- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ബാധിച്ച് ആദ്യം ചികിൽസ തേടിയത് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത് അവശനിലയിൽ; രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പതിമൂന്നുകാരി മരിച്ചത് ഉത്രാട ദിനത്തിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലച്ചോറിൽ ഇൻഫക്ഷനുണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം: ദുരൂഹത തള്ളി പൊലീസും
മല്ലപ്പള്ളി: ഒരാഴ്ചയോളം പനി ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വർഷ(13)യാണ് മരിച്ചത്.
ലോട്ടറി വിൽപ്പന തൊഴിലാക്കിയ മാതാവ് ഉഷയ്ക്കൊപ്പം കുന്നന്താനം പുളിന്താനം കനകകുന്ന് അമ്പലത്തിന് സമീപം രവിസദനം വീട്ടിൽ നിന്നും പാലക്കാത്തികിടിയിൽ വാടകയ്ക്ക് താമസിക്കുകയാണ് വർഷ. പനി ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോവിഡ് ടെസ്റ്റ് അടക്കം നടത്തി നോക്കിയെങ്കിലും കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടായില്ല.
നില വഷളായതിനെ തുടർന്ന് കഴിഞ്ഞ അഞ്ചിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് ചെയ്തു. രണ്ടാം വാർഡിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞു വരവേ ഏഴിന് രാത്രിയിലാണ് മരണം സംഭവിച്ചത്. കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നുവെന്നും തലച്ചോറിൽ രക്തസ്രാവം ഉള്ളതുമായി ആദ്യം സംശയിച്ചിരുന്നു. സ്‌കൂളിൽ വച്ച് കുട്ടിക്ക് വീണു പരുക്കേറ്റുവെന്ന സംശയവും വന്നിരുന്നു. ഇതേ തുടർന്ന് മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തി.
അപ്പോഴാണ് തലച്ചോറിൽ ഇൻഫക്ഷൻ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ട് വന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് കീഴ്‌വായ്പൂർ എസ്എച്ച്ഓ വിപിൻ ഗോപിനാഥ് പറയുന്നു. പുറമേ കൂട്ടിക്ക് ക്ഷതമൊന്നുമുണ്ടായിരുന്നില്ല. കൈമുട്ടിൽ ചെറുതായി ഉരഞ്ഞ പാടുണ്ടായിരുന്നു. കുട്ടിക്ക് മെനഞ്ചൈറ്റിസും സംശയിക്കുന്നുണ്ട്. രോഗാവസ്ഥയിൽ സംശയം വന്നതിനെ തുടർന്ന് കുട്ടിയുടെ മൊഴി എടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അബോധാവസ്ഥയിലായതു കാരണം സാധിച്ചില്ല.
വർഷയുടെ പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയിരുന്നു. മാതാവ് ഉഷ കഴിഞ്ഞ അഞ്ചു വർഷമായി ഗോപാലകൃഷ്ണൻ എന്നയാൾക്കൊപ്പമായിരുന്നു താമസം. ആറു മാസത്തോളമായി ഇദ്ദേഹവുമായും പിണങ്ങി കഴിയുകയാണ്. വർഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്