- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫണ്ട് തട്ടിപ്പുകേസിൽ വിചാരണാ നടപടികൾ നേരിടാൻ തയ്യാർ; കേസിൽ താൻ കുറ്റക്കാരനല്ല, ഇപ്പോൾ കേൾക്കുന്നത് വെറും ആരോപണങ്ങൾ; മുൻകൂട്ടിത്തന്നെ താൻ കുറ്റക്കാരനാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്; ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ചു വെള്ളാപ്പള്ളി
കൊല്ലം: കൊല്ലം എസ്.എൻ. കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പുകേസിൽ വിചാരണാ നടപടികൾ നേരിടാൻ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. കേസിൽ താൻ കുറ്റക്കാരനല്ലെന്നും ഇപ്പോൾ കേൾക്കുന്നത് വെറും ആരോപണങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് കാണിച്ച് കുറ്റക്കാരനാണെങ്കിലാണ് താൻ ഭയപ്പെടേണ്ടത്. മുൻകൂട്ടിത്തന്നെ താൻ കുറ്റക്കാരനാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിനാലാണ് താൻ പരാതി നൽകിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ. കോളേജ് സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ഒന്നരക്കോടിയോളം രൂപയിൽ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു കേസ്.
കേസിൽ വെള്ളാപ്പള്ളിക്ക് അനുകൂലമായ കണ്ടെത്തലുകൾ നടത്തിയ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കുകയും അദ്ദേഹത്തിനെതിരായ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തണമെന്ന് നിർദേശിക്കുകയും മാണ് കോടതി ചെയ്തത്. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി.തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നം ഉടലെടുത്തു. ഇത് വെള്ളപ്പള്ളിക്ക് വീണ്ടും പ്രഹരമാകും. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി. 1998 എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി.
ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്റും ,ട്രസ്റ്റിന്റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്. 2020ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നൽകി.തുടർന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
എസ്എൻ കോളേജിന്റെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് വെള്ളാപ്പള്ളിക്കെതിരായ കേസ്. പതിനാറു വർഷത്തിനുശേഷം, ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽനിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ