- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാരനാട് ക്ഷേത്രത്തിൽ ഗാനമേള മോശമായതിനാൽ നാട്ടുകാർ വിനീത് ശ്രീനിവാസനെ ഓടിച്ചോ? വിനീത് സ്വമേധയാ ഓടി രക്ഷപ്പെട്ടോ? സോഷ്യൽ മീഡയിൽ എന്തെല്ലാം കഥകൾ! ഇനിയും വിളിച്ചാൽ ഇനിയും വരുമെന്ന് വിനീത്; സംഭവം വിവരിച്ച് കുറിപ്പ്
കൊച്ചി: വാരനാട് ക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിച്ചതിന് പിന്നാലെ വിനീത് ശ്രീനിവാസൻ കാറിൽ കയറി രക്ഷപ്പെടാനായി ഓടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റ്. വിനീതിന്റെ തന്നെ ചിത്രമായ മലർവാടി ആർടസ് ക്ലബിലെ സുരാജിന്റെ ഹാസ്യരംഗത്തോട് ഉപമിക്കാവുന്ന തരത്തിലായിരുന്നു വിനീതിന്റെ ഓട്ടം. കോട്ടയം നസീറിന്റെ പ്രേമൻ എന്ന കഥാപാത്രം ഓടി രക്ഷപ്പെടുമ്പോൾ പിന്നാലെ ഓടുന്ന സുരാജിന്റെ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്.. എടാ പ്രേമ പതിയെപ്പോടാ.. എനിക്കീ ദേശത്തെ വഴിയറിയില്ല എന്ന്! വിനീത് ഓടി കാറിൽ കയറുന്ന വീഡിയോയ്ക്ക് താഴെ പ്രചരിക്കുന്ന രസകരമായ ഒരു കമന്റും ഈ സംഭാഷണം തന്നെയാണ്. സംഭവത്തെക്കുറിച്ച് പലവിധ വ്യാഖ്യാനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പരിപാടി മോശമായതിനാൽ നാട്ടുകാർ വിനീതിനെ ഓടിച്ചുവെന്നും, വിനീത് സ്വമേധയാ ഓടി രക്ഷപ്പെട്ടുവെന്നൊക്കായാണ് പ്രചരിക്കുന്നത്. എന്നാൽ, സംഗതി അതൊന്നുമല്ലെന്ന് വിനീത് ശ്രീനിവാസൻ തന്നെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.
വിനീതിന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!
വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം.ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷമാണ് വിനീത് തന്റെ കാറിലേക്ക് ഓടുന്നത്.അദ്ദേഹത്തെ വലയം ചെയ്തുകൊണ്ട് ക്ഷേത്രം ഭാരവാഹികളും ഓടുന്നുണ്ട്.വിനീതിന്റെ തന്നെ ചിത്രമായ മലർവാടി ആർടസ് ക്ലബിലെ സുരാജിന്റെ ഹാസ്യരംഗത്തോട് ഉപമിക്കാവുന്ന തരത്തിലായിരുന്നു വിനീതിന്റെ ഓട്ടം
സംഭവത്തെ കുറിച്ചുള്ള സുനീഷ് വാരനാടിന്റെ കുറിപ്പ് കൂടി വായിക്കാംകുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്
മറുനാടന് മലയാളി ബ്യൂറോ