചിൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.

ഒരു ബോഗിക്കുള്ളിൽ മാത്രമാണ് ചോർച്ച കണ്ടെത്തിയത്. ആദ്യസർവീസായായതിനാൽ ഇത്തരത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ സർവീസ് നടത്തുമ്പോൾ മാത്രമേ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനാകൂവെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

അതുവരെ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ട്രെയിനിൽ പരിശോധന തുടരുമെന്നും യാത്രക്കാർ പ്രശ്നങ്ങൾ പറഞ്ഞാൽ അതുപരിഹരിക്കാൻ വേണ്ടുന്ന നടപടികൾ ഉടൻ സ്വീകരിക്കുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

ആദ്യസർവീസ് നടത്തുന്നതിനിടെ ഷൊർണൂരിൽ നിന്നുതന്നെ ബോഗിക്കുള്ളിൽ ചെറിയ തോതിൽ ചോർച്ച അനുഭവപ്പെടുന്നതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ നടപടിയെടുക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്നാണ് വിലയിരുത്തൽ.