- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയേയും സംഘത്തേയും ന്യായികരിക്കാൻ വാദിക്കുന്നു; ഉണ്ണി ബാലകൃഷ്ണന്റെ 'സർജിക്കൽ സ്ട്രൈക്ക്' വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം; അല്ലെങ്കിൽ 'നുണയോടെ, നിരന്തരം, നിർഭയം' എന്നാക്കണം; ശബരിമല വിഷയം കോൺഗ്രസിനെ തിരിഞ്ഞു കൊത്തില്ല; രൂക്ഷ വിമർശനവുമായി വീണ എസ് നായർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണ പാളി വിവാദം കോൺഗ്രസിനെ തിരിഞ്ഞു കൊത്തുമെന്ന ഏഷ്യാനെറ് ന്യൂസിലെ ഉണ്ണി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന സർജിക്കൽ സ്ട്രൈക്ക് എന്ന എപ്പിസോഡിന്റെ തലക്കെട്ടിനെതിരെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ അംഗം വീണ എസ് നായർ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വീണ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിപാടി ഏഷ്യാനെറ്റ് ഡെസ്ക് പരിശോധിക്കണമെന്നും വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണമെന്നും വീണ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എപ്പിസോഡിലൂടെ പിണറിയെയും സർക്കാരിനെയും ന്യായീകരിക്കാൻ ആണ് ശ്രമമെന്നും വിമർശനമുണ്ട്.
സ്വർണ്ണ പാളി കേസിൽ ബോർഡിന് യാതൊരു പങ്കുമില്ല എന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയെന്നും അത് കോടതി വിധിയിൽ ഉണ്ടെന്നും എപ്പിസോഡിൽ പറയുന്നതായാണ് വീണ കുറിപ്പിൽ പറയുന്നത്. എന്നാൽ ഒക്ടോബർ 10 ലെ ഹൈകോടതിവിധിയുടെ രണ്ടാമത്തെ പേജിൽ ദേവസ്വം ബോർഡിന്റെ പങ്ക് കോടതി എടുത്ത് പറയുന്നുണ്ടെന്നും വീണ വ്യക്തമാക്കുന്നു. 1950 ൽ രാജാഭരണ കാലത്ത് വന്ന നിയമമാണ് തിരുവിതാം ദേവസ്വം ബോർഡിനെ നയിക്കുന്നതെന്നും അതിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന വാദവും വീണ തള്ളി. നിയമത്തിൽ നിരവധി ഭേദഗതികൾ വന്നിട്ടുണ്ടെന്നും ദേവസ്വം ബോർഡിലെ 3 അംഗങ്ങളിൽ 2 പേരെയും നിയമിക്കുന്നത് സർക്കാരാണെന്നും കുറിപ്പിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ശ്രീ ഉണ്ണി ബാലകൃഷ്ണൻ്റെ സർജിക്കൽ സ്ട്രൈറ്റ് ആണ് ഈ പോസ്റ്റിനു ആധാരം. ശബരിമല വിഷയം കോൺഗ്രസിനെ തിരിഞ്ഞു കൊത്തും എന്നായിരുന്നു ആ എപ്പിസോഡിന്റെ തലക്കെട്ട്
അതിന് മുൻപ് ഏഷ്യാനെറ്റ് ന്യൂസിനോട് ഒരു അഭ്യർത്ഥന.
സംസ്ഥാനത്തെ ഒന്നാം നമ്പർ ചാനലാണ് ഏഷ്യാനെറ്റ്. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനൽ . നേരോടെ , നിർഭയം, നിരന്തരം, വാർത്തകൾ ചെയ്യുന്ന മലയാളിയുടെ അഭിമാന ചാനൽ. ശബരിമല വിഷയത്തിൽ പിണറായിയേയും സംഘത്തേയും ന്യായികരിക്കാൻ ഉണ്ണി ബാലകൃഷ്ണൻ സർജിക്കൽ സ്ട്രൈക്ക് വഴി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ നിരന്തരം, നിർഭയം വാദിക്കുകയാണ്.
ഓരോ വാദങ്ങളും വസ്തുതാപരമായി തന്നെ പരിശോധിക്കാം
1) സ്വർണ്ണ പാളി കേസിൽ ബോർഡിന് യാതൊരു പങ്കുമില്ല എന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയെന്നും അത് കോടതി വിധിയിൽ ഉണ്ടെന്നുമാണ് പ്രധാന വാദം. അത് കൂടാതെ ദേവസ്വം ബോർഡ് യോഗം ചേർന്നു ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്നും
പത്മകുമാർ സ്വർണ്ണ പാളികളിൽ ഉദ്യോഗസ്ഥ മേൽനോട്ടത്തിൽ മാത്രമേ സ്വർണ്ണം പൂശാവൂ എന്ന് പറഞ്ഞു എന്നുമാണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്
# സ്വന്തം മകന് കരാർ ഏല്പിക്കുന്ന അച്ഛന്റെ വാക്ക് ശ്രീ ഉണ്ണി ബാലകൃഷ്ണനെ പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകന് വേദവാക്യം ആകുന്നത് അത്ഭുതമാണ്.
ഒക്ടോബർ 10 ലെ ഹൈകോടതിവിധിയുടെ രണ്ടാമത്തെ പേജിൽ ദേവസ്വം ബോർഡിന്റെ പങ്ക് കോടതി എടുത്ത് പറയുന്നുണ്ട്.
We also know that in the board decision, the door frames are referred to as copper plates. This discrepancy is a matter of serious gravity...... Prima facia serious lapses and dereliction on the part of board officials are apparent and this warrants thorough investigation on all aspects and fronts.
അതായത്, ബോർഡിൻറെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. സ്വർണ്ണ പാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയത് ബോർഡിൻറെ തീരുമാനപ്രകാരമാണ് എന്ന് വ്യക്തമാണ്.
ഇത്രയും വ്യക്തമായ ഒരു വിധി ഉണ്ടായിരിക്കെ ബോർഡിനെതിരെ യാതൊരു പരാമർശവുമില്ല എന്ന ശ്രീ ഉണ്ണി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന
തെറ്റിദ്ധരിപ്പിക്കുന്നതാണ്. പിണറായി പോലീസ് ഇന്ന് കേസ് എടുത്തിട്ടുമുണ്ട്.
2)ദേവസ്വം വിജിലൻസ് സ്വർണ്ണ പാളി സംബന്ധിച്ച് അന്വേഷണം റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്
അതിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ നഷ്ടപെട്ട സ്വർണ്ണം നാലുകിലോയായി, അത് പിന്നീട് ഒന്നര കിലോ ആയി, അത് ഇപ്പോൾ 470 ഗ്രാം മാത്രമായി എന്നാണ് ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്.
#ഒക്ടോബർ 6 ലെ ഹൈകോടതി വിധി വായിക്കാത്തതിനാലാണ് ഉണ്ണി ബാലകൃഷ്ണൻ ഇങ്ങനെ പറയുന്നത് എന്ന് വേണം അനുമാനിക്കാൻ.
കോടതിവിധിയുടെ പേജ് നമ്പർ രണ്ടിലും നാലിലും ഇത് സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
In our earlier order, we have recorded That a total of 30.291 kg of gold was utilised In the year 1998- 99.
1999 ൽ 30 കിലോ സ്വർണ്ണമാണ്
ശബരിമലയിൽ ഉപയോഗിച്ചത് എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. പിന്നെ ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞ 474 ഗ്രാം സ്വർണത്തിന് കാര്യം വ്യത്യസ്തമാണ്
ശബരിമലയിൽ നിന്നും ഇളക്കി മാറ്റി 40 ദിവസം കഴിഞ്ഞു ചെന്നൈയിൽ എത്തിയപ്പോൾ ആ സ്ഥാപനത്തിൽ നടത്തിയ ഇൻസ്‌പെക്ഷനേ കുറിച്ചാണ് കോടതി പറയുന്നത്.
Inspection revealed traces of gold on copper sheets.
ദ്വാര പാലക ശില്പത്തിൽ സ്വർണത്തിന്റെ ആവശിഷ്ട്ടങ്ങൾ ഉണ്ടായിരുന്നു.
The investigation also records that the recovery specialist, extracted 409 grams of gold from the side frame initially handed over and 577 grams from Dwarapalakas and other 14 items totalling, 989 grams.
ചെന്നൈയിൽ എത്തിക്കുമ്പോൾ മൊത്തം 1000 ഗ്രാം ഉണ്ടായിരുന്നു.393.9 ഗ്രാം വീണ്ടും പ്ലേറ്റിങ്ങൊനായി ഉപഗോക്കികയും കൂലിയും കഴിച്ചു 474 ഗ്രാം പോറ്റിയുടെ കൈയിൽ ഏൽപ്ച്ചു.
ഇതിൽ മുമ്പ് നാലര കിലോ ഉണ്ടായിരുന്നത് ഒന്നര കിലോ ആയി എന്നും ഒന്നരക്കിലോ 474 ആയി എന്നും എവിടെയും പറയുന്നില്ല.
മല്യ 1998 ൽ പൊതിഞ്ഞ 30 കിലോയിൽ ഭൂരിഭാഗവും പോയി എന്ന് വേണം അനുമാനിക്കാൻ.
ചെന്നൈയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ സ്വർണ്ണം വിറ്റു എന്ന് കോടതി ഒക്ടോബർ 6 ലെ വിധിയിൽ കണ്ടെത്തിയിട്ടുണ്ട്.
3)1950 ൽ രാജാഭരണ കാലത്ത് വന്ന നിയമമാണ് തിരുവിതാം ദേവസ്വം ബോർഡിനെ നയിക്കുന്നതെന്നും അതിൽ സർക്കാരിന് യാതൊരു പങ്കുമില്ല എന്നാണ് ഉണ്ണി ബാലകൃഷ്ണന്റെ മറ്റൊരു വിചിത്ര വാദം.
#സി പി. എം മുൻ എം എൽ എ, എ പദ്മകുമാറിനെയും പ്രശാന്തിനെയും നിയമിച്ചത് തിരുവിതാംകൂർ മഹാരാജാവാണോ? അതോ പ്രതിപക്ഷമാണോ? ബി എൻ എസ് വരുന്നതിനു മുൻപ് ഇവിടെ ഐ പി സി 1860 ഉണ്ടായിരുന്നു.
സാമാന്യമായി ഒരു വ്യക്തിക്ക് ചിന്തിക്കാവുന്ന ഒരു കാര്യമാണ് 1950 വന്ന ആക്റ്റിൽ നിയമസഭയ്ക്ക് ഭേദഗതി കൊണ്ടുവരാം.
1950 ലെ നിയമത്തിൽ നിരവധി ഭേദഗതികൾ വന്നിട്ടുണ്ട്. ദേവസ്വം ബോർഡിലെ 3 അംഗങ്ങളിൽ 2 പേരെയും നിയമിക്കുന്നത് ഫലത്തിൽ സർക്കാരാണ്.. ഒരാളെ സംസ്ഥാന മന്ത്രി സഭയിലെ ഹിന്ദു മന്ത്രിമാരും, ഒരാളെ നിയമസഭയിലെ ഹിന്ദു എം എൽ ഏ മാരും. അതായത് മൂന്നിൽ രണ്ടും സർക്കാർ. മന്ത്രിമാരുടെ പ്രതിനിധിയായിരിക്കും സാധാരണ ഗതിയിൽ പ്രസിഡന്റ് ആകുന്നത്. ബോർഡിന്റെ പ്രവർത്തികളിൽ അവരെ നിയമികുന്നവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലേ? എന്തൊരു അബദ്ധ ജഢിലമായ കാര്യങ്ങളാണ് പറയുന്നത്.
4) പിന്നെ അയ്യപ്പ സംഗമം പൊളിക്കാണാനാണ് ഉണ്ണികൃഷ്ണൻ പോറ്റിയേ കൊണ്ട് സെപ്തംബർ 17 ന് വെളിപ്പെടുത്തൽ നടത്തിയത് എന്ന മുഖ്യമന്ത്രിയുടെ വാദം ആദ്ദേഹം ഏടുപിടിക്കുന്നുണ്ട്.
# 10.09.2025 ലാണ് ഈ വിഷയം കോടതി പരിഗണിക്കുന്നത്. 17.09.2025 ന് കോടതിയുടെ സുപ്രധാന വിധി വരുന്നു. ഈ വിധിയിലാണ് സ്വർണ്ണ പാളി സംബന്ധിച്ച ദുരോഹത മറ നീക്കി പുറത്തുവരുന്നത്. ഇതിന് ശേഷമാണ് പ്രതിപക്ഷം 19.09.2025 ന് അടിയന്തര പ്രമേയ നോട്ടീസ് നൽകുന്നത്. ഇതിൽ ഏതാണ് ദുരൂഹത? പോറ്റി വെളിപ്പെടുത്തൽ നടത്തിയത് ഏഷ്യനെറ്റ് ന്യൂസിലൂടെയല്ലേ. അപ്പോൾ ഏഷ്യാനെറ്റ് ആണോ ഗൂഢാലോചന നടത്തിയത്. പറയുന്നതിന് ഒരു ലോജിക് വേണ്ടേ?
സർജിക്കൽ സ്ട്രൈക്ക് പരിപാടി ഏഷ്യാനെറ്റ് ഡെസ്ക് പരിശോധിക്കണം. വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഡെസ്ക് തയ്യാറാകണം. അല്ലെങ്കിൽ നുണയോടെ, നിരന്തരം, നിർഭയം എന്നാക്കണം.
അഡ്വ വീണ എസ് നായർ