തിരുവനന്തപുരം: കുറച്ചുകാലമായി പുരുഷന്‍മാര്‍ പീഡനകേസുകളിലോ സമാനമായി ഏതെങ്കിലും കേസുകളിലെ പ്രതികളായാല്‍ അവടെ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നവുടെ കൂട്ടത്തില്‍ വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ എന്ന വ്യക്തിയുമുണ്ട്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് ഇയാള്‍. രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരം സംഘടിപ്പിച്ച് ബോബി ചെമ്മണ്ണൂരിന് പിന്തുണയുമായി രംഗത്തെത്തിയ ആളാണ് അജിത്കുമാര്‍.

ബൊച്ചെ ജയില്‍വാസം കഴിഞ്ഞു വന്നപ്പോള്‍ ആഘോഷമാക്കിയതും. ഗ്രീഷ്മ കേസില്‍ വിധി പ്രഖ്യാപിച്ച ജഡ്ജിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്താന്‍ തുനിഞ്ഞതിലൂടെയുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ഇദ്ദേഹം. സംഘടനയുടെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അടക്കം ഇവര്‍ക്കുണ്ട്. ആളെ സംഘടിപ്പിക്കുന്നതെല്ലാം ഇതുവഴിയാണ്. ഇതിനിടെ ഈ അജിത് കുമാര്‍ തന്റെ ആരാധക ഗ്രൂപ്പില്‍ ഇട്ട ശബ്ദസന്ദേശം ഏറെ വിവാദള്‍ക്കും വഴിവെക്കുകയാണ്. വട്ടിയൂര്‍ക്കാവ് വെച്ച് 10 ദിവസം മുന്നറിയിപ്പ് നല്‍കി തന്റെ അമ്മയെയും ആദ്യ ഭാര്യയേയും കൊല്ലുമെന്നാണ് ഭീഷണിയാണ് ഇയാള്‍ മുഴക്കിയത്.

ഇയാള്‍ വാട്‌സ് ആപ്പില്‍ ഇട്ട സന്ദേശം ഇങ്ങെനെയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷനില്‍ നിന്നും പലരും രാജിവെച്ചു തുടങ്ങി. വധഭീഷണി മുഴക്കിയത് കേസായാല്‍ അതിന്റെ പിന്നാലെ നടക്കാന്‍ വയ്യെന്ന് പറഞ്ഞാണ് പലരും പിന്‍വലിഞ്ഞത്. അജിത് കുമാര്‍ വാട്‌സ് ആപ്പിലൂടെ മുഴക്കിയ ഭീഷണി സന്ദേശം ഇങ്ങനെയായിരുന്നു:

''എടുത്ത് ചാടില്ല ചേട്ടാ എന്റെ കയ്യില്‍ ഈ പറഞ്ഞ കാശ് വന്ന് കഴിഞ്ഞാല്‍ 10 ദിവസം സമയം കൊടുക്കും, വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലും, എന്റെ സ്ഥലമായ മൂന്നാംമൂട് ജംഗ്ഷനിലും, എന്റെ കുടുംബ വീടിന്റെ മുന്നിലും ഫ്‌ളക്‌സ് വെച്ച് പറയും എന്റെ അമ്മയെയും ആദ്യ ഭാര്യയെയും കൊല ചെയ്യും, വധിച്ചിരിക്കും എന്ന ഫ്‌ളക്‌സ് ബോര്‍ഡ് വെച്ച്, അനൗണ്‍സ് ചെയ്ത്, എല്ലാ മാധ്യമ പരസ്യവും ചെയ്ത് കാര്യങ്ങളിലോട്ട് പോവുകയുള്ളു, ഞാന്‍ അത്ര മണ്ടനൊന്നുമല്ല. ഞാന്‍ ചെയ്യേണ്ട എല്ലാ പരിപാടികളും ചെയ്ത് മാത്രമേ ചെയ്യൂ. പോലീസ് സ്റ്റേഷനലില്‍ പരാതി നല്‍കിയിട്ട് ഇന്നേവരെ എന്തെങ്കിലും കാര്യമുണ്ടായിട്ടുണ്ടോ. അതൊന്നും പുറത്ത് പോലും അറിയില്ല. ഇതാവുമ്പോള്‍ മാധ്യമങ്ങള്‍ എല്ലാവരും അറിയും, പോലീസുകാര്‍ അറിയും, മുഖ്യമന്ത്രി അറിയും, എല്ലാ തലത്തിലും അറിയിച്ച് മാത്രമേ 10 ദിവസത്തെ സമയം കൊടുത്ത് മാത്രമേ ഈ സംഭവം ചെയ്യൂ. കേരളം കത്തി നില്‍ക്കുന്ന ചര്‍ച്ചയാക്കിയിട്ട് ഞാന്‍ എന്റെ അമ്മയെയും പഴയ ഭാര്യയേയും കൊന്നിരിക്കും. ഇതാണ് നടക്കാന്‍ പോകുന്നത്''

ഈ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അജിത്കുമാറിനെതിരെ പോലീസിന് നടപടി കൈക്കൊള്ളാവുന്നതാണ്. അത്തരം നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരു പൊതുവിടത്തില്‍ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കേസെടുക്കേണ്ടതാണ്. എന്തു പ്രശ്‌നത്തിന്റെ പേരിലായാലും ഇത്തരം ഭീഷണികള്‍ പോലീസ് അവഗണിക്കാന്‍ പാടില്ലാത്തതാണ്. പാലക്കാട് പോത്തുണ്ടിയിലെ കൊലപാതകമാണ് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ചെന്താമരയുടെ ഭീഷണിയെ അവഗണിച്ചതാണ് രണ്ട് ജീവനുകള്‍ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിയത്. ഈ സാഹചര്യമാണ് പലരും ചൂണ്ടിക്കാട്ടി നടപടി വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

അതേസമയം ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ സംഘടനയില്‍ അംഗതമെടുക്കണമെങ്കില്‍ 1750 രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസായി കൊടുക്കേണ്ടത്. ബോച്ച വിഷയത്തില്‍ സംഘടന അത്യാവശ്യം പേരെടുത്ത സാഹചര്യവുമുണ്ട്. സ്ത്രീകളാല്‍ വഞ്ചിക്കപ്പെട്ട നിരവധി പേര്‍ സംഘടനയില്‍ സാമ്പത്തിക സഹായം നടത്തുന്നുണ്ട്.

വിദേശത്ത് നിന്നും സഹായം ലഭിക്കുന്നുണ്ട്. ഈ കാശ് കൊണ്ടാണ് ഇയാള്‍ ജീവിക്കുന്നതെന്ന് ആക്ഷേപവും അജിത്തിനെതിരെ ഉയരുന്നുണ്ട്.

ഇതിനിടെയാണ് ഇപ്പോള്‍ അജിത്കുമാറിനെതിരെ വധഭീഷണി ആരോപണവും ഉയരുന്നത്. ഇയാളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജീമോന്‍ കല്ലുപുരക്കല്‍ രാജിവെച്ചിട്ടുണ്ട്. ഒരുപാട് പേര്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നുണ്ട്. നീതികിട്ടാത്ത പുരുഷന്മാര്‍ നീതി കിട്ടുമെന്ന് വിചാരിച്ചാണ് ഇതില്‍ ചേരുന്നത്. 6 മാസം അല്ലെങ്കില്‍ ഒരു വര്ഷം സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ നീതി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ സംഘടനയില്‍ ചേര്‍ക്കുന്നത്. ഇതുവഴി ലക്ഷകണക്കിന് രൂപയാണ് ലഭിക്കുന്നത്. ഈ കാശിനൊന്നും കണക്കോ കാര്യങ്ങളോ ഇല്ലെന്നും ജീമോന്‍ പറയുന്നു.


വിദേശത്തുള്ളവരും പണം നല്‍കുന്നുണ്ട്. ഇയാളുടെ വീടിന്റെ വാടക പോലും നല്‍കുന്നത് ഇവരാണ്. പുരുഷന്മാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചാണ് താനും ഇതില്‍ ചേരുന്നത്. എനിക്കെതിരെയുള്ള കള്ളകേസും ജനങ്ങളെ അറിയിക്കാമെന്ന് വിചാരിച്ചാണ് ഇതില്‍ ചേരുന്നത്. പക്ഷെ ചേര്‍ന്നപ്പോളാണ് മനസ്സിലാകുന്നത് ഞാന്‍ വലിയൊരു കുരുക്കിലോട്ടാണ് പോകുന്നതെന്ന്. എന്റെ കേസൊക്കെ തീര്‍ന്നിരിക്കുകയാണ് ഇതില്‍ ചേര്‍ന്നാല്‍ വള്ളിക്കെട്ടാവുമെന്ന് വെച്ചാണ് താന്‍ രാജിവെക്കുന്നതെന്നും ജീമോന്‍ കല്ലുപുരക്കല്‍ പറയുന്നു.