- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ മോൾ ഒരു ഹൗസ് സർജൻ ആണ്, അത്ര എക്സ്പീരിയൻസഡ് അല്ല, അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം': വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്; മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണമെന്ന് ആരോഗ്യ മന്ത്രി; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ, സ്‌കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ് ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ, ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത് മന്ത്രി കുറിച്ചു.
മന്ത്രി വീണ ജോർജിന്റെ കുറിപ്പ്
'പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസഡ്് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്.
കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്.
ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നതുകൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം
കൊട്ടാരക്കരയിൽ നിന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ച വിവരം അതേ പടി പറയുകയായിരുന്നു എന്നാണ് മന്ത്രിയുടെ വാദം. വാചകത്തിലെ ഒരുഭാഗം മാത്രം അടർത്തി മാറ്റി വിവാദമാക്കി എന്നാണ് സിപിഎം പ്രൊഫൈലുകളും വാദിക്കുന്നത്. ഡോ: വന്ദനയ്ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയൻസ് ഇല്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു എന്നാണ് ആരോപണം. ഏത് മരണത്തിലും ചോര ഊറ്റുന്നതിൽ മാത്രം ലഹരി കണ്ടെത്തുന്ന ഒരു വർഗ്ഗമെന്ന് ചിലർ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നു.
എന്തായാലും സോഷ്യൽ മീഡിയിൽ മന്ത്രിക്കെതിരെ ഒരുവിഭാഗം വിമർശനങ്ങൾ തുടരുകയാണ്.
ചില പ്രതികരണങ്ങൾ:
എം എ ഷഹനാസ്
എന്റെ പൊന്ന് മന്ത്രിയെ നിങ്ങൾ ഓടാനും ചാടാനും അതല്ല ആക്രമിക്കാൻ വരുന്നവനിൽ നിന്ന് രക്ഷപ്പെടാനും ഉള്ള എക്‌സ്പീരിയൻസ് ഇല്ല എന്നാണ് ഉദ്ദേശിച്ചത് എങ്കിൽ സിലബസിൽ മാറ്റം വരുത്തണം.... ഇത്രയ്ക്കും മോശമായ ആഭ്യന്തരവും ആരോഗ്യവും ടൂറിസവും ഒക്കെ ഉണ്ടാകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളെ അതിൽ നിന്നൊക്കെ എങ്ങനെ രക്ഷപെട്ടു പോകാം എന്നതിനുള്ള എക്‌സ്പീരിയൻസ് എങ്ങനെ നേടാം എന്ന് പഠിപ്പിക്കണം... എന്നിട്ട് നിങ്ങളൊക്കെ വീട്ടിൽ സുഖമായി ഇരിക്കൂ...കൈയിൽ വിലങ്ങു പോലും വെയ്ക്കാതെ ഒരു ക്രിമിനലിനെ കൊണ്ടു വന്ന ആഭ്യന്തരവും ജോലി ചെയ്യുന്ന ഡോക്ടർക്കും അവിടെ വരുന്ന രോഗിക്ക് പോലും സംരക്ഷണം നൽകാത്ത ആഭ്യന്തരവും ഇവിടെ നിലനിൽക്കുന്നു എന്ന് തെളിയിച്ച് കൊണ്ടേ ഇരിക്കുന്നു.
ശ്രീജിത്ത് പണിക്കർ
ആ ഡോക്ടറുടെ എക്‌സ്പീരിയൻസ് പരാമർശിക്കപ്പെടേണ്ട സാഹചര്യം എന്തായിരുന്നു? കൂടുതൽ എക്‌സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപതുകൊല്ലം എക്‌സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ! എക്‌സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് ആ ഡോക്ടർ ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നതിന്റെ അർത്ഥമെന്താണ്? എക്‌സ്പീരിയൻസ് ആകുമ്പോൾ ഒരു ഡോക്ടർ തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയപ്പെടില്ല എന്നോ? എക്‌സ്പീരിയൻസ് കൂടുന്നതു പ്രകാരം നോർമലൈസ് ചെയ്യേണ്ട ഒന്നല്ലല്ലോ ആക്രമണം. താങ്കളുടെ പ്രസ്താവനയുടെ അപക്വതയും അസ്വീകാര്യതയും ഇത്രയുമായിട്ടും താങ്കൾക്ക് ബോധ്യപ്പെടുന്നില്ല എന്നതാണ് ഞങ്ങൾ പൊതുജനങ്ങളുടെ പരാജയം.
രാമകൃഷ്ണൻ കെ
Sreejith Panickar ഈ പ്രസ്ഥാവനക്ക് മന്ത്രിയെ തെറി പറയുന്നത് എന്തിന് എന്ന് CPIM കാരെ വിമർശിക്കാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന എനിക്ക് മനസ്സിൽ ആകുന്നില്ല..
അത്ര #എക്‌സ്പീരിയൻസിഡ് അല്ല എന്ന് മന്ത്രി ഉദ്ദേശിച്ചത് ആരോഗ്യ മേഖലയിൽ ഉള്ള ആ കുട്ടിയുടെ എക്‌സ്പീരിയൻസ് ആണ് ഇപ്പോൾ പഠിച്ചിറങ്ങിയ കുട്ടിയാണ്..അപ്പോൾ പ്രതികളെ മുന്നേ ചികിൽസിച്ച അനുഭവം ഉണ്ടാകില്ല ,സീനിയർ ഡോക്ടർ മാർ എങ്കിൽ അവർ കരുതലോടെ നിൽക്കും പ്രതികൾ വയലണ്ട് ആകാൻ സാധ്യതയുണ്ട് എന്നത് അനുഭത്തിലൂടി അവർ മനസ്സിലാക്കിയിട്ടുണ്ടാകും..,അല്ലാതെ കൊല്ലാൻ വരുന്നവനെ പ്രധിരോധിക്കാൻ ഉള്ള എക്‌സ്പീരിയാൻസ് അല്ല മന്ത്രി ഉദ്ദേശിച്ചത് എന്നത് വ്യക്തം..
എന്റെ ജോലി മേഖലയിലും ഉണ്ട് ഇത്തരം സാഹചര്യം ഫ്രൈഡ് റൈസ് അടിക്കുന്നവൻ കടായി ബർണറിന്റെ മുകളിൽ വെച് ഓയിൽ ഒഴിക്കുമ്പോൾ കടായിയുടെ ഉള്ളിൽ തീ പിടിക്കുന്നത് സർവ സാധാരമാണ്..അടിച് എക്‌സ്പീരിയൻസ് ഉള്ളവൻ ആ തി മൈൻഡ് ചെയ്യാതെ അതിലേക്ക് വെജിറ്റബിൾ ഇടും സോട്ട് ചെയ്യാൻ കാരണം അവനറിയാം കടായിൽ വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നു അതാണ് ഓയിൽ വീണപ്പോൾ തീ പിടിച്ചത് എന്നത്..
ഇതറിയാതെ ആദ്യമായി ഇങ്ങനെ ചെയ്യുന്നവൻ തീ കാണുമ്പോൾ കടായി ഇട്ടിട്ട് കണ്ടംവഴി ഓടും..അതു കാണുമ്പോൾ തന്നെ നമ്മൾ പറയും ഇവൻ പാൽകുപ്പിയാണ് എന്ന്.. പുതിയ ടീം കിചണിൽ വരുമ്പോൾ അവനെ പരിഷിക്കാൻ ഞങ്ങൾ ചെയ്യുന്ന ഒരു പൊടി കൈയാണ് ഈ ഫ്രൈഡ് റൈസ് അടിപ്പിക്കൽ അവനെ കൊണ്ട്..
(ഫ്രൈഡ് റൈസ് എന്നത് ഒരു ഉദാഹരണം മാത്രം)
മറുനാടന് മലയാളി ബ്യൂറോ